Saturday, 11 August 2012

[www.keralites.net] വിദേശത്തുനിന്നു വരുമ്പോള്‍ ധരിക്കുന്ന സ്വര്‍ണാഭരണം ഡൂട്ടി വിധേയമാകിയത് പിന്‍വലിക്കുക

 

പ്രിയ സുഹൃത്തുക്കളെ

 Fun & Info @ Keralites.net

അടുത്തകാലത്തായി നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ വിരലില്‍ ധരിച്ച വിവാഹ മോതിരത്തിനും കഴുത്തില്‍ ധരിച്ച കെട്ടുതാലിക്കും കസ്റ്റംസ് ഡൂട്ടി അടക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. അമ്പതു വര്‍ഷത്തോളം പഴക്കമുള്ള നിയമം പൊടിതട്ടി നടപ്പാക്കിയിരിക്കയാകുന്നു അധികാരികള്‍... .

ആ പഴയ നിയമത്തില്‍ അനുശാസിക്കുന്നത് യാത്രക്കാര്‍ക്ക് 200 സിഗരറ്റും രണ്ടു ലിറ്റര്‍ മദ്യവും,  സ്ത്രീകള്‍ക്ക് 20000 രൂപ വിലയുള്ള സ്വര്‍ണാഭരണവും പുരുഷന്മാര്‍ക്ക് 10000 രൂപ വിലയുള്ള സ്വര്‍ണാഭരണവും വിദേശത്തുനിന്ന്‍ കൊണ്ടുവരമെന്നാകുന്നു.  മറ്റുസാധനങ്ങള്‍ എണ്ണവും അളവും അടിസ്ഥാനത്തില്‍ എന്നതുപോലെ സ്വര്‍ണവും തൂക്കം അടിസ്ഥാനത്തിലല്ലേ കൊണ്ടുവരുവാന്‍ അനുവദിക്കേണ്ടത്? നിയമം നടപ്പാക്കിയ കാലത്ത് അനുവദിച്ച സംഖ്യകൊണ്ട് 500 ഗ്രാം സ്വര്‍ണം സ്ത്രീകള്‍ക്കും 250 ഗ്രാം സ്വര്‍ണം പുരുഷന്മാര്‍ക്കും കൊണ്ടുവരമായിരുന്നു കാരണം അന്ന്‍ സ്വര്‍ണ്ണത്തിനു ഗ്രാമിന് നാല്പതു  രൂപയെ വില ഉണ്ടായിരുന്നുള്ളു.

ഈ നിയമത്തില്‍ കാലോചിതമായ മാറ്റം ഉണ്ടാക്കേണ്ടത്  അത്യാവശ്യമായി വന്നിരിക്കയാകുന്നു.  ഇത്ര രൂപായ്ക്ക് എന്നതിന് പകരം ഇത്ര ഗ്രാം എന്നാക്കി മാറ്റേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാകുന്നു.  അതിനാല്‍ പുരുഷന്മാര്‍ക്ക് 100 ഗ്രാം സ്വര്‍ണാഭരണവും സ്ത്രീകള്‍ക്ക് 250  ഗ്രാം സ്വര്‍ണാഭരണവും അനുവദിക്കേണ്ടതാകുന്നു.

ഇത് നിര്‍ദ്ദേശിച്ചുകൊണ്ട്‌    പ്രധാനമന്തിക്ക്  നല്‍കിയ പ്രമേയം അദ്ദേഹം റെവന്യു ഡിപ്പാര്‍ട്ട്മെന്ടിനു അയച്ചുകൊടുത്തിട്ടുണ്ടെന്ന കത്ത് ലഭിച്ചിട്ടുണ്ട് . കൂടാതെ പുതിയ ധനകാര്യ മന്ത്രിക്കും  ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിട്ടുണ്ട്. അത് ഒരു മാസ്സ് പെറ്റീഷന്‍ ആയി അയക്കുവാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാവര്ക്കും താഴെ കൊടുത്ത ലിങ്കില്‍ പോയി പ്രമേയത്തില്‍ ഒപ്പുവെക്കുവാന്‍ അവസ്സരം ഉണ്ട്. ഈ ലിങ്ക് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുക. അങ്ങിനെ ആയിരക്കണക്കിന് പ്രവാസികളുടെ  ഒപ്പോടുകൂടി ധനകാര്യ  മന്ത്രിയുടെ കയ്യില്‍ എത്തുമ്പോള്‍ അതിനു ശക്തി ഉണ്ടായിരിക്കും. അതിനുവേണ്ടി എല്ലാവരും ഈ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പുവെക്കുവാന്‍ അപേക്ഷ.

Fun & Info @ Keralites.net

http://www.change.org/petitions/pravasi-bandhu-welfare-trust-withdraw-customs-duty-on-gold-ornaments-2

സവിനയം 

K V Shamsudheen
Chairman, Pravasi Bandhu Welfare Trust
Overseas Contact: Post Box No. 940
Sharjah, United Arab Emirates
Tel: 00971506467801

"Show mercy to those on earth, you will receive mercy from who is in heaven"

Nisar Hussain
DubaiFun & Info @ Keralites.net
nisar010@yahoo.com

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment