ഗണേഷ്‌കുമാറിനെ അനുകൂലിച്ച് ബാലകൃഷ്‌ണപിള്ള |
തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറും ആര്‍. ബാലകൃഷ്‌ണപിള്ളയും തമ്മിലുള്ള അഭിപ്രായവ്യത്യാസം നീങ്ങുന്നു. മകനും മന്ത്രിയുമായ ഗണേഷിനെ അനുകൂലിച്ച് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനായ ആര്‍ ബാലകൃഷ്‌ണപിള്ള ഇന്നലെ രംഗത്തെത്തി. വനം വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ വാദിക്കാന്‍ പുറത്തു നിന്ന് അഭിഭാഷകരെ കൊണ്ടുവരണമെന്ന ഗണേഷിന്റെ അഭിപ്രായം നൂറുശതമാനം ശരിയാണെന്ന് പിള്ള ഇന്നലെ സ്വകാര്യചാനലിനു നല്‍കിയ അഭിമുഖത്തില്‍ പിള്ള പറഞ്ഞു. നെല്ലിയാമ്പതി പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രതികരിക്കുന്നില്ല. എന്നാല്‍ സംസ്‌ഥാനത്തു കൈയേറിയ മുഴുവന്‍ വനഭൂമിയും തിരിച്ചു പിടിക്കണമെന്നാണു പാര്‍ട്ടിയുടെ നിലപാട്. കെ.പി. യോഹന്നാന്റെ കൈവശമുള്ള ചെറുവള്ളി എസ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ ഭൂമിയും തിരിച്ചുപിടിച്ചു ഭൂരഹിതര്‍ക്കു നല്‍കണമെന്നും പിള്ള പറഞ്ഞു. അഭിപ്രായവ്യത്യാസം ചര്‍ച്ച ചെയ്‌തു പരിഹരിക്കാന്‍ 25 നു പിള്ളയും ഗണേഷ്‌കുമാറും തമ്മില്‍ കൂടിക്കാഴ്‌ച നടത്തിയേക്കും. പനി ബാധിച്ചു തലസ്‌ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗണേഷിന്റെ ഇളയമകന്‍ ദേവരാമനെ കാണാന്‍ പിള്ളയെത്തി. പിള്ളയെത്തിയപ്പോള്‍ ഗണേഷ് അവിടെയില്ലായിരുന്നു. മന്ത്രിയുടെ ഭാര്യ യാമിനി മകനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നു. പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും തമ്മിലുള്ള തര്‍ക്കം രാഷ്‌ട്രീയഭാവിക്കു ഗുണകരമാകില്ലെന്ന തിരിച്ചറിവാണ് ഒത്തുതീര്‍പ്പിന് ഇരുവരെയും പ്രേരിപ്പിക്കുന്നത്. നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു മന്ത്രി ഗണേഷും പി.സി. ജോര്‍ജും തമ്മില്‍ പോരു തുടങ്ങുന്നതിനു മുമ്പുതന്നെ പിള്ളയെയും ഗണേഷിനെയും യോജിപ്പിക്കുന്നതിന് അണിയറശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ജയില്‍ മോചിതനായശേഷം കഴിഞ്ഞവര്‍ഷം നവംബറില്‍ കൂടിയ സംസ്‌ഥാന കമ്മിറ്റിയോഗത്തില്‍ പാര്‍ട്ടിയോടു കൂറുകാട്ടാത്ത മന്ത്രി ഗണേഷിനെ പാര്‍ട്ടിക്കു വേണ്ടെന്നു പിള്ള പ്രഖ്യാപിച്ചതോടെയാണ ഇരുവരുംതമ്മിലുള്ള തര്‍ക്കം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്തു ചേര്‍ന്ന യോഗത്തില്‍ സംസ്‌ഥാന കമ്മിറ്റിയിലേക്കു തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഗണേഷിനെ പാര്‍ട്ടിയുടെ വൈസ്‌പ്രസിഡന്റ് സ്‌ഥാനത്തു നിന്നു പിള്ള നീക്കം ചെയ്‌തു. അതോടെ പിള്ളയ്‌ക്കെതിരേ പരസ്യവിമര്‍ശനത്തിനു ഗണേഷും തയാറായി. തുടര്‍ന്നു നടന്ന രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കാണ് ഇപ്പോള്‍ ശമനമാകുന്നത്. |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment