Sunday 8 July 2012

[www.keralites.net] ഇ-കണ്ണട കലക്കും !

 

ഇ-കണ്ണട കലക്കും !

ഗൂഗിള്‍ ഡവലപേഴ്‌സ് കോണ്‍ഫറന്‍സില്‍ നിന്ന് ലോകം ഏറ്റെടുത്ത് ആഘോഷിച്ചത് ഗൂഗിളിന്റെ സ്വന്തം ടാബ്‌ലെറ്റ് കംപ്യൂട്ടറായ നെക്‌സസ് 7 ടാബിന്റെ പ്രഖ്യാപനമായിരുന്നു. എന്നാല്‍, ഗൂഗിള്‍ അനാവരണം ചെയ്ത കണ്ടെത്തലുകളില്‍ ഏറ്റവും വിസ്മയാവഹം ഗൂഗിള്‍ ഗഌസ് എന്നു പേരിട്ടിരിക്കുന്ന ഗൂഗിളിന്റെ മാന്ത്രികക്കണ്ണട തന്നെയാണ്. ജെയിംസ് ബോണ്ട് സിനിമകളിലും സയന്‍സ് ഫിക്ഷന്‍ നോവലുകളിലും നായകനെ വഴി നടത്തുന്ന, രാജുവിനും രാധയ്ക്കും മായാവി സമ്മാനിക്കുന്നതുപോലെയുള്ള കണ്ണടയാണ് ഗൂഗിള്‍ ഗഌസ്.

Fun & Info @ Keralites.netഗൂഗിള്‍ എക്‌സ് ലാബില്‍ നിന്നുള്ള കണ്ടെത്തലാണ് പ്രോജക്ട് ഗഌസ് എന്നു പേരിട്ടിരിക്കുന്ന ഇ-കണ്ണട. ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ണട അടിസ്ഥാനപരമായി തലയിലുറപ്പിച്ച ഒരു സ്മാര്‍ട് ഫോണ്‍ ആണെന്നു പറയാം. ആന്‍ഡ്രോയ്ഡ് സ്മാര്‍ട് ഫോണുകളുടെ ഹാന്ഡ്‌സ്ഫ്രീ ഡിസ്പ്‌ളേ സംവിധാനമായി പ്രവര്‍ത്തിക്കുന്ന കണ്ണടകള്‍ സ്മാര്‍ട് ഫോണ്‍ സ്‌ക്രീന്‍ എന്നതുപോലെ ഫോണിലെ മെസേജുകളും മെയിലുകളും എല്ലാം കണ്ണടയുടെ ചില്ലില്‍ അഥവാ സ്‌ക്രീനില്‍ കാണിക്കും. ഗൂഗിള്‍ കണ്ണട അവതരിപ്പിക്കുന്നത് തന്നെ സാഹസികമായായിരുന്നു. കണ്ണട വച്ച സ്‌കൈ ഡൈവര്‍മാര്‍ വിമാനത്തില്‍ നിന്നു ചാടുമ്പോള്‍ അവരുടെ കണ്ണില്‍ നിന്നുള്ള കാഴ്ചകള്‍ ഗൂഗിള്‍ കോണ്‍ഫറന്‍സിലെ അംഗങ്ങളുടെ മുന്നിലെ സ്‌ക്രീനില്‍ തെളിഞ്ഞത് കയ്യടിയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഭാവിയില്‍ സ്വകാര്യനിമിഷങ്ങള്‍ മുതല്‍ അതിസാഹസികതയുടെ നിമിഷങ്ങള്‍ വരെ പകര്‍ത്താനും പങ്കുവയ്ക്കാനും ഗൂഗിള്‍ ഗഌസ് ലോകം ഏറ്റെടുക്കുക തന്നെ ചെയ്യും.

Fun & Info @ Keralites.netമാധ്യമരംഗത്തും ഗൂഗിള്‍ ഗഌസ് ചരിത്രം സൃഷ്ടിക്കും. ന്യൂസ് റൂമികളില്‍ നിന്നു ടെലിപ്രോംപ്റ്ററുകള്‍ ഇല്ലാതാവും. വാര്‍ത്തകളും അവതാരകനുള്ള നിര്‍ദേശങ്ങളും എല്ലാ ഗൂഗിള്‍ ഗഌസില്‍ തെളിയും. റിപ്പോര്‍ട്ടിങ്ങിലും ഗൂഗിള്‍ ഗഌസ് വിപ്ലവം സൃഷ്ടിക്കും. വലിയ ക്യാമറയും വലിച്ചുകൊണ്ട് റിപ്പോര്‍ട്ടറും ക്യാമറാമാനും കൂടി ഓടേണ്ടി വരില്ല. വഴിവക്കില്‍ നിരത്തിയിടുന്ന ചാനലുകളുടെ ഒബി വാനുകളും അപ്രത്യക്ഷമായേക്കും. റിപ്പോര്‍ട്ടര്‍ കാണുന്നതെല്ലാം അതേപടി പകര്‍ത്തുന്ന ഗൂഗിള്‍ ഗഌസ് റിപ്പോര്‍ട്ടറുടെ വിവരണത്തോടൊപ്പം തന്നെ മുന്നിലുള്ള ദൂശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യുകയായിരിക്കും. ഇത് ന്യൂസ്‌റൂമില്‍ നിന്ന് അപ് ലിങ്ക് ചെയ്യുന്നതോടെ തല്‍സമയസംപ്രേഷണം എന്ന ജോലി വിഡിയോ ചാറ്റിങ് പോലെ ലളിതമായ പ്രക്രിയ ആയി മാറിയേക്കാം.

അതുപോലെ തന്നെ ബിസിനസ് മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരോ കണ്ണട കൂടി നല്‍കിയാല്‍ കമ്പനിയുടെ ഹെഡ് ഓഫിസിലിരിക്കുന്നവര്‍ക്കും അതേ സംവിധാനത്തിലൂടെ യോഗത്തില്‍ പങ്കുചേരാം. ഇത്തരത്തില്‍ സ്വകാര്യനിമിഷങ്ങള്‍ പകര്‍ത്താനും ചാറ്റ് ചെയ്യാനും തുടങ്ങി പ്രൊഫഷനല്‍ ആവശ്യങ്ങള്‍ക്കു വരെ ഉപയോഗിക്കാവുന്ന ഗൂഗിള്‍ ഗഌസ് ഇന്റര്‍നെറ്റിനെയും കാഴ്ചയെയും ഒക്കെ പുനര്‍നിര്‍വചിക്കുകയാണ്. ഗൂഗിള്‍ ഗഌസിന്റെ വിസ്മയങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ കമ്പനി ഗൂഗിള്‍ പഌസില്‍ പ്രത്യേക പേജ് ആരംഭിച്ചിട്ടുണ്ട്. ഗൂഗള്‍ ഗഌസ് ജീവിതം നിങ്ങള്‍ക്ക് അവിടെ കാണാം. വിലാസം: g.co/projectglass


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment