മലയാളികളുടെ യാത്രാ ദുരിതംഅകറ്റാന്‍ ഉമ്മന്‍ചാണ്ടി ഇടപെടുന്നു റിയാദ്: ഒന്നര മാസത്തോളം എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം പൈലറ്റ്‌മാര്‍ നടത്തുന്ന സമരം മുലം ദുരിതത്തിലായ മലയാളി യാത്രക്കാരുടെ പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെടുന്നു. പൈലറ്റ്‌മാര്‍ ഇല്ലാത്തതിനാല്‍ നിര്‍ത്തിയ കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്നു വകുപ്പ് മന്ത്രി, സിവില്‍ എവിയീഷേന്‍ ഡയറക്‌ടര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. നോര്‍ക്ക കണ്‍സള്‍ട്രന്റ് ശിഹാബ് കൊട്ടുകാടാണ് ഈക്കാര്യം അറിയിച്ചതഎ. സ്‌ട്രെചെര്‍ യാത്രാക്കരുള്‍പ്പെടെ ചില രോഗികളെയും നാട്ടില്‍ അയക്കാന്‍ എയര്‍ ഇന്ത്യ സമരം തീരുന്നത് കാത്തിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകര്‍. അവധി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മാസങ്ങള്‍ക്ക് മുന്‍പ് ടിക്കറ്റ് ബുക്ക് ചെയ്‌തു കാത്തിരുന്നവര്‍ മറ്റു എയര്‍ലൈനുകളില്‍ ടിക്കറ്റിനായി പരക്കം പായുകയാണ്. പൈലറ്റ്‌മാരുടെയും, സര്‍ക്കാരിന്റെയും പിടിവാശി തുടര്‍ന്നാല്‍ കഷ്‌ടത്തിലാകുന്നത് ഗള്‍ഫില്‍ നിന്നും അവധിക്കു പോകാന്‍ തയാറെടുക്കുന്ന ആയിരകണക്കിന് കുടുംബങ്ങളാണ്. |
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net