Saturday 23 June 2012

[www.keralites.net] പാചകവാതകം: വെബ്സൈറ്റ് വന്നപ്പോള്‍ പുറത്തായത് ഉന്നതരുടെ വെട്ടിപ്പ്

 

പാചകവാതകം: വെബ്സൈറ്റ് വന്നപ്പോള്‍ പുറത്തായത് ഉന്നതരുടെ വെട്ടിപ്പ്

Fun & Info @ Keralites.net

ന്യൂദല്‍ഹി: പാചകവിതരണം സുതാര്യമാക്കാനുള്ള സംവിധാനം നിലവില്‍ വന്നപ്പോള്‍ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വെട്ടിപ്പ് പുറത്തായി. അനുവദിക്കപ്പെട്ടതിന്റെ പല മടങ്ങ് എണ്ണം സിലിണ്ടറുകളാണ് മന്ത്രിഭവനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലും ലഭിച്ചത്. പാചകവാതക സിലിണ്ടര്‍ വിതരണത്തിന്റെ വിവരങ്ങളറിയാന്‍ പുതുതായി ഏര്‍പ്പെടുത്തിയ വെബ്സൈറ്റിലാണ് ഉന്നതരുടെ അധികാര ദുര്‍വിനിയോഗത്തിന്റെ വിവരങ്ങളുള്ളത്. ഒരു ഉപഭോക്താവിന് സിലിണ്ടര്‍ ലഭിച്ച് 21 ദിവസത്തിന് ശേഷമേ അടുത്തത് നല്‍കുകയുള്ളൂ. ഇതനുസരിച്ച് ഒരാള്‍ക്ക് വര്‍ഷം പരമാവധി 17-18 സിലിണ്ടറുകള്‍ മാത്രമാണ് ലഭിക്കുക. എന്നാല്‍, ബി.എസ്.പി നേതാവ് മായാവതിക്ക് കഴിഞ്ഞ ഒരു വര്‍ഷം അനുവദിച്ചത് 91 സിലിണ്ടറുകളാണ്. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്കരിക്ക് 55, 2ജി കേസില്‍ ജയിലില്‍ കിടന്ന കാലത്ത് മുന്‍മന്ത്രി എ. രാജയുടെ പേരില്‍ 89, വിദേശകാര്യസഹമന്ത്രി പ്രണീത് കൗറിന് 77, ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ പേരില്‍ 60 എന്നിങ്ങനെയാണ് സിലിണ്ടറുകള്‍ അനുവദിച്ചതിന്റെ കണക്ക്.
വ്യവസായ പ്രമുഖരായ സുനില്‍ മിത്തല്‍, സമീര്‍ ജെയ്ന്‍ എന്നിവരുടെ പേരില്‍ 50ലേറെ സിലിണ്ടറുകള്‍ നല്‍കി. വെബ്സൈറ്റിലെ കണക്ക് അനുസരിച്ച് ഏതാണ്ട് എല്ലാ മന്ത്രിമാരും ഭൂരിപക്ഷം എം.പിമാരും, അനുവദിക്കപ്പെട്ടതിന്റെ ഇരട്ടിയിലേറെ സിലിണ്ടറുകള്‍ നേടിയവരാണ്. സബ്സിഡി നിരക്കിലുള്ള പാചകവാതകം ഏജന്‍സികള്‍ മറിച്ചുവില്‍ക്കുന്നത് തടയുകയും അതുവഴി സബ്സിഡി ചെലവ് പിടിച്ചുനിര്‍ത്തുകയുമാണ് വെബ്സൈറ്റിന്റെ ലക്ഷ്യമായി പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞത്. ഉദ്ഘാടന ചടങ്ങില്‍ വെബ്സൈറ്റ് പ്രദര്‍ശിപ്പിച്ചപ്പോള്‍ ആദ്യം കുടുങ്ങിയത് മന്ത്രി ജയ്പാല്‍ റെഡ്ഡി തന്നെയായിരുന്നു. മന്ത്രിയുടെ പേരില്‍ 26 സിലിണ്ടറുകള്‍ അനുവദിച്ചത് പുറത്തായപ്പോള്‍ അന്വേഷണം നടത്തുമെന്ന് പറഞ്ഞ് മന്ത്രി തടിയൂരി. പാചകവാതക സിലിണ്ടര്‍ ബുക് ചെയ്ത സാധാരണക്കാര്‍ മാസങ്ങള്‍ കാത്തിരിക്കുമ്പോള്‍ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും സ്വാധീനം ചെലുത്തി ഇവ യഥേഷ്ടം ഉപയോഗിക്കുകയോ, മറിച്ചുനല്‍കുകയോ ചെയ്യുന്നുവെന്നാണ് വെബ്സൈറ്റിലെ വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.
ഇക്കാര്യം പുറത്തുവന്നതോടെ ഉന്നതരെ സഹായിക്കാന്‍, ഒരാള്‍ക്ക് പ്രതിവര്‍ഷം നല്‍കാവുന്ന സിലിണ്ടറുകളുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെന്ന് എണ്ണക്കമ്പനികള്‍ പത്രക്കുറിപ്പിറക്കി. മൂന്നാഴ്ച കഴിഞ്ഞ് മാത്രമേ അടുത്ത ബുക്കിങ് സ്വീകരിക്കുകയുള്ളൂവെന്ന് വരുമ്പോള്‍ പരിധി നിശ്ചയിച്ച് ഉത്തരവ് ഇല്ലെങ്കിലും ഫലത്തില്‍ നിയന്ത്രണം നിലവിലുണ്ട്. ഇത് മറികടന്നാണ് ഉന്നതര്‍ യഥേഷ്ടം സിലിണ്ടറുകള്‍ നേടിയത്. ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ വിതരണം സംബന്ധിച്ച എല്ലാ വിവരങ്ങളും അടങ്ങിയ പുതിയ വെബ്സൈറ്റ് വെള്ളിയാഴ്ചയാണ് നിലവില്‍വന്നത്. സിലിണ്ടറിന് ബുക് ചെയ്ത തീയതി, സിലിണ്ടര്‍ ലഭിച്ച തീയതി എന്നിവക്ക് പുറമെ, വര്‍ഷത്തില്‍ എത്ര സിലിണ്ടര്‍ തങ്ങളുടെ പേരില്‍ ഏജന്‍സി നല്‍കിയിട്ടുണ്ടെന്നും വെബ്സൈറ്റില്‍നിന്ന് അറിയാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment