Saturday 23 June 2012

[www.keralites.net] ചാനലുകള്‍ പുതിയ സിനിമ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു

 

ചാനലുകള്‍ പുതിയ സിനിമ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തുന്നു

 

 

കൊച്ചി: പുതിയ മലയാള സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങുന്നത് ടെലിവിഷന്‍ ചാനലുകള്‍ തല്‍ക്കാലികമായി നിര്‍ത്തുന്നു. സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങാന്‍ ചാനലുകള്‍ക്കിടയില്‍ മത്സരം മുറുകിയതോടെ നിരക്ക് കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്നാണിത്. സിനിമയുടെ നിര്‍മാണച്ചെലവും താരമൂല്യവുമൊക്കെ പരിഗണിച്ച് വില നിര്‍ണയത്തിന് മാനദണ്ഡം കൊണ്ടുവന്നശേഷം പുതിയ സിനിമകള്‍ വാങ്ങിയാല്‍ മതിയെന്നാണ് ചാനലുടമകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്റെ തീരുമാനം.രണ്ട് മാസത്തേക്കാണ് തീരുമാനം പ്രാബല്യത്തിലുണ്ടാവുക. മലയാള സിനിമകളുടെ സംപ്രേഷണാവകാശം വാങ്ങാന്‍ പ്രതിവര്‍ഷം 150 കോടിയോളം രൂപ ചാനലുകള്‍ ചെലവഴിക്കുന്നുണ്ടെന്നാണ്് കേരള ടെലിവിഷന്‍ ഫെഡറേഷന്റെ കണക്ക്. മലയാളത്തിന്റെ പരിമിതമായ മാര്‍ക്കറ്റ് പരിഗണിക്കുമ്പോള്‍ ഇത് വളരെ കൂടുതലാണ്. മറ്റ് ഭാഷാ സിനിമകള്‍ക്ക് നിര്‍മാണച്ചെലവിന്റെ 15-20 ശതമാനം വരെയാണ് സംപ്രേഷണാവകാശ വില്‍പ്പന വില. ഇവിടെ അത് 70-80 ശതമാനം വരെയായി ഉയര്‍ന്നു.
സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ മുന്‍കൂര്‍ പണം നല്‍കുന്നതാണ് ചാനലുകളുടെ രീതി. ഏത് സിനിമയും വാങ്ങാന്‍ ചാനലുകള്‍ തയാറാണെന്നുവന്നതോടെ നിലവാരത്തിലും ഇടിവുണ്ടായി. ഉയര്‍ന്ന റേറ്റിങ്ങിന്റെ പേരില്‍ സൂപ്പര്‍ താരങ്ങളെ പേരിന് രണ്ടോ മൂന്നോ സീനില്‍ ഉള്‍പ്പെടുത്തി സിനിമ പിടിച്ച് വില്‍ക്കുന്നവരും രംഗത്തുവന്നു. ചാനലുകളില്‍നിന്നുള്ള മുന്‍കൂര്‍ തുക മാത്രം മുടക്കി സിനിമ പിടിക്കുന്ന സമ്പ്രദായവുമുണ്ടായി. പണം വാങ്ങിയ ശേഷം അപൂര്‍ണമായും വികലമായും സിനിമ പിടിച്ച് നല്‍കിയ സംഭവവുമുണ്ട്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment