Tuesday 8 May 2012

[www.keralites.net] രുഗ്മിണീസ്വയംവരം

 

വിദർഭരാജ്യത്തിലെ രാജാവും മഹാഗുണശാലിയുമായ 
ഭീഷ്മകൻ തലസ്ഥാനമായ കുണ്ഡിനപുരിയിലെ തന്റെ ഉദ്യാനത്തിൽ പത്നിമാരുമായി രമിക്കുന്നു. ഒരു ദിവസം കുണ്ഡിനപുരിയിലെത്തുന്ന നാരദമഹർഷി, സാക്ഷാൽ ശ്രീനാരായണന്റെ അവതാരമായ ശ്രീകൃഷ്ണനെ പുത്രിയായ രുഗ്മിണിക്ക് വരനാക്കുവാൻ ഭീഷ്മകനോട് നിർദ്ദേശിക്കുന്നു. ഭീഷ്മകൻ ഈ നിർദ്ദേശത്തെ മാനിക്കുന്നു എങ്കിലും പുത്രനായ രുഗ്മി ഇതിനെ എതിർക്കുകയും രുഗ്മിണിയെ തന്റെ സുഹൃത്തും ചേദിരാജാവുമായ ശിശുപാലന് നൽകുവാൻ ഉറപ്പിക്കുകയും ചെയ്യുന്നു, മഹാലക്ഷ്മിയുടെ അംശാവതാരവും കുട്ടിക്കാലം മുതൽക്കുതന്നെ ശ്രീകൃഷ്ണനെ മനസ്സിലുറപ്പിച്ചവളുമായ രുഗ്മിണീദേവി ജേഷ്ഠന്റെ തീരുമാനം അറിഞ്ഞ് കടുത്തദുഃഖത്താൽ വിലപിക്കുന്നു. ആശ്രിതവത്സലനായ ഭഗവാൻ തന്നെ രക്ഷിക്കുമെന്നും ഈ അവസരത്തിൽ ലജ്ജയെ ഉപേക്ഷിക്കുന്നതിൽ തെറ്റില്ലെന്നും കരുതി രുഗ്മിണി യോഗ്യനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ വരുത്തി, തന്റെ വിവരങ്ങൾ അറിയിക്കുവാനായി ശ്രീകൃഷ്ണസമീപത്തേയ്ക്ക് അയയ്ക്കുന്നു. ശ്രീകൃഷ്ണസമീപമെത്തി ബ്രാഹ്മണൻ രുഗ്മിണിയുടെ വിവരങ്ങൾ അദ്ദേഹത്തെ അറിയിക്കുന്നു. തന്റെ പ്രിയതമയെ ഉടനെ തന്നെ കൊണ്ടുപോരുന്നുണ്ടന്ന് പ്രതിവചിച്ച് ഭഗവാൻ ഉടൻ തന്നെ ബ്രാഹ്മണനേയും കൂട്ടി കുണ്ഡിനത്തിലേയ്ക്ക് ഗമിക്കുന്നു. ഭഗവാൻ തനിക്കൊപ്പം ഇവിടെ എത്തിയിട്ടുണ്ട് എന്ന് കുണ്ഡിനത്തിലേയ്ക്ക് മടങ്ങിയെത്തിയ ബ്രാഹ്മണൻ രുഗ്മിണിയെ അറിയിക്കുന്നു. പുത്രന്റെ അഭിപ്രായപ്രകാരം രുഗ്മിണിയെ ചേദിരാജാവിന് നൽകുവാൻ നിർബന്ധിതനിതീർന്ന ഭീഷ്മകരാജാവ് വിവാഹത്തിന് കാഴ്ച്ചക്കാരായി രാമകൃഷ്ണന്മാരും വന്നിരിക്കുന്നു എന്നറിഞ്ഞ് സന്തുഷ്ടനായി ഓടിച്ചെന്ന് അവരെ സ്വീകരിക്കുന്നു. രുഗ്മിണിയെ തട്ടിക്കൊണ്ടുപോകുവാൻ തയ്യാറായി ശ്രീകൃഷ്ണൻ വന്നിരിക്കുന്നു എന്നുകേട്ട് ക്രുദ്ധനായ ശിശുപാലൻ കലിംഗാദി രാജാക്കന്മാരോട് കൂടിയാലോചിക്കുന്നു.രുഗ്മിണീസ്വയംവരത്തിൽ പങ്കെടുക്കുവാൻ വരുന്ന ചില ബ്രാഹ്മണർ രുഗ്മിയുടെ നിശ്ചയത്തേയും ശ്രീകൃഷ്ണന്റെ ആഗമനത്തേയുംകുറിച്ച് പരസ്പരം ചർച്ചചെയ്യുന്നു. സ്വയംവരത്തിനു മുൻപായി അണിഞ്ഞൊരുങ്ങിയ രുഗ്മിണി ക്ഷേത്രത്തിൽ എത്തി ശ്രീപാർവ്വതിയെ വന്ദിക്കുന്നു. ദർശ്ശനശേഷം പൂജിച്ചുവാങ്ങിയ വരണമാല്യവുമേന്തി മടങ്ങുന്ന രുഗ്മിണിയുടേ മുന്നിലേയ്ക്ക് ശ്രീകൃഷ്ണൻ തേരിലേറി എത്തുന്നു. രുഗ്മിണി വരണമാല്യമിട്ട് ശ്രീകൃഷ്ണനെ വരിക്കുന്നു. രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി ശ്രീകൃഷ്ണൻ പോകവേ ശിശുപാലാദികൾ വന്ന് തടുക്കുന്നു. അവരെയെല്ലാം യുദ്ധത്തിൽ പരാജിതരാക്കി ശ്രീകൃഷ്ണൻ യാത്രതുടരുന്നു. രുഗ്മിണീഹരണവാർത്ത കലിംഗൻ വന്ന് രുഗ്മിയെ അറിയിക്കുന്നു. ക്രുദ്ധനായ രുഗ്മി വന്ന് ശ്രീകൃഷ്ണനെ തടുക്കുന്നു. യുദ്ധത്തിൽ പരാജിതനായ രുഗ്മിയെ രുഗ്മിണിയുടെ അപേക്ഷമാനിച്ച് ഭഗവാൻ വധിക്കാതെ വിട്ടയയ്ക്കുന്നു ശ്രീകൃഷ്ണനെ ചില രാജാക്കന്മാർ വഴിക്ക് തടുത്തതറിഞ്ഞ് ക്രുദ്ധനാകുന്ന ബലഭദ്രനെ സാത്യകി സമാധാനിപ്പിക്കുന്നു. അതിനിടെ യുദ്ധത്തിനായി വന്ന ജരാസന്ധനേയും തോൽപ്പിച്ചശേഷം ശ്രീകൃഷ്ണൻ രുഗ്മിണീസമേതനായി ദ്വാരകയിലേയ്ക്ക് ഗമിക്കുന്നു. ദ്വാരകാപുരിയിലെത്തി വിധിപ്രകാരം വിവാഹിതരായശേഷം ശ്രീകൃഷ്ണനും രുഗ്മിണിയും സല്ലപിക്കുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment