Monday 21 May 2012

[www.keralites.net] വഴിതെറ്റി എത്തിയ പത്ത് മക്കള്‍ക്ക് മടക്കയാത്ര

 

തീവണ്ടിയിലൂടെ വഴിതെറ്റി എത്തിയ പത്ത് മക്കള്‍ക്ക് മടക്കയാത്ര
 

 


കണ്ണൂര്‍: പലസംസ്ഥാനങ്ങളിലുള്ള പത്ത് മക്കള്‍. അവരില്‍ ഏറ്റവും മുതിര്‍ന്നയാളുടെ പ്രായം 12 വയസ്സ്. കണ്ണൂരിന്റെ മണ്ണില്‍ ആറുമാസംമുമ്പ് പല ദിവസങ്ങളിലായി തീവണ്ടിയിറങ്ങിയവര്‍. ഭാഷയും വഴിയുമറിയാതെ തെരുവിലലഞ്ഞ അവര്‍ ഓരോരുത്തരും ചൈല്‍ഡ് ലൈല്‍ പ്രവര്‍ത്തകരുടെ സുരക്ഷിത കരങ്ങളിലെത്തി. ആറുമാസം പല സംസ്ഥാനങ്ങളിലും അന്വേഷിച്ച് ഒടുവില്‍ ചൈല്‍ഡ് ലൈന്‍ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തി. സുരക്ഷിതമായി അവരെ അച്ഛന്റെയും അമ്മയുടെയും അരികിലേക്ക് തീവണ്ടിയില്‍ത്തന്നെ യാത്ര ഒരുക്കി.

സ്‌നേഹപൂര്‍വമായ യാത്രയയപ്പാണ് കുട്ടികള്‍ക്ക് ഒരുക്കിയത്. ഡിണ്ടിഗല്‍, താനെ, പട്‌ന, ബാംഗ്‌ളൂര്‍, മുര്‍ഷിദാബാദ് എന്നീ സ്ഥലങ്ങളിലുള്ള കുട്ടികളാണ് കൂട്ടത്തിലുണ്ടായിരുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, സാമൂഹികക്ഷേമ വകുപ്പ്, പോലീസ് എന്നിവ ചേര്‍ന്നാണ് കുട്ടികളെ ഇതുവരെ സംരക്ഷിച്ചതും രക്ഷിതാക്കളെ കണ്ടെത്തിയതും. ഓരോ സംസ്ഥാനത്തുമുള്ള ചൈല്‍ഡ് ലൈന്‍, കുട്ടികളുടെ കോടതി എന്നിവയുടെ സഹായത്തോടെയാണ് ഇത് സാധ്യമായത്. പട്ടിണികൊണ്ട് വീടുവിട്ടിറങ്ങയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പോലീസ് സംരക്ഷണത്തിലാണ് കുട്ടികളെ വീട്ടിലെത്തിക്കുന്നത്.

കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ സ്റ്റേഷന്‍ മാനേജര്‍ പി.രാജന്‍ അധ്യക്ഷനായി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ മാത്യു തെളിയാല്‍, റെയില്‍വേ പോലീസ് സി.ഐ. അബ്ദുള്‍ സലാം, എസ്.ഐ. സ്വാമി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ചൈല്‍ഡ് ലൈന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. സഫീര്‍ സ്വാഗതവും സജി നന്ദിയും പറഞ്ഞു

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment