Wednesday, 2 May 2012

[www.keralites.net] മലയാളി ഇത്രമേല്‍ ജാതി ഭ്രാന്തന്‍ ആയത് എന്നാണ് ?

 

ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല, മലയാളി ഇത്രമേല്‍ ജാതി ഭ്രാന്തന്‍ ആയത് എന്നാണ് ?

കെ.കരുണാകരന്‍ മുഖ്യ മന്ത്രിയും പത്മകുമാര്‍ നായര്‍ ചീഫ്‌ സെക്രെട്ടറിയും മധുസൂദനന്‍ നായര്‍ ഡി.ജി.പിയും ശങ്കരനാരായണന്‍ നായര്‍ യു.ഡി.എഫ് കണ്‍വീനറും ഒന്നിച്ചു യോജിച്ചു വന്നപ്പോഴൊന്നും നമ്മുടെ മതേതര ബോധത്തിന്‍റെ സന്തുലനം തെറ്റിയില്ല....

എ.കെ ആന്‍റണി മുഖ്യമന്ത്രിയും ബാബു ജേക്കബ്‌ ചീഫ്‌ സെക്രെട്ടറിയും ഹോര്‍മിസ് തരകന്‍ ഡി.ജി.പിയും ഉമ്മന്‍ ചാണ്ടി യു.ഡി.എഫ് കണ്‍വീനറും വന്നപ്പോഴും നാം ജാതി ചിന്തിച്ചില്ല, പറഞ്ഞില്ല....

കുഞ്ഞാലി കുട്ടി മുഖ്യ മന്ത്രിയും ഷാജഹാന്‍ ചീഫ്‌ സെക്രെട്ടറിയും മുഹമ്മദ്‌ യാസീന്‍ ഡി.ജി.പിയും മഞ്ഞളാം കുഴി യു.ഡി.എഫ കണ്‍വീനറും ആയാലുള്ള അവസ്ഥ ഒന്ന് വെറുതെ സംകല്‍പ്പിച്ചു നോക്കൂ. കേരളത്തില്‍ മൊത്തം ഇടത് വലത് മതേതര തിരുവടികള്‍ ഒന്നടങ്കം സന്തുലനം തെറ്റി ചെവിയില്‍ ചെമ്പരത്തിപ്പൂവും വെച്ച് തലങ്ങും വിലങ്ങും ഓടി നടക്കുന്ന വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയം ആവും എന്ന കാര്യത്തില്‍ സംശയം വേണ്ട..

അതൊക്കെ പോട്ടേ, കഴിഞ്ഞ അച്യൂമാമന്‍റെ മന്ത്രി സഭയില്‍ രണ്ടു മാപ്ലാര്‍മാത്രം ആയത് കൊണ്ടോന്നും മാമന് സന്തുലനത്തിന്‍റെ അസ്ക്യത തോന്നിയിരുന്നില്ല...

ഇനിയിപ്പോള്‍, ഈ മന്ത്രി സഭയില്‍ കേരളത്തില്‍ 12ശതമാനം മാത്രം ഉള്ള നായന്മാരില്‍ നിന്ന് കാര്‍ത്തികേയനും തിരുവഞ്ചൂരും ശിവ കുമാറും കെ.പി മോഹനനും ഗണേഷ്‌ കുമാറും അടക്കം അഞ്ചു മന്ത്രിമാര്‍ ഉള്ളത് കൊണ്ടോ 19ശതമാനം ഉള്ള കൃസ്ത്യാനികളില്‍ നിന്ന് ഉമ്മന്‍ ചാണ്ടി, കെ.എം മാണി, കെ.സി ജോസഫ്‌, പി.ജെ ജോസഫ്‌ , അനൂപ്‌ ജേക്കബ്‌ , ഷിബു ബേബി ജോണ്‍, പി.സി ജോര്‍ജ്‌ എന്നീ ഏഴു പേരെ ഒന്നിച്ചു കണ്ടപ്പോഴോ തോന്നാത്ത ഈ സന്തുലനത്തിന്‍റെ വായു രോഗം 26.5 വരുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് ഒരു അഞ്ചാം മന്ത്രി തഞ്ചത്തില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍ ഇടതിനും വലതിനും സമദൂര ജാതി കൊമാരങ്ങള്‍ക്കും ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ചപ്പോള്‍ പാവം ഓ.രാജഗോപാലും സുരേന്ദ്രനും കുമ്മനവും ഒക്കെ കച്ചോടം മതിയാക്കി കാശിക്ക് പോവേണ്ട ഗതികേടാണ് വന്നു പെട്ടിര്‍ക്കുന്നത്...

ഗോള്‍വള്‍ക്കറുടെ ബാധ ഇങ്ങനെ ഒരേ സമയം അച്യൂമാമനും കിങ്ങിണികുട്ടനും പേരുന്ന നായന്മാര്‍ക്കും വെള്ളപള്ളിക്കും ഒന്നിച്ചു കേറിയാല്‍ അടിച്ചിറക്കാന്‍ മതേതര കേരളത്തില്‍ ശ്രീ നാരായണനും അയ്യങ്കാളിയും മക്തി തങ്ങളും സഹോദരന്‍ അയ്യപ്പനും എ.കെ.ജി യും വക്കം മൌലവിയും ഒന്നിച്ചു വന്നാല്‍ പോലും നടക്കും എന്ന് തോന്നുന്നില്ല...


--
With Regards

Abi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment