മരണം എല്ലാവരെയും സങ്കടപ്പെടുത്തും. എന്നാല്‍, മരണംകൊണ്ട് വസ്തുതകള്‍ മാറ്റിമറിക്കപ്പെടുന്നില്ല. സ്വന്തം കുലത്തെ, പാര്‍ടിയെ എതിര്‍ക്കുകയും ആക്രമിക്കുകയും ചെയ്യുന്നവരെ കുലംകുത്തികള്‍ എന്ന് വിളിച്ചത് ഏതെങ്കിലും പ്രത്യേക സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കാവുന്നതല്ല. എന്നാല്‍, ആ വിളിയെക്കുറിച്ച് ചര്‍ച്ചയും പരിശോധനയും നടത്തേണ്ടത് മരണത്തിന്റെയും വിരഹത്തിന്റെയും ഘട്ടത്തിലല്ല. അതോര്‍ക്കാതെയോ മറന്നുകൊണ്ടോ ആണ് ഏതാനും മാധ്യമങ്ങള്‍ കുലംകുത്തി പ്രയോഗത്തെക്കുറിച്ച് ചര്‍ച്ച സംഘടിപ്പിച്ചത്. ചോദ്യം വന്നപ്പോള്‍ തൃശൂര്‍ പ്രസ്ക്ലബ്ബില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ: "കുലംകുത്തി എന്നും കുലംകുത്തി തന്നെ. കുടുംബത്തിന് എതിരെ നിലപാട് സ്വീകരിക്കുന്നവരെ അങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. അതേസമയം, ക്രൂരമായി കൊല ചെയ്യപ്പെട്ട ഒരാളെക്കുറിച്ച്, മുമ്പ് ഒരവസരത്തില്‍ നടത്തിയ പ്രസ്താവനയുമായി ബന്ധപ്പെടുത്തി ചോദിക്കുന്നത് സങ്കുചിതമനഃസ്ഥിതിയാണ്". ദൗര്‍ഭാഗ്യവശാല്‍ ആ സങ്കുചിത മനസ്ഥിതിയാണ് ഏതാനും മാധ്യമങ്ങളിലെങ്കിലും തെളിഞ്ഞുകാണുന്നത്. ചങ്കുപറിച്ചുകാണിച്ചാലും അവര്‍ ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നു. അങ്ങനെ പറയുന്നതിലൂടെ സിപിഐ എമ്മിനെ വകവരുത്തിക്കളയാമെന്ന് മോഹിക്കുന്നു. അത്തരം ദുര്‍മോഹങ്ങളാണ് കേരളരാഷ്ട്രീയത്തില്‍ കത്തിയായും കരിയായും ആടിത്തിമിര്‍ക്കുന്നത്.
To: Keralites <Keralites@yahoogroups.com>
Sent: Wednesday, May 9, 2012 11:02 AM
Subject: [www.keralites.net] ചന്ദ്രശേഖരന്‍ കുലംകുത്തിയല്ല: വി.എസ്
പലകാരണങ്ങളാല്‍ സി.പി.എം വിട്ടവരെ ക്രിയാത്മകമായ നടപടികളിലൂടെ പാര്‍ട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ആശയങ്ങളും പാര്‍ട്ടിയുടെ നിലപാടുകളും വിശദീകരിച്ച് അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരണം. തിരിച്ചുവരാത്തപക്ഷം അവര്‍ സ്വതന്ത്ര പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൊള്ളട്ടെ.
എം.വി രാഘവനും, കെ.ആര്‍ ഗൗരിയമ്മയും പാര്‍ട്ടി ഉണ്ടാക്കിയതുപോലെ അവര്‍ പുതിയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കട്ടെ. ചെറിയ പാര്‍ട്ടികളും വലിയ പാര്‍ട്ടികളുമെല്ലാം കേരളത്തില്‍ ഉണ്ടല്ലോ. അധോലോക സംസ്‌കാരം മാര്‍ക്‌സിസ്റ്റ് രീതിയല്ലെന്ന സി.പി.ഐയുടെ നിലപാടിനോട് യോജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പി ചന്ദ്രശേഖരന്‍ അടക്കമുള്ള ഒഞ്ചിയത്തെ റവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കുലംകുത്തികളാണെന്ന പ്രസ്താവന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. കുലംകുത്തികള്‍ കുലംകുത്തികള്‍ തന്നെയാണെന്നാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചൊവ്വാഴ്ച തൃശ്ശൂരില്‍ പറഞ്ഞത്.
www.keralites.net |
No comments:
Post a Comment