Monday 16 April 2012

[www.keralites.net] "അക്ഷഹൃദയമന്ത്രം"

 

ചൂതുകളിയിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുവാനും, ഒരു വൃക്ഷത്തിൽ എത്ര ഇല, എത്ര പൂവ്, എത്ര കായ മുതലായവ ഉണ്ടെന്ന് എണ്ണാതെ കൃത്യമായി പറയാൻ കഴിയുന്ന മന്ത്രമാണ് അക്ഷഹൃദയമന്ത്രം. ചൂതുകളിയുടെ നിഗൂഢ രഹസ്യങ്ങൾ ഈ മന്ത്രവിദ്യകൊണ്ട് അനായാസം മനസ്സിലാക്കിയ നളൻ തന്റെ രാജ്യം ശത്രുക്കളുടെ കൈയ്യിൽ നിന്നും തിരിച്ചു പിടിച്ചു. ഭാരതീയ പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഈ മന്ത്രത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. മഹാഭാരതത്തിൽ നള-ദമയന്തിമാർക്ക് അനുഭവിക്കേണ്ടിവന്ന കഥകൾ വിശദികരിക്കുന്നവസരത്തിൽ ഈ മന്ത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ മന്ത്രം അറിയുന്നവർ തന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റും എന്നു പറയുന്നുണ്ട്. ഋതുപർണ്ണ മഹാരാജാവ് ഈ മന്ത്രം നളനു ഉപദേശിച്ചു കൊടുക്കുന്നുണ്ട്

പാണ്ഡവരുടെ വനവാസക്കാലത്ത് ദ്വൈതാടവിയിൽവെച്ച് ബ്രഹദശ്വമഹർഷി ധർമ്മപുത്രരുടെ മനഃസമാധാനത്തിനുവേണ്ടി നള-ദമയന്തിമാരുടെ കഥ പറയുന്നുണ്ട്. കശ്യപമഹർഷിയുടെ പുത്രനായ
കാർക്കോടകന്റെ ഉപദേശപ്രകാരം നളൻ അയോദ്ധ്യാധിപതിയായ ഋതുപർണരാജാവിന്റെ തേരാളിയായി. അദ്ദേഹം ബാഹുകൻ എന്ന പേരിലായിരുന്നു അവിടെ കഴിഞ്ഞിരുന്നത്. ദമയന്തിയുടെ രണ്ടാം സ്വയംവരത്തിൽ പങ്കെടുക്കാൻ ഋതുപർണൻ വിദർഭരാജ്യത്തിലേക്കു നളനൊപ്പം പോയി. വഴിയിൽവച്ച് യാദൃച്ഛികമായി ഋതുപർണന്റെ ഉത്തരീയം തേരിൽ നിന്നു നിലത്തു വീണു. തേരു നിർത്താൻ ഋതുപർണൻ നളനോടു പറയുമ്പോഴേക്കും ഒരു യോജന ദൂരം രഥം പിന്നിട്ടു കഴിഞ്ഞിരുന്നു. അശ്വഹൃദയ മന്ത്രം അറിയാമായിരുന്ന നളൻ അതിവേഗതയിലാണ് രഥം ഓടിച്ചിരുന്നത്. ആ സമയത്ത് കാട്ടിൽ കായ്കൾ നിറഞ്ഞ ഒരു താന്നിവൃക്ഷം അവർ കണ്ടു. ആ താന്നിയിൽ അഞ്ചുകോടി ഇലകളും, രണ്ടായിരത്തി തൊണ്ണൂറ്റഞ്ചു കായ്കളും ഉണ്ടെന്ന് ഋതുപർണൻ ഒറ്റനോട്ടത്തിൽ പറഞ്ഞു. താന്നി മരത്തിന്റെ ഇലകളും കായ്കളും ഒറ്റനോട്ടത്തിൽ എണ്ണിത്തിട്ടപ്പെടുത്തിയത് അക്ഷഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്നു രാജാവു മറുപടി പറഞ്ഞു. അത്ഭുതപ്പെട്ടുപോയ നളൻ അത്രയും വേഗത്തിൽ തേരോടിച്ചത് അശ്വഹൃദയ മന്ത്രത്തിന്റെ ശക്തികൊണ്ടാണെന്ന് രാജാവിനേയും അറിയിച്ചു. രണ്ടുപേരും പരസ്പരം മന്ത്രങ്ങൾ പഠിപ്പിച്ചു.

ഈ മന്ത്രവിദ്യ പഠിച്ചതുകൊണ്ട് നളന് രണ്ടാമതു ചൂതുകളിയിൽ ജയിച്ച് നിഷധരാജ്യം തിരിച്ചെടുക്കാൻ കഴിഞ്ഞു. അക്ഷഹൃദയ ദിവ്യമന്ത്രം വശമായതോടെ നളനെ ബാധിച്ചിരുന്ന കലി പുറത്തുവന്നു. പുറത്തുവന്ന കലിയെ നളൻ രോഷത്തോടെ നശിപ്പിക്കുവാൻ തുനിഞ്ഞെങ്കിലും, അധർമ്മം തന്റെ വൃതമാണെനും ബലം ക്ഷയിച്ച് അങ്ങയുടെ മുന്നിൽ വണങ്ങുന്ന തന്നോട് ക്ഷമിക്കേണമെന്നുള്ള അപേക്ഷയാൽ കലിയെ, നശിപ്പിക്കാതെ സത്യം ചെയ്യിച്ചു വിടുന്നു. താന്നി മരത്തിന്റെ ചുവട്ടിൽ വച്ചാണത്രെ അശ്വഹൃദയം, അക്ഷഹൃദയം എന്നീ മന്ത്രങ്ങൾ കൈമാറിയത്. നളന്റെ കലിബാധ മാറിയതും അവിടെ വച്ചാണ്, അതിനാൽ താന്നിക്ക് കലിദ്രുമം എന്ന പേരു കിട്ടി.
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment