Sunday 1 April 2012

[www.keralites.net] നേഴ്സുമാരുടെ Minimum Wage Rs.15,000 യായി നിജപ്പെടുത്തണ m

 

സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ കുറഞ്ഞ വേതനം 15,000 രൂപയായി നിജപ്പെടുത്തണമെന്നും ആശുപത്രികളുടെ സൗകര്യങ്ങള്‍ക്കും സ്പെഷ്യലൈസേഷനും ആനുപാതികമായി ശമ്പളം ഉയര്‍ത്തണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ആവശ്യപ്പെട്ടു. യുണൈറ്റഡ് നേഴ്സ്സ് അസോസിയേഷന്റെ (യുഎന്‍എ) ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്താപത്രികയുടെ പ്രകാശനവും നേഴ്സുമാരുടെ സംഗമത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു ശ്രീമതി.
നേഴ്സുമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മറ്റുമായി രൂപം കൊടുത്ത കേരള നേഴ്സസ് കൗണ്‍സില്‍ ഇപ്പോള്‍ അവര്‍ക്കെതിരെ തിരിയുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. നേഴ്സിങ് മേഖലയില്‍ 99 ശതമാനവും പെണ്‍കുട്ടികളായതുകൊണ്ടുതന്നെ ഇവര്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലാത്ത അവസ്ഥയായിരുന്നു- പി കെ ശ്രീമതി പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment