Sunday 1 April 2012

[www.keralites.net] റിയാദ്-ദമ്മാം റൂട്ടില്‍ അതിവേഗ ട്രെയിന്‍

 

റിയാദ്: റിയാദ്-ദമ്മാം റൂട്ടില് ഇന്ന്മുതല്അതിവേഗ ട്രെയിന് ഓടി തുടങ്ങും. മണിക്കൂറില്‍ 200 കിലോമീറ്റര്വേഗതയില്സഞ്ചരിക്കുന്ന ട്രെയിനിന്െറ യാത്രാ സമയം മൂന്ന് മണിക്കൂറാണ്. ആദ്യഘട്ട·ില്നാല് അതിവേഗ ട്രെയിനുകളാണ് ഇറങ്ങുക. 600 ദശലക്ഷം റിയാലിന് സ്പാനിഷ് കമ്പനിയുമായി ഒപ്പുവെച്ച കരാര് പ്രകാരം എട്ടു ട്രെയിനുകളാണ് റിയാദിലെത്തേണ്ടത്. പുതിയ നാലു ട്രെയിനുകള് വരുന്നതോടെ റിയാദ-ദമ്മാം റൂട്ടില് പ്രതിദിനം 14 ട്രെയിനുകള്സര്വീസ് നടത്തും.
പുതിയ ട്രെയിനുകളില്കഴിഞ്ഞ ദിവസം ഫസ്റ്റ്, സെക്കന്റ് ക്ളാസ് യാത്രക്കാര്ക്ക് ബുക്കിങ് ആരംഭിച്ചിരുന്നു. നിലവിലുള്ള റിഹാബ് ക്ളാസ് പുതിയവയില് ഫസ്റ്റ് ക്ളാസായും ത്വലീഅ ക്ളാസ് സെക്കന്റ് ക്ളാസുമായാണ് നിശ്ചയിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്കില് മാറ്റമില്ലെന്ന് റെയില്വേ ഫെഡറേഷന് പി.ആര്‍.ഒ മുഹമ്മദ് അബൂസൈദ് അറിയിച്ചു.
കഴിഞ്ഞ നവംബറില് പുതിയ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങിയിരുന്നു. ലോകോത്തര നിലവാരത്തലുള്ള അതിവേഗ ട്രെയിനുകളില്യാത്രക്കാര്ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. സുഖകരമായ യാത്രക്ക് ആകര്ഷകമായ രീതിയില് സംവിധാനിച്ചിട്ടുള്ള സീറ്റുകള്ക്ക് പുറമെ ടെലിവിഷന്‍, സീറ്റിലിരുന്ന് ശബ്ദം ശ്രവിക്കുന്നതിനുള്ള സംവിധാനം ട്രെയിന്സഞ്ചരിക്കുന്ന സ്ഥല വിവരങ്ങള് വ്യക്തമാക്കുന്ന ജി.പി.എസ് സംവിധാനം വൈഫി ഇന്റര്നെറ്റ് സൗകര്യങ്ങള്‍, ഉയര്ന്ന സുരക്ഷാ സംവിധാനങ്ങള്‍, തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ട്രെയിനിന്െറ മുന്നിലും പിന്നിലും എഞ്ചിന് കാബിനുകള്ഘടിപ്പിച്ചിട്ടുണ്ട്. എഞ്ചിനുപുറമെ അഞ്ച് ബോഗികളും ഒരു കിച്ചണുമാണ് ട്രെയിനില് ഉണ്ടാവുക.  


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment