കണ്ണൂര്‍ജില്ലാ സെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എം.എല്‍.എ.യും
സഞ്ചരിച്ചിരുന്ന വാഹനം തളിപ്പറമ്പ് അരിയിലില്‍ ആക്രമിക്കപ്പെട്ടതിന്റെതുടര്ച്ചയായിരുന്നു സംഭവം.
ആക്രമിക്കപ്പെട്ടതിനുശേഷം അബ്ദുള്‍ഷുക്കൂര്‍ ഉള്‍പ്പെടെയുള്ള അഞ്ച് ലീഗ്
പ്രവര്‍ത്തകര്‍ വള്ളുവന്‍ കടവ് കടന്ന് കീഴററോഡിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടയില്‍ ഇവരെ ഒരുസംഘം പിന്തുടരുന്നതായി
ശ്രദ്ധയില്‍പ്പെട്ടു. തങ്ങള്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന്മനസ്സിലാക്കിയ അഞ്ചുപേരും പ്രാണരക്ഷാര്‍ഥം അടുത്തുള്ള മുഹമ്മദ് കുഞ്ഞ്
എന്നവരുടെ വീട്ടിലേക്ക് ഓടിക്കയറി. ഇതോടെ സംഘടിച്ചെത്തിയവര്‍ വീടുവളഞ്ഞു.അക്രമം ഒഴിവാക്കണമെന്ന് ഒരു രാഷ്ട്രീയബന്ധവുമില്ലാത്ത മുഹമ്മദ്കുഞ്ഞ്
ആക്രമിക്കാനെത്തിയവരോട് അപേക്ഷിക്കുന്നുണ്ടായിരുന്നു. ഇത് അവഗണിച്ച്സംഘത്തിലെ ചിലര്‍ വീട്ടിനുള്ളില്‍ കയറി അഞ്ച് ലീഗ് പ്രവര്‍ത്തകരുടെയും
ഫോട്ടോ മൊബൈലില്‍ പകര്‍ത്തി. ഇത് മള്‍ട്ടി മീഡിയ മെസേജ്‌വഴി ചിലഫോണുകളിലേക്ക് കൈമാറി. ജയരാജനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍
ഇവരാരൊക്കെയുണ്ടെന്ന് തിരിച്ചറിയാനായിരുന്നു ഇതെന്നാണ് നിഗമനം. ഇതിനിടയില്ലീഗ് പ്രവര്‍ത്തകരും തങ്ങള്‍ അപകടത്തില്‍പെട്ടിരിക്കുകയാണെന്ന് ഫോണിലൂടെ
അറിയിക്കുന്നുണ്ടായിരുന്നു. 'രാജീവേട്ടനെ വിളിച്ച് കാര്യംപറഞ്ഞാല്‍ തങ്ങളെഒഴിവാക്കു'മെന്നായിരുന്നു ഇവര്‍ ഫോണില്‍ പറഞ്ഞത്. കൊല്ലപ്പെട്ട
ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദിനെയാണ് പ്രധാനമായും ഇവര്‍ വിളിച്ചത്. ദാവൂദ്സി.പി.എം. അനുഭാവിയായ രാജീവനോട് കാര്യംപറഞ്ഞെങ്കിലും 'എനിക്ക് ഇടപെടാന്‍
കഴിയില്ല, നിങ്ങള്‍ അനുഭവിച്ചോ' എന്നായിരുന്നുമറുപടി. കുറച്ചുസമയത്തിനകംഎം.എം.എസ്. കൈമാറ്റംചെയ്തവരില്‍നിന്നുള്ള മെസേജുകള്‍
ആക്രമിക്കാനെത്തിയവര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഷുക്കൂറിനെയും സഖറിയയേയുംഒഴികെ ബാക്കിയുള്ള മൂന്നുപേരെ മോചിപ്പിക്കുന്നു. ഇവരെ ക്രൂരമായി
മര്‍ദിച്ചശേഷം വള്ളുവന്‍കടവ് കടന്നുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.തുടര്‍ന്ന് സഖറിയയേയും ഷുക്കൂറിനെയും വീട്ടില്‍നിന്നിറക്കി സമീപത്തെ
വയലിലേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ സംഭവമറിഞ്ഞ് നൂറോളംപേര്സ്ഥലത്തെത്തിയിരുന്നു. വയലിനടുത്തുവെച്ച് ആദ്യം സഖറിയയുടെ പുറത്ത്
വെട്ടുകയും തലയ്ക്ക് കനമേറിയ വടികൊണ്ട് അടിക്കുകയുംചെയ്തു.കൊലപ്പെടുത്താനാണ് തങ്ങളെ കൊണ്ടുപോകുന്നതെന്ന് ഇതോടെ ഉറപ്പിച്ച ഷുക്കൂര്‍
ഓടാന്‍ശ്രമിച്ചു. അതോടെ വയലില്‍ തള്ളിയിട്ട് ഷുക്കൂറിനെ കുത്തികൊലപ്പെടുത്തുകയായിരുന്നു.
കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ മുമ്പൊരിക്കലും ഉണ്ടാകാത്തരീതിയാണ്
ഷുക്കൂര്‍വധത്തിലുണ്ടായതെന്നാണ് പോലീസ് നിഗമനം. പെട്ടെന്നുള്ള
പ്രകോപനമായിരുന്നു അക്രമത്തിന് കാരണമെങ്കിലും രണ്ടരമണിക്കൂര്‍നേരമുള്ള
ഒരുതരം വിചാരണയാണ് 'വധശിക്ഷ'യ്ക്ക് മുമ്പ് നടത്തിയത്. ഇതിന്
രാഷ്ട്രീയത്തിന് അതീതമായ ചില താത്പര്യങ്ങള്‍ ഉള്ളതായും പോലീസ്
സംശയിക്കുന്നുണ്ട്. അതാണ് പോലീസ് മേധാവികളുടെ ശ്രദ്ധയില്‍പെടുത്തിയത്.
പ്രതികളെല്ലാം സി.പി.എം. പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. അജിത്ത്കുമാര്‍,
രാജീവന്‍ എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍
ഒളിവിലാണ്. സംഭവത്തിന് ശേഷമുള്ള പ്രസ്താവനകളും ഗൗരവമായി പോലീസ്
നിരീക്ഷിച്ചിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റവരെയുംമറ്റും സഹായിക്കാന്‍
പള്ളികളില്‍നിന്ന് പണംപിരിക്കുന്നതിനെതിരെ സി.പി.എം. രംഗത്തുവന്നിരുന്നു.
ഇതും രാഷ്ട്രീയത്തിനപ്പുറമുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net