Wednesday 14 March 2012

[www.keralites.net] പൊലീസ് മാന്യമായി പെരുമാറി

 

പൊലീസ് മാന്യമായി പെരുമാറി; മലയാളികളാണ് വിവരം നല്‍കിയതെങ്കില്‍ അവര്‍ യഥാര്‍ഥ രാജ്യദ്രോഹികള്‍ -ലിജു.

നജിം കൊച്ചുകലുങ്ക്

റിയാദ്: ഒ.ഐ.സി.സി ദക്ഷിണ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രിയില്‍ ഖമീസ് മുശൈത്തില്‍ നടന്ന സ്വീകരണ യോഗത്തിലുണ്ടായ പൊലീസ് നടപടി മൂലം തനിക്കോ മറ്റുള്ളവര്‍ക്കോ യാതൊരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ലെന്നും പൊലീസ് വളരെ മാന്യമായാണ് പെരുമാറിയതെന്നും യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. എം. ലിജു 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. സ്വീകരണ ചടങ്ങില്‍ സ്വാഗത പ്രസംഗം നടന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പൊലീസ് പരിപാടിയുടെ സംഘാടകര്‍ ആരാണെന്ന് അന്വേഷിക്കുകയും ഒ.ഐ.സി.സി ദക്ഷിണ മേഖലാ പ്രസിഡന്റ് അശ്റഫ് കുറ്റിച്ചലാണ് പ്രധാന സംഘാടകനെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയുമാണുണ്ടായത്. വേദിയിലുണ്ടായിരുന്നവരുടെയെല്ലാം തിരിച്ചറിയല്‍ രേഖ പരിശോധിക്കുമ്പോള്‍ നോര്‍ക്ക കണ്‍സള്‍ട്ടന്റ് എന്ന നിലയിലുള്ള രേഖ മുറിയില്‍നിന്നെടുക്കാത്തതിനാലാണ് ശിഹാബ് കൊട്ടുകാടിന് പൊലീസുകാരോടൊപ്പം സ്റ്റേഷനിലേക്ക് പോകേണ്ടിവന്നതെന്നും ലിജു പറഞ്ഞു.തന്റെ പാസ്പോര്‍ട്ട് പരിശോധിച്ച് സന്ദര്‍ശക വിസയിലെത്തിയതാണെന്നും താന്‍ ആരാണെന്നും മനസിലാക്കാന്‍ കഴിഞ്ഞ പൊലീസ് വളരെ മാന്യമായാണ്പെരുമാറിയത്. അതുകൊണ്ടുതന്നെ ഒരുതരത്തിലുള്ള മാനസിക പ്രയാസത്തിനും ഇടയായില്ല. എന്നാല്‍, സ്വന്തം സമൂഹത്തെ ഒറ്റിക്കൊടുക്കുന്നവര്‍ പ്രവാസികള്‍ക്കുമിടയിലുണ്ടെന്ന് അറിയുമ്പോള്‍ അത് വല്ലാത്ത മാനസിക പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്നും ഏതെങ്കിലും മലയാളികള്‍ തെറ്റായ വിവരം നല്‍കിയാണ് പൊലീസ് നടപടിയിലൂടെ പരിപാടി അലങ്കോലപ്പെടുത്തുകയും ജീവകാരുണ്യ പ്രവര്‍ത്തകരെ വരെ പൊലീസ് സ്റ്റേഷന്‍ കയറ്റുകയും ചെയ്തതെങ്കില്‍ അത്തരക്കാര്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും അവരാണ് യഥാര്‍ഥ രാജ്യദ്രോഹികളെന്നും ലിജു കൂട്ടിച്ചേര്‍ത്തു.

ഒന്നര മണിക്കൂറുകളോളം ഖമീസ് മുശൈത്ത് പൊലീസ് സ്റ്റേഷനില്‍ ചെലവഴിക്കേണ്ടിവന്നെങ്കിലും അത് പ്രത്യേകിച്ച് മാനസിക പ്രയാസങ്ങളൊന്നുമുണ്ടാക്കിയില്ലെന്നും നല്ലവനായ പൊലീസ് ക്യാപ്റ്റനുമായി ആ കുറഞ്ഞ സമയത്തിനുള്ളില്‍ നല്ല സൗഹൃദം സ്ഥാപിക്കാനായെന്നും ശിഹാബ് കൊട്ടുകാട് പറഞ്ഞു.

തന്നേയും അഷ്്റഫിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ തന്നെ ക്യാപ്റ്റന്‍ ഈസ അലി അല്‍ സഹ്റാനി സൗമ്യമായാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞതെന്നും സാമൂഹിക പ്രവര്‍ത്തകരാണെന്ന് അറിഞ്ഞപ്പോള്‍ കൂടുതല്‍ അനുഭാവ പൂര്‍വമായാണ് പെരുമാറിയതെന്നും ശിഹാബ് വ്യക്തമാക്കി.

നല്ലതു ചെയ്യാനുള്ള പ്രവര്‍ത്തന വഴികളില്‍ ഇത്തരം പ്രതിസന്ധികളുണ്ടാവുമെന്ന് പ്രവാചക ചരിത്രം ഉദ്ധരിച്ച് പറഞ്ഞ ക്യാപ്റ്റന്‍ സഹ്റാനി ഇതുകൊണ്ടൊന്നും പിന്‍മാറരുതെന്നും സ്റ്റേഷനിലിരിക്കേണ്ടിവരുന്ന ഈ സമയം പോലും പുണ്യകര്‍മമായി ദൈവത്തിങ്കല്‍ എഴുതപ്പെടുകയാണെന്നും സമാശ്വസിപ്പിക്കാനും മറന്നില്ല. അസീര്‍ മേഖലയില്‍ സാമൂഹിക പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് എന്താവശ്യം വന്നാലും വിളിക്കാന്‍ മറക്കരുതെന്ന് പറഞ്ഞ് തന്റെ സ്വകാര്യ മൊബൈല്‍ നമ്പര്‍ കൊടുക്കാനും ക്യാപ്റ്റന്‍ വിശാലമനസ്കത കാണിച്ചത്രെ

ഇത് തന്നെയാണ് ഗായകന്‍ മാര്‍കോസിന്റെ വിഷയത്തിലും സംഭവിച്ചത് , നാട്ടിലെ മാധ്യമങ്ങള്‍ കൊട്ടി ഘോഷിച്ചത് പോലെ അത്ര വലിയ അനുഭവങ്ങള്‍ മത കാര്യ വകുപ്പില്‍ നിന്നോ സൗദി പോലീസില്‍ നിന്നോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല,

നല്ല മാന്യമായ സഹകരണം തന്നെ ആയിരുന്നു എന്നതാണ് മാര്‍കോസുമായി നേരിട്ട് കണ്ടു സംസാരിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് സ്റ്റേജ് നു തൊട്ടടുത്ത ഒരു റൂമില്‍ ഇരിക്കുകയായിരുന്ന അദ്ദേഹം എന്തൊക്കെയോ ബഹളങ്ങള്‍ പുറത്തു കേള്‍ക്കുകയും പെട്ടെന്ന് പോലീസും മത കാര്യ വകുപ്പും റൂമില്‍ കയറി വന്നു അവരുടെ കയ്യിലിരുന്ന ഫോട്ടോയില്‍ കാണുന്ന ആള്‍ താങ്കള്‍ ആണോ എന്ന് ചോദിക്കുകയും എന്തിനാണ് ഇവിടെ വന്നതെന്നും

അന്വേഷിക്കുകയും ചെയ്തു, റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഇവിടെ വന്നതാണെന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്ക് കിട്ടിയ ഇന്‍ഫര്‍മേഷന്‍ അങ്ങിനെയല്ല കൂടെവരുവാന്‍ പറഞ്ഞു. അവരുടെ കൂടെ പോയ അദ്ദേഹത്തെ മതകാര്യ വകുപ്പ് പോലീസിനു കൈ മാറുകയും ചെയ്തു. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് പരിഭാഷക്കാരന്റെ സഹായത്തോടെ ഉത്തരം പറഞ്ഞ അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ പോലീസിനു മനസ്സിലാകുകയും, പാട്ടുപാടാന്‍ ക്ഷണിച്ചിട്ടു നാട്ടില്‍ നിന്നും വന്ന വ്യക്തിയാണെന്നും അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.

സൌദിയിലെ പ്രമുഖ ഗായകന്‍ അബ്ദുവിനെ പോലെ ഇയാളും പ്രശസ്തനാണ് എന്ന് പറഞ്ഞപ്പോള്‍ ഒന്ന് രണ്ടു അറബി ഗാനങ്ങള്‍ പാടുവാന്‍ ആവശ്യപ്പെടുകയും അദ്ദേഹം അത് പാടി കൊടുക്കുകയും ചെയ്തു. പിന്നീട് അവിടെ വന്ന പോലീസുകാര്‍ അദ്ദേഹത്തിന്റെ കൂടെ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. മതകാര്യ വകുപ്പ് ആയതിനാലാണ് ഇത്രയും താമസിക്കുന്നത് ഞങ്ങള്‍ ആയിരുന്നുവെങ്കില്‍ താങ്കളെ നേരത്തെ തന്നെ വിട്ടേനെ എന്നും പറഞ്ഞു അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ പടച്ചു വിട്ടത് പോലെ അദ്ദേഹത്തെ ജയിലിലെക്കല്ല അവിടെ നിന്നും കൊണ്ട് പോയത്, പോലീസ് ഓഫീസറുടെ തൊട്ടടുത്ത മുറിയില്‍ അദ്ദേഹത്തിനും കൂടെ പിടിച്ചവര്‍ക്കും വിശ്രമിക്കാനും ഉറങ്ങാനുമുള്ള സൗകര്യം ചെയ്തു കൊടുക്കുകയാണ് ഉണ്ടായത്.

രാവിലെ അവിടത്തെ അമീറിന്റെ മകന്‍വന്നു മാര്കൊസിനെ അദ്ദേഹത്തെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും സല്‍ക്കരിക്കുകയും ചെയ്തു. ഇനിയും സൌദിയില്‍ വരണം പരിപാടി അവതരിപ്പിക്കണം, വരുന്നതിനു മുന്‍പ് അദ്ദേഹത്തെ വിളിച്ചു അറിയിക്കണം എന്നും പറഞ്ഞാണ് മാര്കൊസിനെ യാത്രയാക്കിയത്.

പക്ഷെ നമ്മുടെ മാധ്യമങ്ങള്‍ മത്സരിച്ചു കൊണ്ടാണ് തെറ്റായ വാര്‍ത്തകള്‍ കൊടുത്തു കൊണ്ടിരുന്നത്.

1 അനുവാദമില്ലാതെ പരിപാടി നടത്തിയതിനു മാര്കൊസിനെ അറ്റസ്റ്റ് ചെയ്തു
2 മാര്‍കോസ് ജയിലില്‍
3 പരിപാടി നടത്തിക്കൊണ്ടിരിക്കെ പോലീസ് അറ്റസ്റ്റ് ചെയ്തു
.

ഇതില്‍ ഏതാണ്‌ ശരി? പക്ഷെ ഈ വാര്‍ത്ത ഒന്നും ശരിയല്ല, പാട്ടും ഡാന്‍സും നടത്താന്‍ ഏത് സംഘടനയ്ക്കാണ് ഇവിടത്തെ ഭരണകൂടം അനുവാദം കൊടുത്തിട്ടുള്ളത്? അഥവാ മാര്‍കോസ് ആണോ അനുവാദം വാങ്ങിക്കെണ്ടിയിരുന്നത്? പോലീസ് ഓഫീസറുടെ ഓഫീസിന്റെ തൊട്ടടുത്തുള്ള ഗസ്റ്റ് റൂം എങ്ങിനെയാണ് ജയില്‍ ആകുന്നതു? സ്റ്റേജ്ന്റെ പിറകെ വിശ്രമിച്ചിരുന്ന മാര്കൊസിനെ പ്രോഗ്രാം നടത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ പോലീസ് എങ്ങിനെയാ പിടിച്ചെന്നു പറയുക?

തനിക്കു തോന്നുന്നത് എന്തും എഴുതാം എന്ന ഒരു അഹങ്കാരമാണ് ഇവിടെ ഓരോ പത്രത്തിന്റെയും റിപ്പോര്ടര്മാരില്‍ കാണാന്‍ ഇടയായത്.

നിഷ്കളങ്ങനായ ഒരു കലാകാരന്റെ ഹൃദയമാണ് ഇതില്‍ വെന്തുരുകിയത്. അദ്ദേഹത്തിന്റെ വീട്ടുകാരും ആരാധകരും ഒരു പോലെ വേദനിച്ച സംഭവമായിരുന്നു അത്. പക്ഷെ റിയാദിലെ സംഗീത ആസ്വാദകര്‍ ഇരു കയ്യും നീട്ടിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്, നല്ലൊരു സംഗീത വിരുന്നാണ് അദ്ദേഹം അവര്‍ക്ക് സമ്മാനിച്ചത്‌, നിറഞ്ഞു കവിഞ്ഞ സദസ്സിന്റെ അത്രയും ആളുകള്‍ തന്നെ ‍ഹാളിനു പുറത്തും തിരക്ക് കൂട്ടുകയായിരുന്നു അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കുവാന്‍ വേണ്ടി.

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment