Saturday 10 March 2012

[www.keralites.net] അപകടനില തരണം ചെയ്‌തിട്ടില്ല‍

 

ജഗതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്‌തിട്ടില്ല‍

കോഴിക്കോട്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന്‌ മെഡിക്കല്‍ ബുള്ളറ്റിന്‍. എന്നാല്‍ അപകടനില പൂര്‍ണ്ണമായും തരണം ചെയ്‌തുവെന്ന്‌ പറയാറായിട്ടില്ല. ശ്വാസകോശത്തിനേറ്റ ക്ഷതവും വൃക്കയുടെ പ്രവര്‍ത്തനത്തിലെ ചെറിയ വ്യതിയാനവുമാണ്‌ വെല്ലുവിളിയുയര്‍ത്തുന്നത്‌. അതിനാല്‍ ഏതാനും ദിവസങ്ങള്‍ കൂടി ജഗതി വെന്റിലേറ്ററില്‍ കഴിയേണ്ടിവരും. ജഗതിയുടെ ചികിത്സാര്‍ഥം 24 മണിക്കൂറും സ്‌പെഷ്യലിസ്‌റ്റ് ഡോക്‌ടര്‍മാരുടെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ടെന്നും രാവിലെ 9.15ന്‌ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആന്തരിക രക്തസ്രാവം ശസ്ത്രക്രിയയിലൂടെ പറരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കുടലിന്റെ പാളിപൊട്ടിയാണ് രക്തസ്രാവമുണ്ടായത്. ശരീരത്തില്‍ പലയിടത്തും പേശികള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ അത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കൈകാലുകള്‍ക്കും കാല്‍മുട്ടിനും തുടയെല്ലിനും പൊട്ടലുണ്ട്. ഇത് പരിഹരിക്കാന്‍ നാളെയോ മറ്റെന്നാളോ ശസ്ത്രക്രിയ നടത്തും. വേണ്ടിവന്നാല്‍ വെന്‍റിലേറ്ററില്‍ വച്ചുതന്നെ ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ മാധ്യമങ്ങളെ അറിയിച്ചു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment