Saturday 10 March 2012

[www.keralites.net] ഒരു തിരിച്ചു പോക്ക്

 


ഒരു വിഷാദാര്‍ദ്രമായ്‌ ഉരുകും മനസ്സുമായ്‌
പെയ്തൊഴിയാത്തൊരു കാര്‍മേഘമായ്‌ മനം,
സാന്ത്വനം ശാന്തമെന്നാരും പറഞ്ഞില്ല
പലരും പറഞ്ഞു പലതും പറയാതെ....
 
ആ നല്ല നാളുകള്‍ വേഗം കടന്നു പോയ്‌
കാലം മറഞ്ഞു തിരിഞ്ഞു നോക്കീടാതെ  
വീണ്ടും മടക്കം ആ മണല്‍കാട്ടിലേക്കെപ്പോഴും
അതാണെന്റെ ഭൂമി വിയര്‍പ്പിന്റെ ഭൂമിതന്‍
ആലിംഗനത്തെ കാത്തിരിപ്പൂ ഞാന്‍ 
 
വരnണ്ടുണങ്ങീടും മനസ്സും ശരീരവും
മരിക്കാതെ താങ്ങുന്നതാ ഹൃദയമന്ത്രങ്ങളും
എന്‍ വിളി കേള്‍ക്കാന്‍  കൊതിക്കുമെന്നോമലും
ഈ മരുഭൂവില്‍ വരണ്ടു വീഴുമ്പോഴുമെന്‍  
വിയര്‍പ്പാലും നട്ടുവളര്‍ത്തുന്നൊരാമരം
വീഴാതുണങ്ങാതെ കാക്കുവാന്‍ കേഴുന്നിതെപ്പോഴും
 
 സ്നേഹപൂര്‍വ്വം ചിത്ര

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment