Monday 19 March 2012

[www.keralites.net] "വന്ദനം"

 

Fun & Info @ Keralites.net
കൈകള്‍ രണ്ടും കൂപ്പി താമരമൊട്ടുപോലെയായി ഹൃദയത്തില്‍ ചേര്‍ത്താണ് തൊഴേണ്ടത്. രണ്ടുകൈകളും കൂപ്പി തലയ്ക്ക് മീതെ പന്ത്രണ്ടംഗുലം ഉയരത്തില്‍ പിടിച്ചും ദൈവത്തെ വന്ദിക്കാം. രണ്ടു കൈയും കൂപ്പി നെറ്റിക്ക് നേരെ ഗുരുവിനെയും, രണ്ടുകൈയും കൂപ്പി ഉദരത്തിനു നേരെ മാതാവിനെയും വന്ദിക്കുന്നു. കൈകള്‍ കൂപ്പുന്ന സമയത്ത് കൈകളുടെ അടിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാന്‍ പാടില്ല. പെരുവിരലിന്റെ അടിഭാഗം ശുക്രമണ്ഡലവും, പെരുവിരലിന്റെ അടിയില്‍ ഹൃദയരേഖ കഴിഞ്ഞുള്ള ഭാഗം ചന്ദ്ര മണ്ഡലവുമാണ്. ചന്ദ്രശുക്രമണ്ഡലങ്ങള്‍ നിഷേധ ചൈതന്യം പുറപ്പെടുവിക്കുന്നു.ആദ്ധ്യാത്മിക കാര്യങ്ങളില്‍ നിഷേധ ചൈതന്യം സ്വീകാര്യമല്ലാത്തതുകൊണ്ടാണ് കൈയ്യിന്റെ അടിഭാഗങ്ങള്‍ യോജിച്ചിരിക്കരുത് എന്നുപറയുന്നത്. തൊഴുന്ന സമയത്ത് സര്‍പ്പാകൃതിയില്‍ വിഗ്രഹത്തില്‍ നിന്നും വരുന്ന കാന്തശക്തി വിരലുകളിലൂടെ പ്രവഹിച്ച് തലച്ചോറിലെത്തുന്നു. അവിടെ നിന്ന് ശരീരമാസകലം ആപ്ലാവനം ചെയ്യുന്നു. പഞ്ചഭൂത ശക്തികളില്‍ ഭൂമിശക്തി ചെരുവിരലിലൂടെയും ജലശക്തി മോതിര വിരലിലൂടെയും അഗ്നിശക്തി നടുവിരളിലൂടെയും, വായുശക്തി ചൂണ്ടുവിരലിലൂടെയും, ആകാശ ശക്തി പെരുവിരലിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്നു.
Fun & Info @ Keralites.net

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment