പഠനത്തിന്റെ തിരക്കുകള്‍ക്കിടയിലും എഴുത്തിന്റെ ലോകത്ത് സക്രിയമാണ് ഫറോക്ക് ഗവ. ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ജി.അനന്യ. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മൂന്ന് പുസ്തകങ്ങളാണ് ഈ എഴുത്തുകാരിയുടേതായി വായനക്കാരുടെ കൈകളിലെത്തിയിരിക്കുന്നത്. ഇതില്‍ 'പട്ടുപാവാട' എന്ന കഥ സി.ബി.എസ്.ഇ.യുടെ നാലാംക്ലാസ്സിലെ പാഠപുസ്തകത്തിലെ ഒരധ്യായമാണ്.
'സ്വസ്തി' എന്ന ഇതിഹാസനോവലാണ് കൃതികളില്‍ ശ്രദ്ധേയമായത്. അന്ത്യനിമിഷത്തില്‍ പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെ ഊളിയിടുന്ന കര്‍ണനെ കേന്ദ്രകഥാപാത്രമാക്കിയാണ് 'സ്വസ്തി' എഴുതിയത്. ഇതിഹാസ കഥകളിലൂടെയായിരുന്നു അനന്യയുടെ എഴുത്തിന്റെ ലോകത്തേക്കുള്ള പ്രവേശനം. ഇതിഹാസകഥാപാത്രങ്ങളെക്കുറിച്ചുള്ള ആഴമുള്ള വായനയിലൂടെയാണ് കര്‍ണന്‍ എന്ന കഥാപാത്രം കഥാകാരിയുടെ മനസ്സിലിടം നേടിയത്. നിര്‍ഭാഗ്യത്തില്‍ അലിഞ്ഞുപോയ ജീവിതവുമായി നിസ്സഹായനായ കര്‍ണനെക്കുറിച്ച് എഴുതണമെന്ന ചിന്ത അങ്ങനെയാണ് ഉണ്ടായതെന്ന് അനന്യ പറയുന്നു. ഇതിനിടെ, 'ഇനി ഞാനുറങ്ങട്ടെ' എന്ന പി.കെ. ബാലകൃഷ്ണന്റെ പ്രശസ്ത നോവല്‍ വായിക്കുകയും അതിനെക്കുറിച്ച് എഴുതിയ ആസ്വാദനം 'മാതൃഭൂമി' ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ശിവാജി സാവന്തിന്റെ മൃത്യുഞ്ജയ, എം.പി. വീരേന്ദ്രകുമാറിന്റെ 'ഹൈമവതഭൂവില്‍' എന്നീ കൃതികള്‍ വായിച്ചതോടെ കര്‍ണനെന്ന അമാനുഷിക കഥാപാത്രത്തെ കൂടുതലറിഞ്ഞു.
പിന്നീട് കര്‍ണനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ തേടിപ്പിടിച്ചു വായിച്ചു. ഒമ്പതാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് 'സ്വസ്തി' എഴുതാന്‍ ആരംഭിച്ചത്. വാര്‍ഷികപരീക്ഷയ്ക്ക് മുമ്പുതന്നെ കരടുരൂപം തയ്യാറാക്കി. മധ്യവേനലവധി പാഴാക്കാതെ കരടുരൂപം പൂര്‍ണമായി മാറ്റിയെഴുതി. ഇതുമായി എന്‍.ഇ.ബാലകൃഷ്ണമാരാരെ കാണുകയും അദ്ദേഹം പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. 'പട്ടുപാവാട', 'ചിരിയുടെ തുടക്കം' എന്നിവയാണ് അനന്യയുടെ മറ്റ് കഥാസമാഹാരങ്ങള്‍.
എഴുത്തിന്റെ ലോകത്ത് നിന്ന് അനന്യയെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. വിദ്യാവാണി കഥാപുരസ്‌കാരം, ഡി.സി. ബുക്‌സിന്റെ കുഞ്ഞുണ്ണി മാഷ് വായനാപുരസ്‌കാരം, കുട്ടേട്ടന്‍ പുരസ്‌കാരം എന്നിവയാണ് ഇതില്‍ പ്രധാനം. 2008-10, വര്‍ഷങ്ങളില്‍ 'യുറീക്ക'യുടെ പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചു. 2011 ജനവരിയില്‍ ന്യൂഡല്‍ഹിയില്‍ ജവഹര്‍ ബാലഭവന്റെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യാ ബാലപ്രതിഭാസംഗമത്തില്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്തു. എന്‍.സി.ഇ.ആര്‍.ടിയുടെ ചാച്ചാനെഹ്രു സ്‌കോളര്‍ഷിപ്പിനും അര്‍ഹയായി.
എഴുത്തിന്റെ ലോകത്ത് സക്രിയമാകുമ്പോഴും മുഴുവന്‍വിഷയങ്ങളിലും എ' പ്ലസ് വാങ്ങിയായിരുന്നു പത്താം ക്ലാസിലെ അവസാനപരീക്ഷയിലെ വിജയം. മലപ്പുറം ഡയറ്റ് ലക്ചററും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ഗോപി പുതുക്കോടിന്റെയും ചേളാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പി. ഗീതയുടെയും ഏകമകളാണ് ഈ കൊച്ചുകഥാകാരി.
║│││▌│█║▌║│ █║║▌█ ║
╚»+91 9447 14 66 41«╝
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net