രാമായണകഥകളിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിലോന്നാണ് "ഹനുമാന്‍ "...ഇവിടെ ശക്തി എന്നത് പാത്രസൃഷ്ടിയുടെ ശക്തി മാത്രമല്ല..ഹനുമാന്‍ പലയിടത്തും ശ്രീരാമനെപ്പോലെതന്നെ ശക്തനാണ് ...രാമനാമത്തിന്റെ മഹത്വം വിളിച്ചുപറയാന്‍ നാം എന്നും ഉദാഹരണമായി എടുക്കുന്നത് ഹനുമാനെയാണ്..രാമനോളം തന്നെ പ്രാധാന്യം നാം ഹനുമാനും സങ്കല്‍പ്പിക്കുന്നു.. രാമനാമം ജപിച്ചുകിട്ടിയ ശക്തി ഒന്നുമാത്രമാണ് ഹനുമാനുള്ളത്..ഹനുമാന്‍ പണ്ഡിതനല്ല...ഇന്ന് തിഥി ഏതാണെന്ന് ആരോ ഹനുമാനോട് ചോദിച്ചപ്പോള്‍ ഹനുമാന്‍ മറുപടി പറഞ്ഞു,എനിക്ക് ആഴ്ചയോ,മാസമോ,തിഥിയോ അറിയുകയില്ല...എനിക്കറിയാവുന് നത് രാമരാമ എന്ന നാമം മാത്രമാണ്..സമര്‍പ്പണബുദ്ധിയുടെ പ്രത്യക്ഷമായ ഉദാഹരണമാണ് ഹനുമാന്‍ ....സീതാദേവി അനുഗ്രഹിച്ചു നല്‍കിയ മുത്തുമാല കടിച്ചുനോക്കിയ ഹനുമാന്‍ അതിനകത്ത് രാമനെ തിരയുകയാരുന്നു...ഹൃദയം പിളര്‍ന്നാലും കാണുന്നത് രാമനെ മാത്രമാണ്... ഭാരതീയചിന്താധാര അനുസരിച്ച് ഹനുമാനെ സുന്ദരഹനുമാന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്.ജന്മം കൊണ്ട് ഒരു കുരങ്ങന്‍ ആണെങ്കിലും..ആ വര്‍ഗ്ഗത്തില്‍പെട്ട ഹനുമാനെ എന്തുകൊണ്ട് സുന്ദരന്‍ എന്ന് വിളിക്കുന്നു...?രാമനാമം ജപിച്ചു തപശക്തി നേടിയ ആരും സുന്ദരനാണ് എന്നത് താനെ കാരണം...സൌന്ദര്യം നോക്കുന്നവന്റെ മനോവ്യാപാരമനുസരിച്ചായിരിക്കും... രാമന്‍ ആരാണെന്നു ഹനുമാന്‍ പറയുന്നു..ദേഹബുദ്ധ്യാ വീക്ഷിച്ചാല്‍ രാമന്‍ എന്റെ യജമാനാണ്...ഞാന്‍ രാമന്റെ ദാസനുമാണ്..യഥാര്‍ത്ഥത്തില്‍ എല്ലാ ജീവാത്മാക്കള്‍ക്കും ഹനുമാന്‍ ഒരു ഗുണപാഠം തരുന്നു...നാമെല്ലാം പരമാത്മാവിന്റെ ദാസന്മാരാണ് .... ഈ ശരീരത്തിന്റെ ഉടമസ്ഥാവകാശം ദൈവത്തിനുള്ളതാണ് .....ദൈവത്തിന്റെ ആജ്ഞ ശിരസാവഹിക്കുക എന്നതല്ലാതെ ഒരു ജീവാത്മാവിനും ഒന്നും ചെയ്യുവാനില്ല....ആര്‍ക്കും ഒന്നും ആവശ്യപ്പെട്ടിട്ടല്ല കിട്ടിയിരിക്കുന്നത്,... ജീവബുദ്ധ്യാചിന്തിച്ചാല്‍ ഞാന്‍ രാമന്റെ സ്നേഹിതനാനെന്നു ഹനുമാന്‍ പറയുന്നു...പരമാത്മാവായ രാമന്‍ ഇപ്പോള്‍ ജീവാത്മാവായിട്ടാണ് ഹനുമാന്റെ മുമ്പില്‍ നില്‍ക്കുന്നത്,,,രാമന്‍ നമ്മുടെയെല്ലാം സ്നേഹിതനാണ്...സ്നേഹിതനോട് നമുക്കെന്തും തുറന്നുപറയാം..സാധാരണ ഗതിയില്‍ ഒന്നും ഒളിച്ചുവേക്കാത്ത സത്യങ്ങള്‍ വെളിപ്പെടുന്നത് സ്നേഹിതന്റെ മുമ്പിലാണ് ...രാമന്‍ നമ്മെ സഹായിക്കുന്ന സ്നേഹിതനാണ്..കരുണാവാരിധിയാണ്...ഹനുമാന്‍ ശ്രീരാമന്റെ ആജ്ഞനുവര്‍ത്തിയായിരിക്കെ തന്നെ ജീവബുദ്ധിയോടെ ചിന്തിക്കുംവോള്‍ സ്നേഹിതനുമായിരുന്നു... ആത്മബുദ്ധിയോടെ സങ്കല്പ്പിചാലോ ...?..ഞാനും രാമനും ഒന്നുതന്നെയാണ് എന്ന് ഹനുമാന്‍ വെളിപ്പെടുത്തുന്നു..ഹനുമാന്‍ എന്നത് നമ്മുടെയെല്ലാം ഒരു അവസ്ഥയാണ്...അഹങ്കാരമില്ലാത്ത അവസ്ഥയാണത്.അഹത്തിനു ആകാരമുണ്ടാകുന്നതാണ് അഹങ്കാരം...സകലതും രാമനില്‍ അര്‍പ്പിച്ചു ഹനുമാന്‍ ശക്തിനേടി...കര്‍മ്മങ്ങളുടെ കര്‍ത്ത്യത്വം ഹനുമാന്‍ സങ്കല്പ്പിക്കുന്നില്ല...എല്ലാം ചെയൂനതു രാമനാണ്...അതിനാല്‍ ഹനുമാന്‍ ഏറ്റവും ചെറിയവനാണ്....അതേസമയം ഏറ്റവും വലിയവനാകാനും ഹനുമാന് കഴിയും... സൂക്ഷ്മജഞാനവും സ്ഥൂലജഞാനവും സമര്‍പ്പണത്തില്‍നിന്ന് നേടാന്‍ കഴിയും എന്ന അര്‍ഥം മനസിലാക്കുക ...ആത്മബുദ്ധ്യാ ചിന്തിച്ചാല്‍ ഞാനും രാമനും ഒന്നാണെന്ന് ഹനുമാന്‍ പറയുക മാത്രമല്ല പ്രവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു..ഹനുമാനെക്കുരിച്ചു പറയുന്നതൊക്കെ രാമന്‍ ശ്രവിക്കുന്നു... രാമന്‍ തന്നെയാണല്ലോ രാമദാസനും..
|
No comments:
Post a Comment