Saturday, 11 February 2012

[www.keralites.net] കിംഗ്‌ ആന്റ്‌ കമ്മീഷണര്‍ക്ക്‌ പഞ്ചില്ല

 

കിംഗ്‌ ആന്റ്‌ കമ്മീഷണര്‍ക്ക്‌ പഞ്ചില്ല?

'ദി കിംഗി'ലെ മമ്മൂട്ടിയും 'കമ്മീഷണറി'ലെ സുരേഷ്‌ ഗോപിയും ഒന്നിക്കുന്ന 'ദി കിംഗ്‌ ആന്റ്‌ കമ്മീഷണര്‍' വരുന്നു എന്ന്‌ കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ഒടുക്കമിപ്പോള്‍ ചിത്രീകരണവും അനുബന്ധ ജോലികളും പൂര്‍ത്തിയാക്കിക്കഴിഞ്ഞ ഈ ചിത്രം മാര്‍ച്ച്‌ പതിനാറിന്‌ തിയേറ്ററുകളിലെത്തുമെന്നാണ്‌ അറിയുന്നത്‌. അതേസമയം, പ്രദര്‍ശന സജ്‌ജമായ 'കിംഗ്‌ ആന്റ്‌ കമ്മീഷണറി'ലെ ഡയലോഗുകള്‍ക്ക്‌ പഞ്ച ്‌പോര എന്നൊരു രഹസ്യ പരാതി സംവിധായകന്‍ ഷാജി കൈലാസിന്‌ ഉണ്ടെന്നാണ്‌ അണിയറ സംസാരം.

1994
ല്‍ തിയേറ്ററുകളില്‍ വന്ന സുരേഷ്‌ ഗോപി നായകനായ കമ്മീഷണറും 1995 ല്‍ വന്ന മമ്മൂട്ടി നായകനായ ദി കിംഗും ഇതിലെ നായകന്മാരുടെ തീപാറുന്ന ഡയലോഗുകള്‍ കൊണ്ട്‌ ഹിറ്റായ ചിത്രങ്ങളായിരുന്നു. അപ്പോള്‍ സ്വാഭാവികമായും കിംഗും കമ്മീഷണറും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ മമ്മൂട്ടി-സുരേഷ്‌ഗോപി ടീമിന്റെ ഒരു കിടി ലന്‍ ഡയലോഗ്‌ വെടിക്കെട്ട്‌ തന്നെ പ്രതീക്ഷിക്കും. എന്നാല്‍, രഞ്‌ജി പണിക്കര്‍ സെറ്റിലിരുന്ന്‌ മതിയായ പ്‌ളാനിംഗില്ലാതെയാണ്‌ തിരക്കഥയെഴുതിയതെന്നും അതിനാല്‍ ആദ്യ രണ്ടു ചിത്രങ്ങളിലെയത്രയും കരുത്തുറ്റ ആളുകളുടെ കൈയ്യടി വാങ്ങാന്‍ പോന്ന സംഭാഷണങ്ങള്‍ കിംഗ്‌ ആന്റ്‌ കമ്മീഷണറിലുണ്ടോയെന്നും ഷാജി കൈലാസിന്‌ സംശയമുണ്ടെന്നാണ്‌ സിനിമാക്കാര്‍ക്കിടയിലെ രഹസ്യ സംസാരം.

നീണ്ട പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഷാജി കൈലാസും രഞ്‌ജിത്തും ഒന്നിക്കുന്ന ചിത്രമെന്നതു കൊണ്ടുതന്നെ കിംഗ്‌ ആന്റ്‌ കമ്മീഷണറെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക്‌ വാനോളം പ്രതീക്ഷകളുണ്ടാവുമെന്നതാണത്രേ ഷാജിയെ കൂടുതല്‍ പേടിപ്പിക്കുന്നത്‌.ഏതായാലും ചിത്രം ഫൈനല്‍ പ്രൊഡക്‌ടായ നിലയ്‌ക്ക് തിയേറ്ററിലെത്തിച്ച്‌ ജനവിധി കാത്തിരിക്കാം എന്നതാണ്‌ ഈ ചിത്രത്തിന്റെ അണിയറക്കാരുടെ മനോഗതം. രഞ്‌ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പല കാരണങ്ങള്‍ കൊണ്ടും മന്ദഗതിയിലായിരുന്നു. മമ്മൂട്ടിയുടെ വസതിയിലെ റെയ്‌ഡ്, കമ്മീഷണറാകാന്‍ 15 കിലോ തൂക്കം കുറച്ചതു മൂലം സുരേഷ്‌ ഗോപിക്കുണ്ടായ ചില ശാരീരിക അസ്വസ്‌ഥതകള്‍, ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ സായികുമാറിന്റെ പനി, കൂടാതെ മമ്മൂട്ടിക്കും സുരേഷ്‌ ഗോപിക്കുമിടയിലുണ്ടായിരുന്ന ചില പിണക്കങ്ങള്‍, ഡെല്‍ഹിയിലെ ഹൈ സെക്യൂരിറ്റി ഏരിയയിലെ ഷൂട്ടിംഗിന്‌ നേരിട്ട ചില്ലറ കാലതാമസങ്ങള്‍ തുടങ്ങിയവയൊക്കെ കിംഗ്‌ ആന്റ്‌ കമ്മീഷണറെ വല്ലാതെ ഇഴച്ചു.

തന്റെ കഥാപാത്രത്തിന്‌ മമ്മൂട്ടിയുടേതിനെക്കാള്‍ പ്രാധാന്യം കുറഞ്ഞു പോയോ എന്ന ഫീലിംഗില്‍ സുരേഷ്‌ ഗോപി പലപ്പോഴും അമര്‍ഷം പ്രകടിപ്പിക്കുകയുമുണ്ടായി. ഇതിന്റെ പേരില്‍ സുരേഷ്‌ ഗോപി സെറ്റില്‍ നിന്ന്‌ വാക്കൗട്ട്‌ നടത്തിയപ്പോള്‍ സുരേഷിനു പകരം പൃഥ്വിരാജിനെ നായകനാക്കിയാലോ എന്നു വരെ ഷാജി ചിന്തിച്ചുവത്രേ! ഏതായാലും പിന്നീട്‌ കാര്യങ്ങള്‍ ഒരുവിധം രമ്യതയിലാക്കി ഷൂട്ടിംഗ്‌ പൂര്‍ത്തീകരിക്കാന്‍ ഷാജിക്കായി. രഞ്‌ജി പണിക്കരുടെ തിരക്കഥയില്‍ സുരേഷ്‌ ഗോപിയുടെ പത്താമത്തെയും മമ്മൂട്ടിയുടെ നാലാമത്തേയും ചിത്രമാണിത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment