Wednesday 29 February 2012

[www.keralites.net] ചേളാരി സമ്മേളനം ഒരു വിശകലനം

 

സത്യ സാക്ഷികളാവുക എന്ന പ്രമാണ ബദ്ധമായതും , ഗഹനമായ ചര്ച്ചയക്കും വിശകലനത്തിനും പഠനത്തിനും ഉതകുന്ന ഒരു പ്രമേയവുമായി ചേളാരി സമസ്തയുടെ വാര്ഷിക സമ്മേളനം വരുന്നു എന്ന് മാസങ്ങള്ക്ക് മുന്നേ കണ്ടപ്പോള്‍ മനസ്സില്‍ കരുതി, ഇനി ഫെബ്രുവരി അവസാന വാരത്തില്‍ ഈ സമ്മേളനം സമാപിക്കുമ്പോഴേക്കും സമുദായത്തിനും സമൂഹത്തിനും ഗുണം ലഭിക്കുന്ന നിരവധി കര്മ പദ്ധതികള്ക്ക് സാക്ഷിയാകാന്‍ കേരള ജനതക്ക് കഴിയുമെന്ന് . ശൈഖുനാ കണ്ണിയത് അഹമ്മദ്‌ മുസ്ലിയാരും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരും നയിച്ച സമസ്തയുടെ പ്രധാന ലക്ഷ്യമായ അടിയുറച്ച സുന്നീ വിശ്വാസ ആദര്ശ പ്രചരണ ങ്ങള്ക്ക് പുതിയ വേദികള്‍ തുറക്കപ്പെടും , എണ്പത്തിയഞ്ചാം വാര്ഷി്കം ആഘോഷിക്കുമ്പോള്‍ ആ സമ്മേളന ഓര്മക്കായ് സ്വന്തമായ ഒരു ഭവനത്തില്‍ അന്തിയുറങ്ങാന്‍ ഭാഗ്യമില്ലാത്ത പത്ത് പേര്ക്ക് വീട് വെച്ച് കൊടുക്കും .സ്ത്രീധന ദുരാചാരത്ത്തിന്റെ പിടിയില്‍ പെട്ട് പുര നിറഞ്ഞു സമുദായത്തിന്റെ കണ്ണ് നീരായി നില്ക്കു ന്ന പാവപ്പെട്ട പത്ത് പെണ്കു്ട്ടികളുടെ വിവാഹത്തിനുള്ള സംവിധാനം കണ്ടെത്തും .പക്ഷെ ഒന്നും ഉണ്ടായില്ല !! മാസങ്ങളോളം കൊട്ടി ഘോഷിച്ചു , പ്രചണ്ടമായ പ്രചാരണ പ്രവര്ത്ത ങ്ങള്‍ നടത്തി മംഗലാപുരം മുതല്‍ കന്യാകുമാരി വരെ സന്ദേശ യാത്രയും നടത്തി കോഴിക്കോട് - തൃശൂര്‍ നാഷണല്‍ ഹൈവേയുടെ ഓരത്തുള്ള മലപ്പുറം ജില്ലയിലെ കൂരിയാട് പാടത്ത് സമ്മേളനം നടന്നപ്പോള്‍ മല എലിയെ പ്രസവിച്ച പോലെയായി . മൂന്നു ദിവസം നീണ്ട സമ്മേളനത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ കേരളത്തിലെ ഒരു പണ്ഡിതന്റെ പ്രവര്ത്തങ്ങളെ വിലയിരുത്താനും അതിനു മാര്‍ക്കിടാനും തെറി പറയാനും മാത്രമുള്ള വേദിയായി അത് മാറി എന്നത് തികച്ചും വേദനാജനകമാണ് . സമ്മേളന ഉത്ഘാടന ദിവസം തന്നെ പാസ്സാക്കി വാര്ത്താ മാധ്യമങ്ങള്ക്ക് വിതരണം ചെയ്ത സമസ്തയുടെ സമ്മേളന പ്രമേയം പോലും കാന്തപുരം എന്ന വ്യക്തിയില്‍ കേന്ദ്രീകരിച്ചു . കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സമുദായത്തിന് കളങ്കമാണ് എന്ന പ്രമേയം പാസാക്കുക വഴി ആ വിഭാഗം ഇന്നെത്തി നില്ക്കു ന്ന പരിതാപകരമായ അവസ്ഥയാണ് സമൂഹ മനസാക്ഷിക്ക് മുന്നില്‍ വെളിപ്പെട്ടത് . ആധികാരിക സമസ്ത യാണന്നു സ്വയം അവകാശ പ്പെടുംപോഴും , കേരളത്തിലെ മഹല്ലുകള്‍ മുഴുവന്‍ തങ്ങളുടെ കൈകളില്‍ ആണെന്നും എണ്പത്തി അഞ്ചു ശതമാനം സുന്നികള്‍ ചേളാരി സമസ്തയുടെ പിന്നില്‍ തന്നെയുണ്ട് എന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയുമ്പോഴും എവിടെയോ ഒരു ഭയം അവര്ക്കു ള്ളത് പോലെയാണ് കാന്തപുരത്തിനെതിരെയുള്ള അവരുടെ പ്രവര്ത്തനങ്ങള്‍ കാണുമ്പൊള്‍ തോന്നുക. "സത്യ സാക്ഷികളാവുക" എന്നതിനു പകരം "കാന്തപുരം വിരോധികളാവുക" എന്ന പ്രമേയ മായിരുന്നു നല്ലതെന്നു എന്ന് ഏതെന്കിലും മനുഷ്യന് തോന്നിയാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .
ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങളാല്‍ രൂപീകൃതമായ സമസ്തയുടെ മുഖ മുദ്രയായിരുന്നു സുന്നീ ആദര്ശന വൈരികളായ മുജാഹിദു /ജമാഅത്തെ ഇസ്ലാമി തുടങ്ങിയപുത്തന്‍ വാദികളോടുള്ള ശക്തമായ വിയോജിപ്പ്. സമസ്ത രൂപീകരണ ലക്ഷ്യങ്ങളില്‍ പ്രധാന പെട്ടത് തന്നെ മേല്‍ പറഞ്ഞ പുത്തന്‍ വാദികളുടെ പിടിയില്‍ നിന്നും മുസ്ലിംകളെ രക്ഷപ്പെടുത്തി സുന്നത് ജമാഅത്തില്‍ ഉള്ള അടിയുറച്ച വിശ്വാസം അവരില്‍ ഊട്ടി ഉറപ്പിക്കുക എന്നതായിരുന്നു . ബഹുവന്ദ്യരായ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ മുതല്‍ ശംസുല്‍ ഉലമ ഇ.കെ ഉസ്താദ്‌ വരെയുള്ള സമസ്തയുടെ നീണ്ട പണ്ഡിത നിരയൊന്നും ഈ സംഘടനയെ മുന്നോട്ടു നയിച്ച വേളയില്‍ ഇല്ലാത്തതും സമസ്തയുടെ സ്ഥാപിത ലക്ഷ്യം എന്തായിരുന്നോ അതിനു കടക വിരുദ്ധവും ആണ് പാരമ്പര്യം അവകാശപ്പെടുന്ന ഇന്നത്തെ ചേളാരി സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്.

കേരളത്തില്‍ സുന്നിലേബലില്‍ നടത്തിയ ഒരു സമ്മേളനത്തിനു ആശംസ അര്പ്പിക്കാനായി ജമാഅത്തെ ഇസ്ലാമിയുടെ ഉന്നത നേതാക്കള്‍ സമ്മേളന വേദിയില്‍ വരുന്നതും അവരെ സ്വീകരിച്ചു ഫോട്ടോക്ക് പോസ് ചെയ്തതും ഇത് ആദ്യമാണ് . സമ്മേളന വേളയില്‍ തന്നെ പുറത്തിറങ്ങിയ ജമാഅത്ത് മുഖപത്രം പ്രബോധനം മാസിക ചേളാരി വിഭാഗത്തെ പുകഴ്ത്തി എഴ്തുകയും , ആ ലേഖനം ഉള്കൊള്ളുന്ന പ്രബോധനം വായിക്കണമെന്ന് വെള്ളിയാഴ്ച ജുമുഅക്ക് വന്ന സുന്നികളോട് പള്ളിയിലെ ചേളാരി വിഭാഗം ഖ്വതീബ്‌ ആവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇവരുടെ ആദര്ശ പ്രതിബദ്ധത എവിടെയെത്തി എന്ന് നമുക്ക് മനസ്സിലാകും. സമ്മേളന വേദിയില്‍ സ്റ്റാള്‍ തുടങ്ങാന്‍ ജമാഅത്തെ ഇസ്ലാമിക്ക് അനുവാദം നല്കു ക വഴി ശംസുല്‍ ഉലമയും ബഹു കണ്ണിയത്തും ഏതൊന്നില്‍ നിന്നാണോ സുന്നികളെ രക്ഷിക്കാന്‍ നോക്കിയത് ആ വികല ആശയത്തെ സുന്നികള്ക്കി ടയില്‍ പ്രചരിപ്പിക്കാനുള്ള അവസരം തുറന്നു കൊടുക്കുകയായിരുന്നു അഭിനവ ദര്ശന സമസ്ത ചെയ്തത് .
ജമാഅത്തെ ഇസ്ലാമിയുമായുള്ള ചേളാരി സമസ്തയുടെ അവിഹിത ബന്ധത്തിന്റെ തുറന്ന വേദിയാക്കാന്‍ സമസ്തയുടെ പേരിലുള്ള സമ്മേളന വേദി തന്നെ തിരഞ്ഞെടുത്തത് നേരത്തെ തന്നെ പ്രഖ്യാപിച്ചു വെച്ച "കാന്തപുരമാണ് തങ്ങളുടെ മുഖ്യ ശത്രു" എന്നതു അണികളെ പ്രവര്ത്തനത്തിലൂടെ ബോധ്യപ്പെടുത്താന്‍ വേണ്ടി യായിരുന്നു.
സമ്മേളന പ്രഖ്യാപനം മുതല്‍ തുടങ്ങിയ കല്ല്‌ കടി സമ്മേളന സമാപനം വരെ തുടര്ന്ന് കൊണ്ടിരുന്നു എന്നത് ഏറെ രസകരം ആയിരുന്നു . നീണ്ട പതിനഞ്ചു വര്ഷയങ്ങള്ക്ക് ശേഷം നടത്തുന്ന സമ്മേളനം മാലോകരെ കൊണ്ട് പറയിപ്പിക്കാതെ നേരാം വണ്ണം നടത്തി കാണിക്കണം എന്ന് സമ്മേളന സംഘാടകര്ക്ക് നിര്ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ സമ്മേളനത്തിനു സ്വാഗതം പറഞ്ഞ സമ്മേളന സംഘാടക സമിതി കണ് വീനറും ,,അടുത്ത് തന്നെ ചേളാരി സമസ്തയുടെ സെക്രട്ടറി യായി അവരോധിക്കാന്‍ സാധ്യതയുമുള്ള കോട്ടുമല ബാപ്പു മുസ്ലിയാരിലൂടെ തന്നെ അതിനു ഭംഗം വരുന്ന കാഴ്ചയാണ് കണ്ടത് . ഏഴു മണിക്ക് പ്രാരംഭ പ്രാര്ത്ഥൂനകളോടെ ആരംഭിച്ച സമാപന സമ്മേളനത്തിലെ സ്വാഗത ഭാഷണം അവസാനിക്കുന്നത് ഒന്നര മണിക്കൂര്‍ കഴിഞ്ഞാണു . സ്വാഗത ഭാഷകന്റെ കാടുകയറിയുള്ള പ്രസംഗം വേദിയിലിരിക്കുന്നവരെയും സദസ്സിലുള്ളവരെയും ഒരു പോലെ അസ്വസ്ഥര്‍ ആക്കി .കേവലം പതിനഞ്ചു മിനിട്ട് സമയം നല്കിയ (ഇത് ഒരു SKSSF നേതാവ് എന്നോടു പറഞ്ഞത് ആണ് ) സ്വാഗത ഭാഷണം അതിര് കടന്നപ്പോള്‍ ഒരു വേള പ്രാസംഗികന്റെ അടുത്തേക്ക് കടാലാസു തുണ്ടുമായി വരെ പോകേണ്ട ഒരു അവസ്ഥയാണ് ഉണ്ടായതു. ഗതിയും നിലയും വിട്ടു സ്വാഗത ഭാഷണം നീണ്ടപ്പോള്‍ വേദിയിലിരിക്കുന്നവരുടെ തുടര്ച്ചയായ അസ്വസ്ഥത പുറം ലോകം കാണാതിരിക്കാനായി പരസ്യങ്ങള്‍ കൊണ്ട് മറക്കുകയായിരുന്നു സമ്മേളനം തല്സമയം കാണിച്ച ദര്ശന ചാനല്‍ ചെയ്തത് . സദസ്സും വേദിയും കടിച്ചു പിടിച്ചിരുന്ന അസ്വസ്ഥതക്ക് ഒരു അയവു വന്നത് പ്രഭാഷകന്‍ കാന്തപുരത്തിലേക്കും തിരുകേശത്തിലേക്കും കടന്നപ്പോള്‍ ആണ്. അതാണങ്കില്‍ നീണ്ട സ്വാഗത ഭാഷണത്തിന്റെ ശബ്ദ ക്ഷീണവും കാന്തപുരത്തെ കുറ്റപ്പെടുത്താനുള്ള ആവേശവും കൂടി ഒത്തു ചേര്ന്നതപ്പോള്‍ ഉള്ള ശബ്ദം തൊണ്ടയില്‍ കുടുങ്ങി പുറത്ത് വരാതെയാകുന്ന കാഴ്ചയാണ് കണ്ടത് . എന്തിനേറെ അദ്ദേഹം തന്നെ തങ്ങളുടെ സമസ്തയെ ചേളാരി സമസ്ത എന്ന് വിളിക്കുന്ന രംഗം വരെ ഉണ്ടായി. ഇനി വിമര്ശതകര്‍ ചേളാരി സമസ്ത എന്ന് വിളിക്കുന്നതില്‍ ഹാലിളകേണ്ട ആവശ്യമില്ലല്ലോ. എന്തായാലും വേദിയിലുള്ളവര്‍ കയ്യും കണ്ണും കാണിച്ചു സ്വാഗത ഭാഷകനെ ഏല്പിച്ച ജോലിയിലേക്ക് തിരിച്ചു കൊണ്ട് വരികയായിരുന്നു. വേദിയിലുള്ളവര്ക്കും രാഷ്ട്രീയ നേതാക്കള്ക്കും വളണ്ടിയര്മാണര്ക്കും സമ്മേളനം നടത്താന്‍ സ്ഥലം നല്കി്യ വ്യക്തിക്കും പോലീസുകാര്ക്കുംല പത്രക്കാര്ക്കും തുടങ്ങി ഓരോ വിഭാഗത്തിനും പ്രത്യേകം സ്വാഗതം പറഞ്ഞു പ്രസംഗം നിര്ത്താ ന്‍ ഒരുങ്ങിയപ്പോള്‍ ആണ് വേദിയിരിക്കുന്ന ഒരാള്‍ വന്നു സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം നടത്തുന്ന ചെറുശ്ശെരിക്ക് സ്വാഗതം പറഞ്ഞില്ല എന്ന് സൂചിപ്പിച്ചതു . ഞാന്‍ വിട്ടു പോയി ..എന്ന് പറഞ്ഞു കൊണ്ട് കോട്ടുമ്മല ബാപ്പു മുസ്ലിയാര്‍ പിന്നെ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്ക്കും സ്വാഗതം പറയുകയായിരുന്നു . അതിരില്ലാത്ത സ്വാഗത ഭാഷണത്തില്‍ അസ്വസ്ഥത പ്രക്ടിപ്പിക്കുന്ന സദസ്സും സമസ്ത സെക്രട്ടറി കൂടി യായ മുഖ്യ പ്രഭാഷകനെ മറന്ന സ്വാഗത ഭാഷണവും മുഖം കെടലിന്റെ പരിധിയില്‍ വരുമോ ആവൊ..? എനിക്കറിയില്ല .!!!
സമ്മേളനത്തില്‍ മുഖ്യാതിഥിയായി ഉണ്ടാകും എന്ന് പറഞ്ഞിരുന്ന യു.എ.ഇ.മതകാര്യ ഉപദേഷ്ടാവ് ഷെയ്ഖ് അലിയ്യുല്‍ ഹാശിമി സമ്മേളനത്തിനു വന്നില്ല.ചെറുശ്ശേരിയുടെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു കാന്തപുരം കേരളത്തില്‍ കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മായര്‍ ഒന്നും ശംസുല്‍ ഉലമ യെക്കാള്‍ വലിയവര്‍ അല്ല എന്ന് . പിന്നെ എന്തിനു SYS ഗോള്ഡസന്‍ ജൂബിലി സമ്മേളന ഉത്‌ഘാടകന്‍ ആയി കാന്തപുരം വര്ഷങ്ങള്ക്കു് മുന്നേ കേരളത്തില്‍ കൊണ്ട് വന്ന അലിയ്യുല്‍ ഹാശിമിയെ സമസ്ത സമ്മേളനത്തിന്റെ മുഖ്യ അഥിതിയായി ക്ഷണിച്ചു ...? ഏതായാലും സമ്മേളനത്തിനു അദ്ദേഹം വരാതിരുന്നതിന്റെ പിന്നില്‍ കാന്തപുരമാണെന്ന് പറയില്ലായിരിക്കും. അലിയ്യുല്‍ ഹാശിമിയുടെ സന്ദേശം സമ്മേളന ത്തില്‍ വായിക്കും എന്ന് വേദിയില്‍ നിന്ന് കേട്ടെങ്കിലും അത് വായിച്ചുതും കണ്ടില്ല . ഹൈദരലി ശിഹാബ് തങ്ങള്‍ നോക്കി വായിച്ച ഉത്ഘാടന പ്രസംഗത്തിനു ശേഷം , ഇ അഹമ്മദും , കുഞ്ഞാലിക്കുട്ടിയും ആവേശകരമായി പ്രസംഗിച്ചു എങ്കിലും അണികളെ ഉദ്ദീപിപ്പിക്കാന്‍ അതിനു കഴിഞ്ഞില്ല. കാന്തപുരത്തെ കുറിച്ചോ തിരുകേശ വിവാദത്തെ കുറിച്ചോ ഇവര്‍ ഒരക്ഷരം മിണ്ടാതിരുന്നതു വേദിയിലിരുന്ന നേതാക്കളുടെ മുഖത്തും അണികളെ മുഖത്തും പ്രതിഫലിച്ചു കണ്ടു . അതിന്റെ അലയൊലികള്‍ ഉടനെ തന്നെ കേള്ക്കാവുന്നതാണ്. നേരത്തെ സമ്മേളനത്തില്‍ വന്ന ഇ.ടി മുഹമ്മദ്‌ ബഷീറും തിരുകേശ വിവാദത്തില്‍ ഇടപെടാന്‍ തയ്യാറായിട്ടില്ല .
 

ചേളാരി സമസ്ത കാര്യദര്ശിയായ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ നടത്തിയ മുഖ്യ പ്രഭാഷണം അക്ഷരാര്ത്ഥ ത്തില്‍ അത്ഭുത പ്പെടുത്തുന്ന തായിരുന്നു . തുടക്കം മുതല്‍ ഒരു ഡയറി നോക്കി തപ്പി തടഞ്ഞു വായിക്കുന്ന ഒരു അവസ്ഥയാണ് കണ്ടപ്പോള്‍ ഒരു സമസ്തയുടെ സെക്രട്ടറി ആണല്ലോ ഇത് എന്ന് ചിന്തിച്ചു പോകും . പലപ്പോഴും അക്ഷരങ്ങള്‍ കിട്ടാതെ വായന മുടങ്ങിയപ്പോള്‍ ലൈവായി സമ്മേളനം പതിനൊന്നര വരെ കാണിക്കും എന്ന് പറഞ്ഞിരുന്ന ദര്ശന ചാനല്‍ വരെ സമ്മേളന സംപ്രേഷണം നിര്ത്തി വെച്ചു . മറു ഭാഗത്തെ കാന്തപുരം .എ.പി അബൂബക്കര്‍ മുസ്ല്യാര്ക്ക് പകരം ചേളാരി സമസ്തയുടെ സെക്രട്ടറിയാണ് ചെറുശ്ശേരി ഉസ്താദ്‌ .ഐതിഹാസിക മായി കൊട്ടി ഘോഷിച്ചു നടത്തുന്ന ഒരു സമസ്ത സമ്മേളനത്തിലേ മുഖ്യ പ്രഭാഷണം നഴ്സറി കുട്ടികളെ പോലും നാണിപ്പിക്കും വിധത്തിലുള്ള ഒരു നുള്ളി പൊറുക്കിയുള്ള വായനയില്‍ നിന്നും മോചനമായതു വിഷയം കാന്തപുരത്തിലും കാന്തപുരം നടത്തുന്ന പ്രവര്ത്തനങ്ങളെ അവഹേളിക്കാനും തുടങ്ങിയപ്പോള്‍ മാത്രമാണ് . ആയിരങ്ങളെ ഒരുമിച്ചു കൂട്ടിയ സദസ്സില്‍ ഒരു ദീനീ പ്രസംഗം നടത്താന്‍ തപ്പി തടഞ്ഞ നുള്ളി പൊറുക്കി വായിക്കണമെന്നതും കാന്തപുരത്തിന്റെ പ്രവര്ത്തങ്ങളെ കുറിച്ചും തിരുകേശത്തെ കുറിച്ചും കണ്ണടച്ചും പറയാം എന്നൊരു അവസ്ഥയിലാണ് നേത്രത്വം തന്നേ ഉള്ളത്. അത് വരെ തങ്ങളുടെ ബഹുമാന്യ സെക്രട്ടറി പറയുന്നത് എന്താണെന്ന് മനസ്സിലാകാതെ നട്ടം തിരിഞ്ഞിരുന്ന അണികള്‍ കാന്തപുരം എന്ന പേര് കേള്ക്കുമ്പോഴേക്കും തക് ബീര്‍ മുഴക്കാന്‍ തുടങ്ങി.
കടുത്ത അസൂയ ആണ് ഇവരെ നയിക്കുന്നത് എന്നത് ലോകരെ ബോധ്യ പ്പെടുത്തുന്നതായിരുന്നു സെക്രട്ടറിയുടെ സംസാരം . എ.പി വിഭാഗം കൊണ്ട് വരുന്ന വിദേശ പണ്ഡിതന്മാനരെ പുച്ഛത്തോടെ നോക്കി കാണാനും അവരൊന്നും ആരുമല്ല എന്ന് വരുത്തി തീര്ക്കാനും ആണ് അദേഹം ശ്രമിച്ചത്. സമ്മേളന തുടക്കം മുതല്‍ സമസ്തയുടെ സമുന്നതരായ പൂര്‍ വീക നേതാക്കളുടെ പാരമ്പര്യം അവകാശപ്പെടുകയും ,, ശംസുല്‍ ഉലമയുടെയും കണ്ണിയത്തിന്റെയും മഹത്വവും പ്രവര്ത്ത നവും പറഞ്ഞു "ന്റെ ഉപ്പൂപ്പക്ക് ആനയുണ്ടായിരുന്നു" എന്ന രൂപത്തില്‍ ആവേശം കൊള്ളുകയല്ലാതെ 1989 നു ശേഷം തങ്ങള്‍ എന്ത് ചെയ്തു ഈ സമുദായത്തില്‍ എന്ന് പറഞ്ഞു കൊടുക്കാന്‍ ഒരാള്ക്കും കഴിഞ്ഞില്ല എന്നതാണ് സത്യം. സമ്മേളനത്തിനു വന്ന ലീഗ് നേത്രത്വം സമസ്തയില്‍ തങ്ങള്ക്കു വിശ്വാസമാണ് , ഞങ്ങള്‍ അതിന്റെ കൂടെയാണ് എന്ന് പറയാനും കോട്ടുമ്മലയും ചെറുശ്ശേരിയും സമദ്‌ പൂക്കൊട്ടൂരും അടങ്ങുന്ന മത നേത്രത്വം മുസ്ലിം ലീഗില്‍ തങ്ങള്ക്കുരള്ള വിശ്വാസ ത്തിനും അടിവരയിടാനും ശ്രമിച്ചു എന്നതിനപ്പുറം ഈ സമ്മേളനം കൊണ്ട് എന്തു ഗുണമുണ്ടായി എന്ന് ചിന്തിക്കുന്നവരുടെ മുന്നില്‍ വെക്കാന്‍ എന്തുണ്ട് ഇവര്ക്ക്...? പാണക്കാട്ട് സയ്യിദു കുടുംബത്തിനോടുള്ള പ്രതിബദ്ധത ഒന്ന് കൊണ്ട് മാത്രം കൂരിയാട് എത്തി ചേര്ന്ന് ആയിരങ്ങള്ക്ക് മുന്നില്‍ ആവര്ത്തിച്ചാവര്ത്തി്ച്ച് പാണക്കാട് കുടുംബ മഹിമ പറഞ്ഞ പ്രസംഗകര്‍ മര്ഹും സയ്യിദ്‌ മുഹമ്മദലി ശിഹാബ്തങ്ങള്‍ മന്ത്രിച്ചു ഊതുന്നത് കാണിച്ചു കൊണ്ട് കുഫ് രിയത് ചെയ്യുന്നു എന്ന് അറബികള്ക്കാ യി വീഡിയോ ഡോക്യമെന്ററി തയ്യാറാക്കിയ വഹാബികള്ക്കെ തിരെ ഒരക്ഷരം മിണ്ടാന്‍ തയ്യാറായില്ല. പാണക്കാട് കുടുംബത്തോട് അവര്ക്ക് സ്നേഹമുണ്ടെങ്കില്‍ ആദ്യം തള്ളി പറയേണ്ടത് തങ്ങള്‍ കുടുംബം ശിര്ക്ക് ചെയ്യുന്നു എന്ന് പറയുകയും എഴുതി വിടുകയും ചെയ്യുന്ന ഈ വഹാബീ കൂട്ടത്തെ ആയിരുന്നില്ലേ ..?


കഴിഞ്ഞ ഏഴു കൊല്ലമായി മര്കസില്‍ സൂക്ഷിക്കുകയും ആദരവോടെ കാണുകയും ചെയ്തിരുന്ന തിരുകേശം എങ്ങിനെ ഈ വേളയില്‍ നാട്ടിലെ പൊതു ചര്ച്ച യായി കടന്നു വന്നു എന്ന് ഈ സമ്മേളനം മുന്നില്‍ വെച്ച് ചിന്തിക്കുമ്പോള്‍ ഉരുത്തിരിയുന്ന ചില തുണ്ട് . അതില്‍ ജമാഅത്തെ ഇസ്ലാമിയുടെയും വിഘടിത സമസ്ത യുടെയും പങ്കു വ്യക്ത മാകും. കാര്യമായ പ്രവര്ത്തനങ്ങളോ പദ്ധതിക ളോ ഒരു നേത്രത്വത്തെയോ എടുത്തു കാണിക്കാന്‍ ഇല്ലാതെ അസൂയ മാത്രം കൈമുതലായുള്ള ഇവര്‍ക്ക് സംഘടന മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ അതിനു യോജിച്ച ഒരു വിവാദം എക്കാലത്തും ആവശ്യമാണ് . അത് കൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമിയിടെ സഹായത്തോടെ ഓ.അബ്ദുള്ള മാധ്യമത്തില്‍ തിരുകേശത്തിനെതിരെ ചര്ദ്ദി ച്ചത് . അതേറ്റെടുത്തു കൊണ്ട് നാടായ നാട്ടിലും തെരുവുകളിലും സത്യ സാക്ഷികളാവുക എന്ന പ്രമേയം എഴുതിവെച്ച് തിരുകേശത്തെ അവമതിക്കുകയും കാന്തപുരത്തിന് നേരെ തെറി പ്രഭാഷണംനടത്തുകയും അതുവഴി പൊതു ജനങ്ങള്ക്ക് ‌ മുന്നില്‍ ഇസ്ലാമിനെയും പ്രാവചകര്‍ (സ)തങ്ങളെയും കരിവാരി തേക്കാനുംആണിവര്‍ ശ്രമിച്ചത് .തിരുകേശം ഞങ്ങള്‍ കത്തിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു കോഴിക്കോട്ട് ജനങ്ങളെ വിളിച്ചു കൂട്ടി ടോര്ച്ച ടിച്ചു നടന്ന ചേളാരി വിഭാഗം എന്തെ കത്തിക്കാതെ മുടി ജാലിയ വാലയുടെ മക്കള്ക്ക് ‌ തന്നെ തിരിച്ചു കൊടുത്തതു എന്ന ചോദ്യത്തിന് മറുപടി ഉണ്ടായിട്ടില്ല. മുടി കത്തിച്ചു നോക്കണം എന്ന ഇവരുടെ വാദമല്ലേ നിരീശ്വരവാദിയായ പിണറായിക്കും മറ്റും ഇതില്‍ ഇടപെടാനുള്ള അവസരം ഉണ്ടാക്കി കൊടുത്തത് .
സമ്മേളന ആദ്യന്തം വരെ ഒരു പണ്ഡിതനെതിരെയുള്ള തെറിയും ശാപപ്രാര്ത്ഥനകളും ആണ് നിറഞ്ഞു നിന്നത് . കേരളത്തിലെ എണ്പത്തി അഞ്ചു ശതമാനം സുന്നികളും തങ്ങളുടെ കൂടെ എന്ന് അവകാശപ്പെടുന്നവര്‍ ,, ഇടയ്ക്കിടെ സമ്മേളനത്തില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്തു എന്ന് പറഞ്ഞു ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു .അതിനു തെളിവായി പറഞ്ഞത് നാഷണല്‍ ഹൈവേ ബ്ലോക്കായി എന്നതാണ് . നാഷണല്‍ ഹൈവേയിലെ കൊളപ്പുറം കൂരിയാട് ഏരിയയെ കുറിച്ച് അറിയുന്ന ഏതൊരാള്ക്കും അറിയാം പ്രസ്തുത മേഖലയില്‍ ഒരു ചെറിയ ആക്സിഡന്റ് നടന്നാല്‍ പോലും പെട്ടന്ന് വാഹന ഗതാഗതം ബ്ലോക്ക് ആകുന്ന സ്ഥലം ആണെന്ന് . എതായാലും അണികളുടെ മനസ്സ് നിറഞ്ഞ ഒരു പ്രസംഗം, നോക്കി വായിക്കാതെ ,,,ഒഴുക്കോടെ പറയാന്‍ അവസാനം അബ്ദു സമദ്‌ പൂക്കോട്ടൂര്‍ തന്നെ വേണ്ടി വന്നു . അതിനിടക്ക് രാഷ്ട്രീയക്കാരുടെതല്ലാതെ ഒരു ഒഴുക്കുള്ള ഏക പ്രസംഗം ഉണ്ടായത് ഒരു അറബിയില്‍ നിന്നാണ് .അതാണങ്കില്‍ പറഞ്ഞ അസ്സലാമു അലൈകും എന്നത് എല്ലാവര്ക്കും മനസ്സിലായി എന്നതിന് പുറമേ ..പ്രസംഗത്തിന്റെ ഉള്ളടക്കം എന്തായിരുന്നു എന്ന് പോലും അറിയാതെ അണികളും നേതാക്കളും ഒരു പോലെ കണ്ണ് മിഴിച്ചിരുന്നു . അതൊന്നു തര്ജമ ചെയ്തു കൊടുക്കാന്‍ പോലും ഈ സമസ്ത പണ്ഡിത സഭയില്‍ നിന്നോ അതിന്റെ കീഴിലുള്ള ഹുദവി, വാഫി ,ഫൈസി ബിരുദ ധാരികളില്‍ നിന്നോ ആരെയും കണ്ടില്ല . അറബിയില്‍ ഒരു വാക്കു സ്വാഗതം പറയാന്‍ പോലും കഴിവുള്ളവരെ വാര്ത്തെ ടുക്കുന്നതിന് പകരം കാന്തപുരം വിരോധം പഠിപ്പിച്ചതിന്റെ തിക്ത ഫലം ആണ് ഇതെല്ലാം. പറഞ്ഞു വന്നത് സമദ്‌ പൂക്കൊട്ടൂരിന്റെ പ്രസംഗം . നാല്പതു മെമ്പര്മാരുള്ള ഒരു പണ്ഡിത സഭ ഉണ്ടായിട്ടും. വര്ഷാവര്ഷം വാഫിയും ,ഹുദവികളും പുറത്തിറങ്ങിയിട്ടും പേരില്‍ പോലും ഒരു മുസ്ലിയാര്‍ എന്നവകാശ പ്പെടാന്‍ വകുപ്പില്ലാത്ത സമദിനാണ് അണികളെ പിടിചു നിര്ത്താ ന്‍ പറ്റിയ ഒരു പ്രസംഗത്തിനായി സമസ്തയുടെ പണ്ഡിത സഭ കരുതി വെച്ചതു .സമസ്തയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ ഇങ്ങിനെ ഒന്ന് ...?? തെരുവോരങ്ങളില്‍ സുന്നി പണ്ഡിത സമൂഹത്തിനെതിരെ കുപ്രചരണം നടത്തി നല്ല ശീലമുള്ള അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ആണ് അണികളുടെ കാന്തപുരം വിരോധം എന്ന ദാഹം തീര്ത്തു കൊടുക്കാന്‍ വേണ്ടത് നല്കിയത്. മഹല്ലുകള്‍ തങ്ങളുടെ കുത്തക യാണെന്നും സുന്നികളെ അവിടെ നിന്നും ആട്ടി യോടിക്കണം എന്നുമാണ് സമസ്ത മുശാവറയില്‍ പേരില്ലാത്ത ഈ ചേളാരി നേതാവിന്റെ ആഹ്വാനം. സുന്നികള്‍ ഒന്നായിരുന്ന കാലത്തെ പള്ളികളും മദ്രസകളും കയ്യടക്കി വെച്ചു അതിന്റെ എണ്ണം ഓഫീസിലിരുന്നു കണക്ക് കൂട്ടി പറയുകയല്ലാതെ എന്തുണ്ട് ഇവര്ക്ക് സുന്നി മഹല്ലുകളില്‍ എടുത്തു കാണിക്കാന്‍...? മഹാന്മാരായ പൂര്വീ്ക പണ്ഡിതന്മാര്‍ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞു അഭിമാനം കൊള്ളൂന്നതിനു പകരം കഴിഞ്ഞ പത്ത് ഇരുപതു കൊല്ലമായി തങ്ങള്‍ ഈ നാടിനും സമൂഹത്തിനും ദീനിനും വേണ്ടി എന്ത് ചെയ്തു എന്ന് പറയാന്‍ ഇവര്ക്ക് കഴിഞ്ഞിട്ടില്ല .ഓരോ നാട്ടിലെയും പാവപ്പെട്ട ജനങ്ങള്‍ ചോര നീരാക്കി , ഉമ്മമാര്‍ കാതിലും കയ്യിലും ഉള്ള തെല്ലാം നല്കി നാട്ടുകാര്‍ ഉണ്ടാക്കിയ മദ്രസയും പള്ളിയും തങ്ങളുടെ അക്കൌണ്ടില്‍ വരവ് വെക്കുകയല്ലാതെ ശംസുല്‍ ഉലമ നട്ടു വളര്ത്തിയ നന്തി ദാറുസ്സലാം അറബി കോളജ്‌ എങ്കിലും നേരാം വണ്ണം നടത്താന്‍ ഇവര്ക്ക് കഴിഞ്ഞിരുന്നെകില്‍ , സുന്നികളില്‍ നിന്നും രാഷ്ട്രീയ തിണ്ണ ബലം പ്രയോഗിച്ചു പിടിച്ചെടുത്തതും ഇന്ന് ശോചനീയ അവസ്ഥയില്‍ കഴിയുന്ന ദീനീ സ്ഥാപങ്ങള്‍ എങ്കിലും ഒന്ന് പുനരുദ്ദരിക്കാന്‍ ഇവര്ക്ക് കഴിഞ്ഞെങ്കില്‍ ...വെറുതെ ആശിച്ചു പോവുകയാണ് .

ഇരുപത്തി അഞ്ചു ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് അവകാശപ്പെടുകയും കേരളത്തിലെ സുന്നികളില്‍ എണ്പ ത്തി അഞ്ച് ശതമാനവും തങ്ങളോടൊപ്പം ആണെന്ന് പറയുകയും ചെയ്യുന്ന ഇവരെ കാണുമ്പോള്‍ സ്വഭാവിക മായും പൊതു ജനങ്ങളില്‍ നിന്ന് ഉയരുന്ന ചില ചിന്തകള്‍ ഉണ്ട് . കേവലം പതിനഞ്ചു ശതമാനം ജന പിന്തുണയു ള്ളതും അതില്‍ നിന്ന് തന്നെ എണ്ണമില്ലാത്ത ആളുകള്‍ അപ്പുറത്തേക്ക് പോകുന്നതിന്റെ കണക്കുവര്‍ നിരത്തുമ്പോഴും ശൈഖുനാ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേത്രത്വത്തില്‍ മത ഭൌതിക മേഖലകളില്‍ നടക്കുന്ന അതി ബൃഹത്തായ സേവന പ്രവര്ത്തനങ്ങള്‍ കേരളത്തിന്റെ അതിരുകള്‍ കടന്നു , ആന്ഡകമാന്‍ നിക്കോബാര്‍ - ലക്ഷദീപുകളിലും , തമിഴ്നാട്, കര്ണാടക , യു.പി , ഗുജറാത്ത് ,ഹരിയാന ,ബംഗാള്‍ തുടങ്ങി കാശ്മീര്‍ വരെ എത്തി നില്ക്കുന്നു . മത –ഭൌതിക വിദ്യാഭ്യാസ രംഗത്തും , ജീവകാരുണ്യ മേഖലകളിലും , എന്തിനേറെ കുടിവെള്ളം ഇല്ലാത്ത ഇന്ത്യ യുടെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ വരെ കാന്തപുരത്തിന്റെ നേത്രത്വം ശ്രദ്ധചെലുത്തുന്നു . ഇരുപതിനായിരത്തോളം കുട്ടികള്‍ ഇന്ന് മര്കസ്‌ സ്ഥപനങ്ങളില്‍ മാത്രം പഠിക്കുന്നുണ്ട് . അതില്‍ അയ്യായിരം പേര്‍ താമസിച്ചു പഠിക്കുന്നു . ഓരോ മാസവും ഒരു കോടിയിലേറെ രൂപയാണ് ശമ്പളവും മറ്റുമായി മര്‍ കസിനു ചെലവ് വരുന്നുണ്ട് . മര്കസിന്റെ കീഴില്‍ നടത്തുന്ന മുപ്പതോളം പള്ളികള്‍ കോഴിക്കോട് നഗരത്തില്‍ തന്നെയുണ്ട് .
ഇതിനു പുറമേയാണ് മറ്റു സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളും പദ്ദതികളും . പാവപ്പെട്ട അനാഥ അഗതി കുട്ടികളെ അവരുടെ ഉമ്മമാരുടെയും ബന്ധപ്പെട്ടവരുടെയും കൂടെ തന്നെ നിര്ത്തി അവര്ക്ക് പഠിക്കാനുള്ള സഹായ ങ്ങള്‍ ചെയ്തു കൊടുക്കുന്ന ഹോം കെയര്‍ പദ്ധതിയും. അഞ്ഞൂറിലേറെ കുട്ടികള്‍ ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ളില്‍ മര്കസിന്റെ ധന സഹായത്തോടെ വീട്ടില്‍ നിന്ന് തന്നെ പഠിക്കുന്നു. മര്കസിന്റെ സ്കോളര്ഷി്പ്പ് നേടി ഈജിപ്തിലും അലിഗഡിലും നിസാമിയയിലും പഠിക്കുന്നവര്‍ വേറെയുമുണ്ട് . അതിന്റെ ഇടയിലേക്കാണ് ഇപ്പോള്‍ ചര്ച്ചുയായ നാല്പതു കോടി രൂപയുടെ പദ്ധതികള്‍ വരുന്നത് . ഈ പ്രവര്ത്തപങ്ങള്‍ എല്ലാം ചെയ്യുന്നത് മേല്‍ പറഞ്ഞ കേവലം പതിനഞ്ചു ശതമാനം മാത്രമുള്ളവരുടെ പിന്തുണയോടെയാണ് . ഇത് വെച്ച് എന്റെ ഒരു ഹൈന്ദവ സുഹൃത്ത് മുമ്പ് പറഞ്ഞത്‌ ഓര്ത്തു പോവുകയാണ് . ഈ കേരളത്തിലെ മുസ്ലിംകള്‍ എല്ലാം കാന്തപുരത്തിന് പിന്തുണ നല്കി യിരുന്നെങ്കില്‍ എന്താകുമായിരുന്നു ....എന്ന് ...!!!! അവിടെയാണ് ഈ എണ്പതത്തിഅഞ്ചു ശതമാനത്തിന്റെ പിന്തുണയുടെയും എണ്പാത്തിയഞ്ചാം വാര്ഷിികത്തിന്റെയും മേന്മ കൊണ്ടെന്തു ഗുണം ഈ സമൂഹത്തിനു എന്ന് പൊതു ജനം ചിന്തിച്ചു പോവുക .

 

 
dua vasiyyatth
jabbar peringome
0557217508

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment