ലിക്വിഡിറ്റിയും മികച്ച നേട്ടവും നല്‍കുന്ന ഫണ്ടുകള്‍
ഏറ്റവും ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള (പെട്ടെന്ന് പണമാക്കി മാറ്റാന്‍ കഴിയുന്ന) നിക്ഷേപ മാര്‍ഗമാണ് ബാങ്കുകളുടെ സേവങ്‌സ് അക്കൗണ്ടുകള്‍. അതേ സമയം ഏറ്റവും കുറഞ്ഞ പലിശ ലഭിക്കുന്ന നിക്ഷേപ മാര്‍ഗമാണ് ഇത്. സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ബാങ്കുകള്‍ക്ക് ഇഷ്ടാനുസരണം നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം റിസര്‍വ് ബാങ്ക് നല്‍കിയതിനു ശേഷവും ഇന്ത്യയിലെ നാലോ അഞ്ചോ ബാങ്കുകള്‍ മാത്രമാണ് സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് നാല് ശതമാനത്തില്‍ കൂടുതല്‍ വാര്‍ഷിക പലിശ നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ലിക്വിഡിറ്റിയുള്ള മറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് പരിഗണിക്കാവുന്ന നിക്ഷേപ മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ടുകളിലെ ലിക്വിഡ് ഫണ്ടുകള്‍.
നിക്ഷേപകര്‍ക്ക് എന്‍ട്രി ലോഡോ എക്‌സിറ്റ് ലോഡോ ഇല്ലാതെ നിക്ഷേപം നടത്തുന്നതിനും പിന്‍വലിക്കുന്നതിനും സാധിക്കുന്ന ഫണ്ടുകളാണ് ലിക്വിഡ് ഫണ്ടുകള്‍. ഏത് ബിസിനസ് ദിനത്തിലും (സാധാരണ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ) ലിക്വിഡ് ഫണ്ടുകളുടെ യൂണിറ്റുകള്‍ വിറ്റ് നിക്ഷേപം പിന്‍വലിക്കാം. വളരെ ഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന ലിക്വിഡ് ഫണ്ടുകള്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ ഉയര്‍ന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നത്. റിപോ നിരക്കിന് ഏകദേശം തുല്യമായ വാര്‍ഷിക നേട്ടമാണ് ലിക്വിഡ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് നല്‍കാറുള്ളത്. ഇപ്പോള്‍ റിപോ നിരക്ക് 8.5 ശതമാനമാണ്. ലിക്വിഡ് ഫണ്ടുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 8.60 ശതമാനവും.
ഏത് കാലയളവ് എടുത്താലും മുന്‍നിര ബാങ്കുകള്‍ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഇപ്പോള്‍ നല്‍കുന്ന പലിശ നിരക്കിനേക്കാള്‍ മികച്ച നേട്ടമാണ് ലിക്വിഡ് ഫണ്ടുകളില്‍ നിന്നും ലഭിക്കുന്നത്. ലിക്വിഡ് ഫണ്ടുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 6.19 ശതമാനവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നല്‍കിയ ശരാശരി വാര്‍ഷിക നേട്ടം 7.01 ശതമാനവുമാണ്.
റിലയന്‍സിന്റെ എനി-ടൈം മണി കാര്‍ഡ്
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതു പോലെ എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാനാകില്ല എന്ന പരിമിതി ലിക്വിഡ് ഫണ്ടുകള്‍ക്കുണ്ട്. ഈ പരിമിതിയെ മറികടക്കുന്ന പുതിയ ലിക്വിഡ് ഫണ്ടുകള്‍ വിപണിയിലെത്തി തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ റിലയന്‍സ് മ്യൂച്വല്‍ ഫണ്ടിന്റെ റിലയന്‍സ് എനി ടൈം മണി കാര്‍ഡ് ലിക്വിഡ് ഫണ്ട് മേഖലയെ തന്നെ മാറ്റിമറിക്കാന്‍ സാധ്യതയുള്ള ഒരു നൂതന ധനകാര്യ ഉത്പന്നമാണ്. ലിക്വിഡ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും ഡെബിറ്റ് കാര്‍ഡുകളുടെ എല്ലാ സവിശേഷതകളുമുള്ള കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകള്‍ വഴി എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് ഈ ഉത്പന്നത്തിലൂടെ റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് ചെയ്തിരിക്കുന്നത്. മറ്റ് മ്യൂച്വല്‍ ഫണ്ട് കമ്പനികളും ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ താമസിയാതെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള അവസരത്തിനായി കാത്തിരിക്കുന്നവര്‍ക്ക് കൈയിലുള്ള പണം ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കാന്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളേക്കാള്‍ അനുയോജ്യമാണ് ലിക്വിഡ് ഫണ്ടുകള്‍. ഓഹരികല്‍ നിക്ഷേപം നടത്തുന്നതിനുള്ള അനുയോജ്യമായ അവസരം ലഭിക്കുമ്പോള്‍ ലിക്വിഡ് ഫണ്ടിലെ നിക്ഷേപം പിന്‍വലിക്കുകയും അത് ഓഹരികളില്‍ പുനര്‍നിക്ഷേപം നടത്തുകയും ചെയ്യാവുന്നതാണ്. നിക്ഷേപാവസരത്തിനായി കാത്തിരിക്കുന്ന കാലയളവില്‍ ലിക്വിഡ് ഫണ്ടില്‍ നിക്ഷേപിച്ചിരിക്കുന്ന പണത്തിന് സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന നേട്ടം ലഭിക്കുമെന്നതാണ് ഈ നിക്ഷേപ രീതിയുടെ മേന്മ.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്നവര്‍ക്ക് അതിന് പകരം ലിക്വിഡ് ഫണ്ടില്‍ നിന്നും ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപം നടത്തുന്ന സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്.ടി.പി) ഉപയോഗപ്പെടുത്താവുന്നതാണ്. എസ്‌ഐപിയില്‍ ബാങ്കിലെ സേവിങ്്‌സ് അക്കൗണ്ടില്‍ നിന്നും നിശ്ചിത തുക നിശ്ചിത തീയതികളില്‍ ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് ചെയ്യുന്നത്. അതേസമയം സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ പണം ലിക്വിഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ഈ നിക്ഷേപത്തില്‍ നിന്നും നിശ്ചിത തീയതികളില്‍ നിശ്ചിത തുക ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍ഫര്‍ ചെയ്യുകയും ചെയ്യുന്നു.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment