ആകാശത്തിലെ മദ്യശാലകള്‍
കന്നുകാലി ക്ലാസിൽ രണ്ട്പേർക്കിടയിലിരുന്നാണ് യാത്ര. ഹാൻഡ്ബാഗ് മുകളിലെ കാബിനിൽസുരക്ഷിതമാക്കി സുരക്ഷാ ബെൽറ്റ ധരിചതിനു ശേഷംഇരുവശങ്ങളിലിരുന്നവരുമായുള്ള പതിവു പരിചയപ്പെടലിനുതുടക്കമിട്ടു. ഇടതു വശത്തിരുന്നയാൾ വിമാനം ടേകോഫ് ചെയ്യുമ്പോൾപോലും
സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടു മോബൈലിൽവീട്ടുകാരുമായി സംസാരിക്കുകയാണ്.. ഇത്രയും നാൾ പറഞ്ഞിട്ടൂംതീരാത്ത വിശേഷങ്ങൾ...
കാർഡിൽ അവശേഷിക്കുന്ന ബാലൻസ്അവസാനിപ്പിക്കാനുള്ള ശ്രമമാണ്.. അതു പക്ഷെ മൊത്തം യാത്രക്കാരുടെയ്യും അപകടത്തിലാക്കാവുന്ന
സുർക്ഷാവീഴ്ചയാണെന്ന്അറിയാതെയാവില്ല. നിയമം അത് എനിക്കല്ല എന്ന മട്ടിൽ വളരെ ലാഘവത്തോടെ ഇരുന്നുകൊണ്ട് വിളിച്ചു തകർക്കുന്നു. വലതു
വശത്തിരിക്കുന്നവ്യക്തി വിവാഹം കഴിഞ്ഞു പ്രിയതമയെ തനിച്ചാക്കിയുള്ള പ്രഥമയാത്രയാണ്..വിരഹം ഒരു വേദനയായി മുഖത്തു നിഴലിക്കുന്നു. കൈ
വിരലിൽപ്രിയപത്നിയുടെ നാമമെഴുതിയ വിവാഹ മോതിരം. അദ്ദേഹം കണ്ണൂർ ജില്ലയിലെ പാനൂർ മേഘലയിൽ നിന്നാണ്.
കുറിച്ചായി. വിദ്യഭ്യാസമില്ലാത്ത അണികളെ നേതാക്കൾ എന്നു പറയുന്ന മാടമ്പിമാർ പാർട്ടി തത്വശാസ്ത്രം പറഞ്ഞുകൊണ്ട്ചാവേറുകളാക്കി മാറ്റുകയാണ്
എന്റെ നാട്ടിൽ എന്നു വളരെ ഖേദത്തോടെയും, അമർശത്തോടെയും അയാൾ പറഞ്ഞു. അവിടത്തെ മൺതരികൾക്കുപോലും പാർട്ടി മെമ്പർഷിപ്പ് ഉണ്ടെന്നും,
വിവാഹാധി ആഘോഷങ്ങൾക്ക് പരസ്പരം സന്ദർശിക്കില്ലെന്നും, അവിടത്തെ പെൺകുട്ടികളെ വിവാഹംചെയ്യുവാൻ പുറമെ നിന്നുള്ളവർ തയ്യാറാകുന്നില്ല
എന്നൊക്കെ അയാൾ പ്രതിഷേധസ്വരത്തിൽ പറഞ്ഞുവെച്ചു.. പലപ്പോഴും സ്വന്തം ജനതയെയഥാവിധി വിലയിരുത്തുവാൻ സാധിക്കുക പ്രവാസികളാകുമ്പോഴാണെന്ന്
പലരും പറഞ്ഞുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുഭവം എന്നയാഥാർത്ഥ്യത്തിൽ നിന്നു ഉണ്ടായ അദ്ദേഹത്തിന്റെ തിരിച്ചറിവും വിലയിരുത്തലും
ആത്മാർത്ഥമായി തോന്നി. വിമാനം മുകളിലേക്ക് പറക്കുവാൻതുടങ്ങിയതോടെ സിഗ്നൽ നഷ്ടപ്പെട്ടതിനാലാകണം ഇടതുവശത്തിരുന്ന വ്യക്തി മോബൈൽ
സംസാരം അവസാനിപ്പിക്കുവാൻ നിർബന്ധിതനായിസംസാരിക്കുവാൻ കൂടെ കൂടി. അയാളും കണ്ണൂർ ജില്ലക്കാരൻ തന്നെ. സ്ഥലം പിണറായി..
അബൂദാബിയിലേക്കുള്ള ജ്യേഷ്ടന്റെ കടയിലേക്ക്പോകുകയാണ്..
മദ്യപിക്കുമോ എന്നുചോദിച്ചു. ഇല്ല എന്ന മറുപടി പറഞ്ഞു..വിവാഹം കഴിഞ്ഞുള്ളആദ്യയാത്രയായതുകൊണ്ട് വിഷമം ഉണ്ട്. അതുകൊണ്ട് ഞാൻ അല്പം
കഴിക്കുകയാണെന്നു പറഞ്ഞു. മദ്യം കഴിച്ചാൽ വിഷമം മാറുമോ എന്ന്ചോദിച്ചപ്പോൾ ഒരു ചിരിയിൽ ഒതുക്കി മറുപടി. അയാൾക്ക് മദ്യവും എനിക്ക് ജ്യൂസും
നൽകി എയർഹോസ്റ്റസ്ഇടതുവശത്തിരിക്കുന്നവ്യക്തിയോട് എന്താണ് വേണ്ടതെന്നു ചോദിച്ചു..അയാൾക്കും വേണ്ടത് വിസ്കി തന്നെ. കൊടുത്ത കാശ്
ഇങ്ങിനെയേ മുതലാക്കുവാൻ സാധിക്കൂഎന്നു എന്നോടുചെറുചിരിയോടെ സ്വകാര്യവും.. കാശുമുതലാക്കുവാൻ സ്വന്തം ശരീരം നശിപ്പിക്കണോ എന്നു
ചോദിച്ചപ്പോളും മറുപടിചിരിയിൽ ഒതുങ്ങി.. ഇരുവശത്തിരിക്കുന്നവരും മദ്യപിക്കുന്നു, ഒരു ഗ്ലാസ് കഴിഞ്ഞു അടുത്തതിനും ആവശ്യം.. യാത്രക്കാരെ
പിടിച്ചുനിറുത്താനും ,ആകർശിക്കുവാനും മദ്യം അത്യന്താപേക്ഷിതമെന്നത് പോലെയാണ് വിമാനകമ്പനിക്കാർ. ആവശ്യം മദ്യം പോലെഒഴിച്ചുകൊടുക്കുന്നു..
രണ്ട് ക്ലാസ് കഴിഞ്ഞപ്പോൾ രണ്ട് പേർക്കും ചെറിയ മാറ്റങ്ങൾ പ്രകടമായി തുടങ്ങി.. സംസാരത്തിൽ നേരിയ ആവേശവും,ശബ്ദവും. എന്റെ മുഖത്തു
നോക്കിയാണ് പലപ്പോഴും സംസാരം. മദ്യത്തിന്റെ രൂക്ഷഗന്ധം ഇരു വശത്തുനിന്നും ഉയരുന്നു. ഒരു കൈകൊണ്ട്എന്റെ ജ്യൂസും, മറുകൈകൊണ്ട് എന്റെ
മൂക്കും പൊത്തിപ്പിടിച്ചാണ് ഞാനിരിക്കുന്നത്.. പരിചയപ്പെട്ടു പോയില്ലേ.. അല്പനേരം കൂടെ കഴിഞ്ഞ് സംസാരം നിറുത്താൻ പറയാം എന്ന് ചിന്തിച്ചിരിക്കുമ്പോൾ വലതുവശത്തിരിക്കുന്ന വ്യക്തിക്ക് കാര്യം മനസ്സിലായി. എന്റെ അസ്വസ്ഥതമനസ്സിലാക്കി അദ്ദേഹം സീറ്റ് പരസ്പരം
മാറിയിരിക്കാം എന്നു പറഞ്ഞു. എന്റെ പ്രയാസത്തിൽ അയാൾ ക്ഷമയും പറഞ്ഞു. ഞാനാകട്ടെസന്തോഷത്തോടെ സൈഡ് സീറ്റിലേക്ക് മാറിയിരുന്നു. വലിയൊരു അസ്വസ്ഥതയിൽ നിന്നു രക്ഷപ്പെട്ടപോലെ കണ്ണടച്ചു ഉറങ്ങുന്നത് പോലെ ചാരിഇരുന്നു. അപ്പുറമുള്ളവർ പിന്നെയും വാങ്ങുവാനുള്ള
ശ്രമത്തിലാണ്. വിസ്കിയുടെ കോട്ട കഴിഞ്ഞപ്പോൾ പിന്നെ ബീറിനായി ആവശ്യം..അതുംകുറെ കുടിക്കുന്നു. എന്തൊക്കെയോ സംസാരിക്കുന്നു. ജാതിയുടെയും,
മതത്തിന്റെയും അതിർവരമ്പുകൾ അലിഞ്ഞലിഞ്ഞില്ലാതാകുന്നത് ഞാൻ നേരിൽ കണ്ടു. മതേതരത്വം നിലനിറ്ത്തുന്നത്തിന്റെ ഭാഗമാണോ നമ്മുടെ സർക്കാർ വാർഡുകൾ തോറും ബീവറേജ് ഷോപ്പുകളും, ബാറുകളുംതുറക്കുന്നത് എന്ന് ഈ
പശ്ചാതലത്തിൽ സംശയിച്ചു പോയി.
ഇതൊരു ഒറ്റപ്പെട്ട അനുഭവമല്ല. ആകാശയാത്രയിൽ ഭൂരിഭാഗം യാത്രക്കാർക്കും ഇത്തരം ദുരനുഭവങ്ങൾ നിരന്തരം അനുഭവപ്പെടുന്നു.വിമാനകമ്പനിക്കാർ വെച്ചു നീട്ടുന്ന മദ്യം ആവൊളം അകത്താക്കി, സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് അഭിമാനമായി കാണുന്നു പലരും. . 'എന്തും വയറുനിറച്ച്' എന്ന മലയാളി മുദ്രാവാക്യം ഇവിടെ കൂടുതൽ വില്ലനാകുന്നു. ഭക്ഷണം കഴിക്കുകയാണേലും, മദ്യം കഴിക്കുകയാണേലും മൂക്കുമുട്ടെ, വയറുനിറയെ എന്നാണല്ലോ ശരാശരി മലയാളി സ്റ്റൈൽ. പലപ്പോഴും വിമാനകമ്പനികൾ യാത്രക്കാർക്കു അനുവദിച്ചതിലും കൂടുതൽ മദ്യം ഇവർ ആവശ്യപ്പെടുന്നു. അടുത്തിരിക്കുന്ന മദ്യപിക്കാത്ത യാത്രക്കാരോട് മദ്യം വാങ്ങി തനിക്ക് നൽകുവാൻ ആവശ്യപ്പെടുന്നു. മദ്യം അകത്തു ചെന്നാൽ പലരുടെയും മട്ടും ഭാവവും മാറും. പ്രത്യേകിച്ചു സ്ത്രീകൾ അടുത്തിരിക്കുമ്പോൾ. അമിതമായി സംസാരിച്ചും, അനാവശ്യമായി സഹായഹസ്തം നീട്ടിയും, സ്ത്രീശരീരത്തിലേക്ക് ചാഞ്ഞിരുന്നുമൊക്കെയാണ് ഇവന്മാർ വക്രസ്വഭാവം പ്രകടിപ്പിക്കുക. വളരെ ചെറിയ ആവശ്യങ്ങളുമായി എയർഹോസ്റ്റസുമാരെ നിരന്തരം ബുദ്ധിമുട്ടിക്കുക, അങ്ങോട്ടുമിങ്ങോട്ടൂം ആടിയാടിനടക്കുക, അവസാനം സ്വാഭാവിക പരിണാമമായ ശർദ്ദിയും. വിമാനയാത്രകളിൽ ഈ മദ്യപാന്മാർ ശ്രിഷ്ടിക്കുന്ന പ്രയാസങ്ങൾ ചില്ലറയല്ല. സ്ത്രീകളും, കുട്ടികളും, പ്രായമായവരും തനിച്ചു യാത്രചെയ്യേണ്ടിവരുമ്പോഴാണ് ഇതു കൂടുതൽ പ്രയാസം ശ്രിഷ്ടിക്കുന്നത്. പലപ്പോഴും ഇത്തരം കുടിയന്മാരുടെ ഇടയിലൊക്കെയാകും ഇവർക്ക് സീറ്റ് അനുവധിക്കപ്പെടുക. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യത്തിന്റെ ഗന്ധം അനുഭവിക്കാത്ത സ്ത്രീകളും, കുട്ടികളും ഇവിടെ മദ്യപിച്ചു യാത്രചെയ്യുന്നവരുമായി മണിക്കൂറുകളോളം ഒരുമിച്ചിരുന്ന് യാത്രചെയ്യുവാൻ നിർബന്ധിതരാകുന്നു. രൂക്ഷഗന്ധം സഹിക്കാനാകാതെ പലർക്കും തലവേദനയോ,മനമ്പിരട്ടലോ, ഷർദ്ദിയോ ഉണ്ടാകുന്നു.
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment