തന്റെ സുഹൃത്ത് പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് താമസിക്കുന്ന വിവരം അയാള്‍ ആ നഗരത്തിലെത്തി ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അറിഞ്ഞത്. വീട്ടില്‍നിന്നും അമ്മ ഫോണ്‍ചെയ്തപ്പോഴാണ് ആ വിവരം അറിയിച്ചത്. അയാളുടെ ഒരു സുഹൃത്ത് യാദൃച്ഛികമായി അമ്മയെ കണ്ടപ്പോഴാണ് അക്കാര്യം പറഞ്ഞത്. ''നീ അവിടെ എത്തിയ വിവരം അവന്‍ അറിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നിന്റെ അടുത്തുവരുമായിരുന്നു'' അമ്മ പറഞ്ഞു. പിറ്റേന്നുതന്നെ സുഹൃത്തിന്റെ അടുത്ത് പോകണമെന്ന് തീരുമാനിച്ചു. കാരണം, ഒരു കാലത്ത് സുഹൃത്ത് പലവിധത്തില്‍ അയാളെ സഹായിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മറ്റുപല കാരണങ്ങളാല്‍ പിറ്റേദിവസമെന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. നാളെകള്‍ വരുകയും പോകുകയും ചെയ്‌തെങ്കിലും ഓരോ കാരണങ്ങള്‍ കണ്ടെത്തി ആ തീരുമാനം മാറ്റിക്കൊണ്ടിരുന്നു. ഒരിക്കല്‍പ്പോലും സുഹൃത്തിനെ കാണാന്‍ അയാള്‍ പോയില്ല.
അന്ന് ഓഫീസില്‍ നല്ല തിരക്കായിരുന്നു. അതിനിടയിലാണ് ഫോണ്‍ ബെല്ലടിച്ചത്. അങ്ങനെയുള്ള സമയങ്ങളില്‍ ഫോണ്‍ കണക്ട് ചെയ്യരുതെന്ന് അയാള്‍ സെക്രട്ടറിയോട് പ്രത്യേകം പറഞ്ഞിരുന്നു. അതിനാല്‍ അല്പം ദേഷ്യത്തോടെയായിരുന്നു ഫോണ്‍ എടുത്തത്. അങ്ങേത്തലയ്ക്കല്‍ അമ്മയായിരുന്നു. ആ വാര്‍ത്തകേട്ടപ്പോള്‍ കണ്ണില്‍ ഇരുട്ടുപടരുന്നതുപോലെ അയാള്‍ക്ക് തോന്നി. നഗരത്തിലുള്ള അയാളുടെ സുഹൃത്ത് ഒരപകടത്തില്‍പ്പെട്ട് മരിച്ച വിവരമായിരുന്നു അമ്മ അറിയിച്ചത്.
ജീവിതത്തിലെ എല്ലാ തിരക്കുകളും കഴിഞ്ഞിട്ട് ബന്ധങ്ങള്‍ പുതുക്കാനോ സുഹൃത്തുക്കളെ കാണാനോ കഴിയില്ല. വളര്‍ച്ചയുടെ കാലങ്ങളില്‍ ബന്ധങ്ങള്‍ തകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment