കച്ചവട സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന: 37 സ്വദേശികളടക്കം 187 പേര്‍ പിടിയില്‍
റിയാദ്: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കച്ചവട സ്്ഥാപനത്തില്‍ നടത്തിയ വ്യാപക പരിശോധനയില്‍ 37 സ്വദേശികളടക്കം 187പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ സ്വദേശി സ്ത്രീകളുമുണ്ട്. വ്യാജ ഉല്‍പന്നങ്ങളുടെ വില്‍പന, സ്പോണ്‍സറുടെ ഉടമസ്ഥതയിലല്ലാതെയും താമസ-തൊഴില്‍ രേഖകളില്ലാതെയും തൊഴിലെടുക്കല്‍ തുടങ്ങിയ കേസുകളിലാണ് ഇത്രയും പേര്‍ പിടിയിലായത്.
പിടികൂടിയ വിദേശികളില്‍ 31 പേര്‍ താമസ രേഖകള്‍ ഇല്ലാത്തവരും 16 പേര്‍ ഷോപ്പുടമയുടെ സ്പോണ്‍സര്‍ഷിപ്പിനു പുറത്തുള്ളവരുമാണ്. കഴിഞ്ഞ രണ്ടാഴ്ചയായി റിയാദ് മേഖലയില്‍ നസീം, ബത്ഹ നഗരങ്ങളിലെ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍, കാര്‍ സ്പെയര്‍പാര്‍ട്സ് തുടങ്ങിയവ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. കൂടാതെ ഗുറാബി ഭാഗത്തുള്ള സ്പെയര്‍പാര്‍ട്സ്, ടയര്‍ കടകളില്‍ നടത്തിയ റെയ്ഡില്‍ 60 തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. പിടികൂടിയ സ്വദേശികളെയും സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്തിരുന്ന വിദേശികളെയും തെളിവെടുപ്പിന് മന്ത്രാലയത്തില്‍ വിളിച്ചുവരുത്തുമെന്നും ഹാജരാകാത്ത പക്ഷം പൊലീസ് സഹായം തേടുമെന്നും പിന്നീട് കേസ് കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറുമെന്നും റെയിഡിന് നേതൃത്വം നല്‍കുന്ന വകുപ്പ് മേധാവി ഡയറക്ടര്‍ ഡോ. അബ്ദുല്ല അനസി വ്യക്തമാക്കി.
എസ്.എ.എസ്.ഒയുടെ (സൗദി സ്റ്റാന്‍ഡേര്‍സ്, മെട്രോളജി ആന്‍റ് ക്വാളിറ്റി ഓര്‍ഗനൈസേഷന്‍) നിബന്ധനകള്‍ പാലിക്കാത്തതും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഹാനികരവുമായ വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയെന്ന കുറ്റമാണ് സ്വദേശികളുടെമേല്‍ ചുമത്തിയിട്ടുള്ളത്.
നസീം വില്ളേജില്‍നിന്നും പിടികൂടിയ 41 പേരില്‍ അധികവും താമസ രേഖകളില്ലാത്ത ആഫ്രിക്ക, സിറിയ തുടങ്ങിയ രാജ്യക്കാരാണ്. വ്യാജ ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയ കുറ്റം തെളിയിക്കപ്പെടുന്ന പക്ഷം ഇരുപതിനായിരം റിയാല്‍ വരെ പിഴ ലഭിക്കും. സ്പോണ്‍സറുടെ കീഴിലല്ലാതെയും രേഖകളില്ലാതെയും തൊഴിലെടുത്തവര്‍ക്ക് തടവും നാടുകടത്തലുമാണ് ശിക്ഷ ലഭിക്കുക. കസ്ററ്റഡിയിലെടുത്തവരില്‍ ഇന്ത്യക്കാരുമുണ്ടെന്ന് വിവരമുണ്ട്. വരുന്ന ദിവസങ്ങളിലും റിയാദ് നഗരത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന തുടരുമെന്ന് വകുപ്പ് മേധാവി സൂചിപ്പിച്ചു. വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് പുറമെ പൊലീസ് വിഭാഗം, പാസ്പോര്‍ട്ട് വിഭാഗം, മയക്കുമരുന്ന് വിരുദ്ധ വിഭാഗം, റിയാദ് നഗരസഭ എന്നിവ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. കച്ചവട സ്ഥാപനങ്ങളിലെ കൃത്രിമങ്ങള്‍ തടയുക, തൊഴിലാളികള്‍ ഒൗദ്യോഗിക രേഖകളുള്ളവരും കടയുടമയുടെ കീഴിലുള്ളവരുമാണ് എന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് ഡോ. അബ്ദുല്ല അനസി വ്യക്തമാക്കി.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment