ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഈ പരിവര്‍ത്തന ഘട്ടത്തില്‍ ജാതിമത സംഘടനകള്‍ പുതിയ മൂലധന നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുകയും വിജയിക്കുകയും ചെയ്തു. അതാവട്ടെ വിദ്യാഭ്യാസം പോലെ പ്രത്യയശാസ്ത്രത്തെ പുനരുല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള മേഖലകളിലായിരുന്നു. ഒപ്പം അധികാര രാഷ്ട്രീയത്തിന്റെ സമ്മര്‍ദ്ദ ശക്തിയായി മാറ്റുന്നതിലും അവര്‍ വിജയിച്ചു. ഇത്തരം വലതുപക്ഷവല്‍ക്കരണ പ്രക്രിയയില്‍ ആദിവാസി ദലിത് വിഭാഗങ്ങളും പുറംതള്ളപ്പെട്ടു. ആഗോളവത്കരണാനന്തരകാലം കേരളത്തിലെ മുതലാളിത്തവത്കരണ
പ്രക്രിയയുടെ ഒരു ഭാഗം സജീവമായത് ജാതി മത ശക്തികളുടെ മൂലധന ചലനാത്മകതയിലാണ്. സ്വാശ്രയ കോളേജുകളും മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഷോപ്പിംഗ് കോംപ്ലക്‌സുകളും ഒക്കെയായി അത് ശക്തി പ്രാപിച്ചു. സമുദായങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സ്ഥാപനങ്ങളും ഒപ്പം ആശയോല്‍പ്പാദനങ്ങളുടെ കേന്ദ്രങ്ങളുമായി അവ മാറി. ജാതിമത സ്ഥാപനങ്ങള്‍ വീതിച്ചെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൊതു മണ്ഡലമെന്ന നിലക്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ദുര്‍ബലമാക്കുകയൊ ഇല്ലാതാക്കുകയോ തന്നെ ചെയ്തു. ക്രിസ്ത്യാനിക്കുട്ടികളെ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ ചേര്‍ക്കണമെന്ന് മാര്‍ പവ്വത്തിലിന്റെ പ്രസ്താവന ഇതിലെ ഏറ്റവും നല്ല ഉദാഹരണമായിരുന്നു.

ഇതുവരെയുള്ള അവധികള്‍ ജനതയുടെ ഉത്സവങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ നല്‍കിയ പൊതു അവധികളാണ്. ക്രിസ്തുമസ് ആഘോഷിക്കാന്‍ ക്രിസ്ത്യാനികള്‍ക്ക് മാത്രമോ പൂജ അവധി ഹിന്ദുക്കള്‍ക്ക് മാത്രമോ അല്ല അവധി നല്‍കുന്നത്. അത് ജാതി മത വ്യത്യാസമില്ലാതെ നല്‍കുന്ന പൊതു അവധികളാണ്. ഭരണഘടനയില്‍ പ്രഖ്യാപിച്ച മതേതര സംവിധാനം മതവിശ്വാസികളെ അവരുടെ സംസ്‌കാരത്തെ പരിഗണിച്ചു കൊണ്ട് നല്‍കുന്ന ആനുകൂല്യമാണത്. അല്ലാതെ ജാതീയമായി മതപരമായി ഭിന്നിപ്പിച്ച് നേതൃത്വ പദവികളിലെത്തി കേരളത്തിലെ സര്‍ക്കാര്‍ സംവിധാനമെന്ന പൊതുവിടങ്ങളെ ഇല്ലാതാക്കാന്‍ സംവിധാനമില്ല.
ഒരു മതേതര സര്‍ക്കാര്‍ തന്നെ ഇത്തരമൊരു അവസ്ഥയ്ക്ക് തുടക്കമിട്ടിരിക്കുന്നു എന്നത് അത്യന്തം അപകടകരമായ ഒരു പ്രവണതയ്ക്ക് തുടക്കം കുറിക്കുകയാണ്. വിവിധ ജാതി സംഘടനകളുടെ ഒരു കൂട്ടുഭരണം എന്ന മട്ടിലാണ് സംസ്ഥാന ഭരണം പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ ഭൂരിപക്ഷത്തില്‍ തൂങ്ങിയാടുന്ന സര്‍ക്കാര്‍ ജാതിമത സംഘടനകള്‍ക്ക് വഴിപ്പെട്ട് എടുക്കുന്ന തീരുമാനങ്ങള്‍ ഒരേ സമയം അപകടകരവും ആധുനിക സമൂഹത്തിന് ചേരാത്തതുമാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം വരെ മതസംഘടനകള്‍ തീരുമാനിക്കുകയാണ്. സമുദായ മത ശക്തികള്‍ രൂപപ്പെടുത്തുന്നതും അവരുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സമന്വയിക്കുന്നതുമായ ഒരു നവീന സാമൂഹിക പ്രക്രിയ പക്വമായി വരുന്നു എന്നതാണ് ശ്രദ്ധേയം. അത് വിവിധ വര്‍ഗ്ഗീയതകളെ ഒരേ സമയം ഉത്പാദിപ്പിക്കുന്നു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് ജനങ്ങളെ ഒന്നിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മന്നം ജയന്തിക്ക് എന്‍.ജി.ഒ യൂണിയന്‍ നേതാവിനും എന്‍.ജി.ഒ സംഘിന്റെ നേതാവിനും അവധിയെടുക്കാന്‍ ബുദ്ധിമുട്ടില്ല.

ആരാണീ മന്നം? അദ്ദേഹം നവകേരളത്തിന് എന്ത് സംഭാവനയാണ് ചെയ്തത്? ചിതറിയ നായരുപജാതികളെ ഏകീകരിച്ച് നായര്‍ സമുദായമാക്കിയതോ? അത് കേരളത്തിന് ഏത് മട്ടിലാണ് സംഭാവന ചെയ്തത്? ഗുരുവായൂര്‍ സത്യാഗ്രഹത്തിന് പിന്തുണച്ച് സവര്‍ണ്ണ ജാഥ നടത്തിയതല്ലാതെ മറ്റൊന്നും കേരളത്തിന്റെ പൊതുജീവിതത്തിന് മന്നത്ത് പത്മനാഭ പിള്ള സംഭാവന ചെയ്തിട്ടില്ല. നാരായണ ഗുരുവിനെയും മന്നത്തിനെയും താരതമ്യം ചെയ്യാനുമാവില്ല. അതുകൊണ്ട് തന്നെ ഭരണഘടനാ വിരുദ്ധമാണ് ഈ നായരവധി. ഇത് പിന്‍വലിക്കേണ്ടതാണ്.
മത്രവുമല്ല, വ്യക്തികളുടെ ജനന മരണ ദിനങ്ങളില്‍ നല്‍കുന്ന പൊതു അവധികളെല്ലാം തന്നെ നിര്‍ത്തലാക്കേണ്ടതാണ്. പകരം ആധുനിക സമൂഹത്തെ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായകമായി മാറിയ സംഭവ ദിനങ്ങള്‍ക്ക് പ്രതീകാത്മക പ്രാധാന്യം നല്‍കി പൊതു അവധികള്‍ നല്‍കാവുന്നതുമാണ്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___