കടമ്പനാട്: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ ഒരുവര്‍ഷത്തോളം പീഡിപ്പിച്ച കേസില്‍ കടമ്പനാട്-കല്ലുകുഴിയില്‍ വാടകയ്‌ക്കു താമസിക്കുന്ന കഴക്കൂട്ടം അമ്പൂരി അരശുമൂട്, കിഴക്കുംകര പുത്തന്‍വീട്ടില്‍ ബൈജു (32) റിമാന്‍ഡില്‍. ഏഴുവര്‍ഷം മുമ്പാണു ബൈജുവും കുടുംബവും കടമ്പനാട്-കല്ലുകുഴിയില്‍ വാടകയ്‌ക്കെത്തിയത്. ഒരുവര്‍ഷമായി അയല്‍പക്കവുമായി കൂടുതല്‍ അടുത്തു. പ്രാര്‍ഥനയ്‌ക്കായി ബൈജുവും കുടുംബവും പെണ്‍കുട്ടിയുടെ വീട്ടില്‍ സ്‌ഥിരം എത്താറുണ്ടായിരുന്നു. അങ്ങനെയാണു ബൈജു പെണ്‍കുട്ടിയുമായി അടുത്തതത്രേ. പെണ്‍കുട്ടിക്കു ബൈജുവാണു മൊബൈല്‍ഫോണ്‍ വാങ്ങിനല്‍കിയത്. കഴിഞ്ഞ 28 മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ ഏനാത്ത് പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ സമയം ബൈജുവിനേയും കാണാതായി. തുടര്‍ന്ന് ഏനാത്ത് എസ്.ഐ: ജി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മൊബൈല്‍ നമ്പര്‍ പരിശോധിച്ചു ടവര്‍ ലൊക്കേറ്റ് ചെയ്‌താണു പെണ്‍കുട്ടി ബൈജുവിന്റെ അമ്പൂരിലെ വീട്ടിലുണ്ടെന്നു മനസിലാക്കിയത്. പോലീസ് അന്വേഷിക്കുന്നതായി മനസിലായപ്പോള്‍ ബൈജു കല്ലുകുഴിയില്‍ വാടകയ്‌ക്കു താമസിക്കുന്ന ഭാര്യയേയും രണ്ടു മക്കളേയും അമ്പൂരിലേക്കു വിളിച്ചുവരുത്തി പെണ്‍കുട്ടിയെ ഭാര്യയ്‌ക്കൊപ്പമാക്കി കല്ലുകുഴിയില്‍ തിരിച്ചെത്തി. ബൈജു പെണ്‍കുട്ടിയുടെ വീട്ടിലും ചെന്നു. പെണ്‍കുട്ടി അമ്പൂരില്‍നിന്നു ഫോണില്‍ കല്ലുകുഴിയിലുള്ള ബൈജുവിന്റെ സുഹൃത്തിനെ വിളിച്ചു. ഇയാളെ ചോദ്യം ചെയ്‌ത പോലീസ് ഞായറാഴ്‌ച വൈകിട്ടു ബൈജുവിനെ കസ്‌റ്റഡിയിലെടുത്തു. പെണ്‍കുട്ടിയേയും ബൈജുവിനേയും മെഡിക്കല്‍ പരിശോധനയ്‌ക്കു വിധേയരാക്കി. തന്റെ അറിവോടെയാണു പെണ്‍കുട്ടിയെ ബൈജു ഒരുവര്‍ഷമായി പീഡിപ്പിച്ചതെന്നു ഭാര്യ പോലീസിനോട് പറഞ്ഞു. |