കരളിന്‍െറ കാന്‍സര്‍
നമ്മുടെ ശരീരത്തിലെ ഒരു 'കെമിക്കല്‍ ഫാക്ടറി'യാണ് കരള്‍. കരളില്‍ കൂടുതലായും കാണപ്പെടുന്നത് മറ്റുള്ള അവയവങ്ങളില്‍നിന്ന് (പ്രത്യേകിച്ചും വന്‍കുടലില്‍നിന്ന്) അതിലേക്ക് പടരുന്ന കാന്‍സറാണ്. കരളില്‍ത്തന്നെയുണ്ടാകുന്ന അര്‍ബുദത്തിന്‍െറ തോത് കൂടിവരുന്നതായാണ് ഇന്ന് പഠനങ്ങള്‍ പറയുന്നത്. കരള്‍അര്‍ബുദത്തിന്‍െറ പ്രധാനപ്പെട്ട കാരണങ്ങളില്‍ സിറോസിസിന് മുഖ്യസ്ഥാനമുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ സിറോസിസ് ഉണ്ടാക്കുന്ന ഏത് കാരണവും കരളിന്‍െറ അര്‍ബുദം വിളിച്ചുവരുത്തുന്നു.
മദ്യപാനം, വൈറസുകള്‍ എന്നിവ ഇവയില്‍ പ്രധാനമായവയാണ്. ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ വൈറസുകള്‍ കരള്‍ കാന്‍സറിന്‍െറ പ്രധാന കാരണങ്ങളാണ്. രക്തത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പടരുന്ന ഈ വൈറസുകള്‍ കാലക്രമേണ കരളിലുണ്ടാക്കുന്ന മാറ്റങ്ങള്‍ അവസാനം അര്‍ബുദത്തിലെത്തി നില്‍ക്കുന്നു. ഭാഗ്യവശാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിന് ഇന്ന് പ്രതിരോധ കുത്തിവെപ്പ് (വാക്സിന്‍) ലഭ്യമാണ്. വൈറസ് ബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ (മെഡിക്കല്‍ സംബന്ധമായ ജോലി ചെയ്യുന്നവര്‍, ലൈംഗികത്തൊഴിലാളികള്‍) ഈ വാക്സിന്‍ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സാധാരണക്കാര്‍ക്കും ഇത് ഏത് ആശുപത്രികളില്‍നിന്നും എടുക്കാവുന്നതാണ്്. മൂന്ന് കുത്തിവെപ്പുകളാണ് ഇതിനുള്ളത് (ആദ്യത്തേത് എടുത്ത് ഒരു മാസം കഴിഞ്ഞ് രണ്ടാമത്തെ കുത്തിവെപ്പും ആറ് മാസം കഴിഞ്ഞ് മൂന്നാമത്തെ കുത്തിവെപ്പും എടുക്കണം). രോഗാണു ശരീരത്തില്‍ കടന്നതിനുശേഷമാണെങ്കിലും ഇതിന് ചികിത്സ ലഭ്യമാണ്. നിര്‍ഭാഗ്യവശാല്‍, കൂടുതല്‍ അപകടകാരിയും പെട്ടെന്ന് അസുഖം ഉണ്ടാക്കുന്നതുമായ ഹെപ്പറ്റൈറ്റിസ് സി വൈറസിന് ഇന്ന് ചികിത്സയൊന്നും ലഭ്യമല്ല. സിറോസിസ് ഉള്ള എല്ലാവരിലും കരളിന്‍െറ കാന്‍സര്‍ വരണമെന്നില്ല. അതുപോലെത്തന്നെ കരളിന്‍െറ കാന്‍സര്‍ സിറോസിസ് ഇല്ലാത്തവരിലും വരാവുന്നതാണ്.
ലക്ഷണങ്ങള്‍
സാധാരണ ഗതിയില്‍, പ്രത്യേകിച്ച് ഒരു രോഗലക്ഷണവും പ്രാരംഭഘട്ടത്തില്‍ ഈ രോഗം കാണിക്കുകയില്ല. ശാരീരികാസ്വസ്ഥതകള്‍, വയറിന്‍െറ എരിച്ചില്‍, 'അസിഡിറ്റി'യുടെ രോഗം എന്നിവയാണ് സാധാരണയായി കാണുന്നത്. അസുഖം വളരെ മൂര്‍ച്ഛിച്ച അവസ്ഥയില്‍ മഞ്ഞപ്പിത്തം, കരളിന്‍െറ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും കാണാവുന്നതാണ്. സിറോസിസ് ഉള്ള ആളുകള്‍ സ്ഥിരമായി ഡോക്ടറുടെ പരിശോധന, കൃത്യമായ ഇടവേളകളില്‍ നടത്തേണ്ടതാണ്.
പരിശോധനകള്‍
അള്‍ട്രാസൗണ്ട്, സി.ടി സ്കാന്‍, എം.ആര്‍.ഐ എന്നീ പരിശോധനകളിലൂടെ രോഗത്തിന്‍െറ അവസ്ഥ അറിയാനും രോഗാവസ്ഥക്കനുസരിച്ചുള്ള ചികിത്സാ പദ്ധതികള്‍ രൂപപ്പെടുത്താനും സാധിക്കും. മിക്കവാറും ഈ അസുഖം സിറോസിസ് ഉള്ള ആളുകളിലാണ് വരുന്നത് എന്നതിനാല്‍ കരളിന്‍െറ പ്രവര്‍ത്തനക്ഷമത, ചികിത്സാരീതിയെ വളരെയേറെ സ്വാധീനിക്കുന്നു. രോഗചികിത്സയുടെ ഫലത്തെയും ഇത് വളരെയേറെ ബാധിക്കുന്നു.
ചികിത്സ
ശസ്ത്രക്രിയയിലൂടെ കരളിന്‍െറ അസുഖം ബാധിച്ച ഭാഗം മാറ്റുക എന്നതാണ് ഏറ്റവും ഫലപ്രദമായ ചികിത്സ. കരളിന്‍െറ എത്ര ഭാഗം നീക്കം ചെയ്യാം എന്നത് പല ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. കടുത്ത സിറോസിസ് രോഗികളില്‍ കരള്‍ ഭാഗികമായി നീക്കം ചെയ്യുന്ന ശസ്ത്രക്രിയ സാധ്യമല്ല. ഇങ്ങനെയുള്ള അവസ്ഥയില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് പോംവഴിയുള്ളത്. ഉയര്‍ന്ന അവസ്ഥയിലുള്ള രോഗത്തിന് കീമോതെറപ്പി കൊടുത്ത് വലുപ്പം കുറച്ചുകൊണ്ടുവന്നതിനുശേഷം ശസ്ത്രക്രിയ ചെയ്യുന്നതും അംഗീകരിക്കപ്പെട്ടിട്ടുള്ള ചികിത്സയാണ്.
ശരീരത്തില്‍ ബാക്കിവരുന്ന കരളിന്‍െറ വലുപ്പം കൂട്ടാനായി മുറിച്ചുമാറ്റപ്പെടുന്ന ഭാഗത്തെ രക്തക്കുഴല്‍, ശസ്ത്രക്രിയക്ക് മുമ്പായി ചില വസ്തുക്കള്‍ കൊണ്ട് അടക്കുന്നതും ചില രോഗികളില്‍ ചെയ്തുവരുന്നു. ശസ്ത്രക്രിയ ഒരു മാര്‍ഗമല്ലാത്ത രോഗികളില്‍ കരളിനുള്ളില്‍ മാത്രം കീമോതെറപ്പി കൊടുക്കുക, അള്‍ട്രാസൗണ്ട് ഉപയോഗിച്ച് കരിച്ചുകളയുക, റേഡിയേഷന്‍ കൊടുക്കുക എന്നീ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവരുന്നു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment