Tuesday 20 December 2011

[www.keralites.net] ചോര്‍ച്ച ശക്തം; ആശങ്കാജനകം

 

ചോര്‍ച്ച ശക്തം; ആശങ്കാജനകം -പെറ്റീഷന്‍ കമ്മിറ്റി

 

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ 34 ബ്ളോക്കുകള്‍ക്കിടയിലൂടെയും ജലം ചോരുന്നത് കണ്ടെത്തിയതായി നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തോമസ് ഉണ്ണിയാടന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട്,ബേബി ഡാം, എര്‍ത്തണ്‍ ഡാം, ഗാലറി എന്നിവ നിരീക്ഷിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.
അണക്കെട്ടിന്‍െറ നില ഏറെ ആശങ്കാജനകമാണ്. ബലവത്തല്ലാത്ത അണക്കെട്ടിന് സമീപം വലിയ ഭൂചലനം ഉണ്ടായാല്‍ അണക്കെട്ട് നിലംപൊത്തും.പുതിയ അണക്കെട്ട് മാത്രമാണ് ഏക പോംവഴി.19.5 ടി.എം.സി ജലമാണ് വര്‍ഷന്തോറും തമിഴ്നാടിന് നല്‍കുന്നത്.ഇത് തുടര്‍ന്നും നല്‍കാമെന്ന് കേരളം ഉറപ്പ് നല്‍കിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പ് ആസ്ട്രേലിയ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഉപയോഗിച്ച നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ 120 അടിയാക്കി കുറക്കണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബജറ്റില്‍ നീക്കിവെച്ച അഞ്ചുകോടി പുതിയ അണക്കെട്ടിന്‍െറ പ്രാഥമിക കാര്യങ്ങള്‍ക്കായി ചെലവഴിക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു.
എം.എല്‍.എമാരായ കെ. കുഞ്ഞഹമ്മദ് ,ടി. ഉബൈദുല്ല, കെ.എം. ഷാജി എന്നിവരും മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായര്‍, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായി,മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ബലരാമന്‍ ഉള്‍പ്പെടെ നിരവധി സാങ്കേതിക വിദഗ്ധരും പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment