അറബീടേം പി. മാധവന്‍നായരുടേയും വ്യാപാരം തമിഴ്നാട്ടില്‍ നടക്കില്ലെന്ന്
സമരങ്ങളേയും സംഘടനാ സംഘട്ടനങ്ങളേയും അതിജീവിച്ച് മലയാളത്തില്‍ റിലീസ് ചെയ്യപ്പെട്ട സൂപ്പര്‍ സ്റാറുകളുടെ രണ്ട് സിനിമകള്‍ക്കും തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ലഭിക്കാത്തത് പലതരത്തിലുള്ള ഊഹാപോഹങ്ങള്‍ക്ക് ഇടയാക്കി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ പടം 'ഒരു മരൂഭൂമിക്കഥ', ഷാഫിയുടെ മമ്മൂട്ടി ചിത്രം 'വെനീസിലെ വ്യാപാരി' എന്നിവയാണ് കഴിഞ്ഞ വാരം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍. ഇതുവരെയും ഈ രണ്ടു ചിത്രങ്ങള്‍ക്കും തമിഴ്നാട്ടില്‍ തിയറ്ററുകള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെ തുടര്‍ന്നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കാത്തതെന്നാണ് തമിഴ്നാട്ടിലെ എക്സിബിറ്റേഴ്സ് പറയുന്നത്. ഒരു സിനിമക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോടും എക്സിബിറ്റേഴ്സിന് യോജിപ്പില്ലതത്രെ.
ഏറെ തമിഴ് സിനിമകളും ടോംക്രൂസിന്റെ ബ്രഹ്മാണഠ ചിത്രവും റിലീസിങിന് ഒരുങ്ങി നില്‍ക്കുന്നതിനാലാണ് മലയാള ചിത്രങ്ങള്‍ക്ക് സ്റേഷന്‍ ലഭിക്കാക്കാത്തതെന്നാണ് എക്സിബിറ്റേഴ്സിന്റെ വിശദീകരണം.
ഷാഫി തന്റെ ചിത്രം ഈ മാസം അവസാനത്തോടു കൂടിയേ തമിഴ്നാട്ടില്‍ റിലീസ് ചെയ്യൂ എന്ന തീരുമാനത്തിലാണ്. വര്‍ഷാവസാനവും ക്രിസ്മസും പ്രമാണിച്ചുള്ള അവധി ആഘോഷിക്കാനായി മലയാളി കുടുംബങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ പെട്ടെന്ന് മലയാള സിനിമക്ക് തിയറ്ററുകള്‍ ഇല്ലാതായതും വി. കെ. പ്രകാശ് സംവിധാനം ചെയ്ത 'ബ്യൂട്ടിഫുള്‍' ആദ്യവാരം പിന്നിട്ടതോടെ മാറ്റിയതും മുല്ലപ്പെരിയാര്‍ വിഷയത്തെ തുടര്‍ന്ന് വിപണിയില്‍ കേരള ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെ കാണിക്കുന്നതാണെന്ന് ഏറെ പേര്‍ ആരോപിക്കുന്നു. തമിഴ്നാട്ടിലെ എക്സിബിറ്റേഴ്സിന്റെ നിലപാടിനെതിരെ പ്രക്ഷോഭം നടത്തുമെന്നാണ് ഒടുക്കം മലയാള സിനിമാ വൃത്തങ്ങളില്‍ നിന്നുണ്ടായ പ്രഖ്യാപനം. വിക്രം നായകനാകുന്ന 'രാജപട്ടൈ' വരും വാരത്തില്‍ റിലീസ് ചെയ്യപ്പെടുന്നതോടെ അവശേഷിക്കുന്ന മലയാള സിനിമക്കും നാട്ടിലേക്ക് വണ്ടു കയറാം എന്നാണ് ലഭ്യമായ സൂചന.
വിലക്ക് ഒരര്‍ത്ഥത്തിലും ആശാസ്യമല്ല എന്നു സമ്മതിക്കുമ്പോഴും മലയാള സിനിമകളെ അവഗണിച്ച് അന്യഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സമരം ചെയ്ത മലയാള സിനിമാ എക്സിബിറ്റേഴ്സിനും മറ്റും അതേ നാണയത്തില്‍ മറുപടി കിട്ടുന്നതിനെ സന്തോഷത്തോടെ കാണുന്നവരുമുണ്ട്. മകന്‍ ചത്താലും മരുമകള്‍ക്ക് കിട്ടിയ എട്ടിന്റെ പണിയില്‍ ആശ്വാസം കാണുന്ന അമ്മായിഅമ്മമാരുടെ ബന്ധുക്കള്‍. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വാ തുറക്കാത്ത മലയാള സിനിമാക്കാര്‍ക്ക് സിനിമാ തലസ്ഥാനത്ത് പണികിട്ടിയതിലും അവര്‍ ആഹ്ലാദിക്കുന്നു.
പാതകള്‍ മുടക്കിയാലും അഭ്യൂഹങ്ങള്‍ ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയില്‍ തടസ്സമൊന്നുമില്ലാതെ സഞ്ചാരം നടത്തുന്നു
Regards,

www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment