Friday 16 December 2011

[www.keralites.net] ശുക്രിയ മന്‍മോഹന്‍ജി! കോണ്‍ഗ്രസുകാര്‍ പൊടീം തട്ടിപോയി

 

ശുക്രിയ മന്‍മോഹന്‍ജി! കോണ്‍ഗ്രസുകാര്‍ പൊടീം തട്ടിപോയി

Fun & Info @ Keralites.net

വണ്ടിപ്പെരിയാര്‍: ഇന്നലെ ഉച്ചയോടെയാണ്‌ ആ വാര്‍ത്തയെത്തിയത്‌. പ്രധാനമന്ത്രി 'മൗനവ്രതം' വെടിഞ്ഞു. ചര്‍ച്ചയാകാമെന്നു സമ്മതിച്ചു..! കോടതി വിധി മറിച്ചാകുകയും രാഷ്‌ട്രീയ തീരുമാനം അകന്നുനില്‍ക്കുകയും ചെയ്യവേ, എങ്ങിനെ സമരം അവസാനിക്കുമെന്നറിയാതെ വലഞ്ഞിരുന്ന രാഷ്‌ട്രീയ നേതാക്കള്‍ക്ക്‌ പ്രധാനമന്ത്രിയുടെ ചുണ്ടനക്കം തന്നെ ഏറെയായിരുന്നു. എന്നാല്‍ രാഷ്‌ട്രീയക്കാര്‍ എത്തുന്നതിനും മുന്നെ അഞ്ച്‌ വര്‍ഷം മുമ്പ്‌ സഹനസമരം തുടങ്ങിയ ചപ്പാത്തിലെ സമരപന്തലിലുള്ളവര്‍ പുതിയ ഡാമിനു തറക്കല്ലിടുംവരെ സമരം തുടരുമെന്ന നിലപാടിലുമാണ്‌. 

ദിവസങ്ങളോളം വണ്ടിപ്പെരിയാറിലെ സമരപന്തലില്‍ നിരാഹാരവൃതം അനുഷ്‌ഠിച്ചിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി ഇ.എം. ആഗസ്‌തിക്ക്‌ ശേഷം പന്തലിലെത്തിയ ഡി.സി.സി പ്രസിഡന്റ്‌ റോയി കെ.പൗലോസിനാണ്‌ പ്രധാമന്ത്രിയുടെ നിലപാട്‌ ഏറെ ഗുണകരമായത്‌. 

വാര്‍ത്ത കേട്ടപാടെ നിരാഹാരം അവസാനിപ്പിക്കുന്നതായി റോയി കെ. പൗലോസ്‌ പ്രഖ്യാപിച്ചു. വൈകിട്ട്‌ അഞ്ച്‌ മണിവരെ കാത്തിരിക്കാനുള്ള ക്ഷമ കാണിച്ചുവെന്നുമാത്രം. ഇതേസമയം പെരുമ്പാവൂര്‍ എം.എല്‍.എ. സാജുപോളിന്റെ നിരാഹാരം അഞ്ചാംദിവസത്തിലെത്തിയിരുന്നു. 

എന്താണ്‌ ഭാവി പരിപാടിയെന്ന്‌ ചോദിച്ചപ്പോള്‍ അരികിലിരുന്ന സി.പി.എം സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം എം. ഗോവിന്ദന്‍മാസ്‌റ്ററെ ചൂണ്ടികാണിച്ചു. എന്താണ്‌ നിപാടെന്ന്‌ ചോദിച്ചപ്പോള്‍, 'ഡല്‍ഹിയില്‍ പോയവര്‍ തിരിച്ച്‌ വന്ന്‌ എല്‍.ഡി.എഫ്‌ യോഗം ചേരുന്നതുവരെ സമരം തുടരു'മെന്നായിരുന്നു ഗോവിന്ദന്‍ മാസ്‌റ്ററുടെ മറുപടി. അതോടെ നിരാഹാരം നിര്‍ത്താനുള്ള സാജുപോളിനെ സമയം അനന്തമായി നീളുകയും ചെയ്‌തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ 'അരുളപ്പാട്‌' ഉണ്ടായതോടെ കോണ്‍ഗ്രസാണ്‌ രക്ഷപ്പെട്ടത്‌. പ്രശ്‌നം ഇത്രയേറെ സങ്കീര്‍ണമായിട്ടും സമരപന്തലിലേക്ക്‌ വരാതെ തന്ത്രപൂര്‍വ്വം മാറിനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആശ്വസിക്കാം. നേരത്തെ വന്നുകുടുങ്ങി വള്ളക്കടവ്‌ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കും നെടുവീര്‍പ്പിടാം. സമരം തുടങ്ങിയപ്പോഴുള്ള ആവേശം ചോരുകയും ചാനല്‍ സംഘങ്ങള്‍ അതിര്‍ത്തി സംഘര്‍ഷത്തിന്‌ പ്രധാന്യം നല്‍കുകയും ചെയ്‌തതോടെ സമരം ഏതുവിധേനയും അവസാനിപ്പിക്കാനുള്ള അന്വേഷണത്തിലായിരുന്നു നേതാക്കന്‍മാര്‍. പ്രധാനമന്ത്രി ചുണ്ടനക്കിയത്‌ അവര്‍ക്ക്‌ വന്‍ സാധ്യതയുമായി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തുടക്കം മുതലേ രംഗത്തുണ്ടായിരുന്നത്‌ പ്രദേശവാസികള്‍ മാത്രമായിരുന്നു. രാഷ്‌ട്രീയം മറന്ന്‌ ജീവിക്കാനുള്ള പോരാട്ടവുമായി രംഗത്തിറങ്ങിയ അവര്‍ മാത്രമേ ഇനിയും സമരപന്തലിലുണ്ടാവുകയുള്ളൂ. 

പ്രധാനമന്ത്രി ചുണ്ടനക്കിയതൊന്നും അവരുടെ സഹന സമരത്തെ ബാധിക്കുന്ന പ്രശ്‌നമല്ല. ചര്‍ച്ചയും നിയമനടപടിയുമൊന്നും ഈ സഹനസമരക്കാരുടെ ആത്മവീര്യത്തെ സ്വാധീനിക്കുന്ന ഇടപെടലുമല്ല. അവര്‍ക്ക്‌ മുന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പുതിയ ഡാം..! ഏറ്റവും ചുരുക്കം അതിന്റെ തറക്കല്ലിടലെങ്കിലും നടത്തണം. എന്നാല്‍ മാത്രമേ ചപ്പാത്തിലെ സമരപന്തലില്‍ നിന്ന്‌ പിന്മാറുകയുള്ളൂവെന്ന്‌ അവര്‍ തറപ്പിച്ച്‌ പറയുന്നു.

അഞ്ച്‌ വര്‍ഷംമുമ്പ്‌ ചപ്പാത്തില്‍ സ്‌ഥാപിച്ച സമരപന്തലിനെ അനുകരിച്ച്‌ വിവിധയിടങ്ങളില്‍ ഉയര്‍ന്ന സമരപന്തലുകളില്‍ ഇനി ആളനക്കം ഉണ്ടായെന്ന്‌ വരില്ല. എന്നാല്‍ ചപ്പാത്തില്‍ കഴിഞ്ഞ 1800 ദിവസങ്ങള്‍ക്ക്‌ മുമ്പത്തെ പോലെ 'ഗ്ലാമര്‍ രഹിത' സമരം തുടരും. പത്രമാധ്യമങ്ങളും ഒ.ബി. വാനുകളും പുതിയ വിഷയങ്ങള്‍ തേടി പുതിയ ഇടങ്ങളിലേക്കു പോയേക്കാം. എന്നാലും ചപ്പാത്തിലെ സാധാരണക്കാരായ സമരക്കാര്‍ പന്തലിലുണ്ടാകും.

ഫാ. ജോയി നിരപ്പേലും പ്രഫ. സി.പി റോയിയും ഷാജി.പി ജോസഫും അമ്പയ്യനും മയിലപ്പനുമടക്കമുള്ള സാധാരണക്കാരുടെ ജീവന്‍തുടിച്ച്‌ അനുഭവിച്ചറിഞ്ഞവര്‍ക്ക്‌ പ്രധാനമന്ത്രിയുടെ ഒരു ചുണ്ടനക്കത്തില്‍ പിന്തിരിഞ്ഞു പോകാനും സാധിക്കില്ല. 

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിമിഷ കവികളുടെ 'ആക്രമണ'വും ഈ ദിവസങ്ങളില്‍ സമരപന്തലുകളിലുണ്ടായി. കവിതയെന്ന്‌ പറഞ്ഞ്‌ അവതരിപ്പിക്കുന്നവയ്‌ക്ക് എന്തു പേരിടുമെന്ന്‌ അറിയാതെ കുഴങ്ങിയത്‌ നിരാഹാരത്തിന്റെ വിഷമത്തില്‍ കഴിയുന്നവര്‍. ഇന്നലെ വൈകീട്ട്‌ വണ്ടിപ്പെരിയാര്‍ സമരപന്തലില്‍ ഒരാള്‍ കവിതയെന്ന പേരില്‍ ചൊല്ലിയതും ഇതേപോലൊരെണ്ണം. പ്രധാനമന്ത്രി 'മിണ്ടി'യതോടെ ഈ നിമിഷ കവികളുടെ ആക്രമണം ഇല്ലാതാകുമെന്നാണ്‌ പ്രതീക്ഷ. ഈ കവികള്‍ തമിഴ്‌നാട്ടില്‍ പോയി കവിത ചൊല്ലിയിരുന്നെങ്കില്‍ അവിടത്തെ ആക്രമണം അവസാനിപ്പിച്ച്‌ തമിഴര്‍ സ്‌ഥലംവിടുമെന്നാണ്‌ നാട്ടുകാരുടെ അഭിപ്രായം...!! 
Fun & Info @ Keralites.net


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment