ശ്രുതി വിവാഹമോചിതയായി |
|
|
|
ഒരാള്‍ മാത്രം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ കന്നഡ നടി ശ്രുതി വിവാഹമോചിതയായി. കന്നഡയിലെ ഭാരതീരാജ എന്ന വിശേഷണമുള്ള പ്രശസ്‌ത കന്നഡ സംവിധായകന്‍ എസ്. മഹേന്ദറും ശ്രുതിയും പ്രണയ വിവാഹത്തിലൂടെ ഒന്നിച്ചത് 1998 ലാണ്. പുരി ജഗന്നാഥ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായ ഇവരുടെ ദാമ്പത്യം 6 വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ നാമ്പിട്ടു തുടങ്ങിയിരുന്നു.
2009 ജൂണില്‍ ഇരുവരും ചേര്‍ന്ന് ബാംഗ്‌ളൂര്‍ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്‌തത് കര്‍ണ്ണാടകയില്‍ വലിയ സംസാരവിഷയമായിരുന്നു. ഏക മകളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള നിയമനടപടികള്‍ നീണ്ടതാണ് ഇവരുടെ വിവാഹമോചനം വൈകിച്ചത്. ബാംഗ്‌ളൂര്‍ കുടുംബ കോടതിയുടെ വിധി പ്രകാരം പത്തു വയസ്സുള്ള മകള്‍ ഗൗരിയുടെ സംരക്ഷണച്ചുമതല ശ്രുതിക്കാണ്. കര്‍ണ്ണാടക വനിതാ ശിശു ക്ഷേമ വകുപ്പ് ചെയര്‍ പേഴ്‌സണ്‍ കൂടിയായ ശ്രുതിക്കും മകള്‍ക്കും താമസിക്കാന്‍ ബാംഗ്‌ളൂര്‍ നഗരത്തില്‍ 2,000 ചതുരശ്ര അടിയില്‍ കുറയാത്ത വീട് നല്‌കണമെന്ന് മഹേന്ദര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‌കിയിട്ടുണ്ട്.
മലയാളമടക്കം വിവിധ തെന്നിന്ത്യന്‍ ഭാഷകളിലായി 130 ഓളം ചിത്രങ്ങളില്‍ ശ്രുതി നായികയായിട്ടുണ്ട്. സിനിമയ്‌ക്ക് പുറമേ കര്‍ണ്ണാടക രാഷ്‌ട്രീയത്തിലും സജീവ സാന്നിദ്ധ്യമാണ് ശ്രുതിയും മഹേന്ദറും. കോണ്‍ഗ്രസിലൂടെ രാഷ്‌ട്രീയത്തിലെത്തിയ മഹേന്ദര്‍ 2001 ലെ തിരഞ്ഞെടു പ്പില്‍ മൈസൂരിലെ കൊല്ലഗല്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് ഈ ദമ്പതിമാര്‍ ബി.ജെ.പി. യിലേക്ക് കളം മാറ്റിച്ചവിട്ടി. തെരഞ്ഞെടുപ്പ് വേദികളില്‍ ബി.ജെ.പി.യുടെ ഗ്‌ളാമര്‍ സാന്നിദ്ധ്യമായ ശ്രുതിയെ സംസ്‌ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് ചെയര്‍ പേഴ്‌സണ്‍ പദത്തില്‍ അവരോധിക്കുന്ന കാര്യത്തില്‍ ബി.ജെ. പി. നേതാക്കന്‍മാര്‍ക്ക് ഏക മനസ്സായിരുന്നു.
|
Prince
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment