മുല്ലപ്പെരിയാര്‍: മുന്‍കരുതല്‍ എടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് വ്യക്തമായ പദ്ധതി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. അണക്കെട്ട് സംബന്ധിച്ച് ജനങ്ങള്‍ ആശങ്കയില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇതുസംബന്ധിച്ചുള്ള മുന്‍കരുതല്‍ നടപടികള്‍ വൈകുന്നതെന്നും കോടതി ആരാഞ്ഞു. ഡിസംബര്‍ രണ്ടിനകം ദുരന്ത നിവാരണത്തിന് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കി ഡാമിലെ ജലനിരപ്പ് താഴ്ത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ജനങ്ങളുടെ സുരക്ഷ സംബന്ധിച്ച നടപടികള്‍ വേഗത്തില്‍ ചെയ്യണമെന്നും മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കുളമവ്, ചെറുതോണി അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാണെന്നും ഇതിനുവേണ്ടി വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കുറിപ്പ്..:- ഈ കോടതികള്‍ തന്നെ ആണല്ലോ ഇത്രയും നാളായിട്ടും ഇതില്‍ ഒരു തീരുമാനവുമില്ലാതെ കൊണ്ടുപോകുന്നത്.നാണമില്ലേ..................ഇന്ത്യ യില്‍ കോടതികള്‍ ഇല്ലാതായാല്‍ വളരെ ഗുണം ആണെന്ന് തോന്നുന്നു..കോടതികള്‍ ആണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രശ്നം ആയി മാറിയിരിക്കുന്നത് ...നിയമങ്ങള്‍ ഉടനെ പുതുക്കണം.... .
രാജീവ്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net