Wednesday, 30 November 2011

[www.keralites.net] പുതിയത് കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

 

പുതിയത് കെട്ടൂ.. കമ്പിപ്പാര റെഡിയാക്കൂ

Fun & Info @ Keralites.net

'മുല്ലപ്പെരിയാര്‍ ഡാം ഡീകമ്മീഷന്‍ ചെയ്യുന്ന കാര്യത്തില്‍ വല്ലാതെ തലപുകക്കേണ്ട. പുതിയതൊന്നു കെട്ടിത്തന്നാല്‍ പഴയത് പൊളിക്കുന്ന കാര്യം ഞങ്ങ നോക്കിക്കോളാം. അതിനു ആ &*^#(**** മാരുടെ സമ്മതമൊന്നും വേണ്ട'' ഇടുക്കിയില്‍ നിന്നുള്ള ഒരു സുഹൃത്ത് എന്നോട് പറഞ്ഞ ഈ വാക്കുകള്‍ തന്നെയാണ് എനിക്കും പറയാനുള്ളത്. നിലവിലുള്ള ഡാം പൊളിക്കാന്‍ കൊന്നാലും അമ്മായി സമ്മതിക്കില്ല. ചര്‍ച്ചയും കോടതിയും കേസുകെട്ടുകളുമായി അത് മുന്നോട്ടു പോകും. നമുക്ക് ചെയ്യാനുള്ളത് പെട്ടെന്ന് പുതിയ ഒരു ഡാം കെട്ടുകയാണ്. നമ്മുടെ പുഴ, നമ്മുടെ മണ്ണ്. നമ്മുടെ ഡാം. അതിനു ഒരു മറ്റടവളുടെയും ലവ് ലറ്റര്‍ കിട്ടാന്‍ കാത്തു നില്‍ക്കേണ്ടതില്ല. കേന്ദ്രനില്‍ നിന്ന് ഒരു അനുമതി വാങ്ങുക. ടപ്പേന്ന് പണി തുടങ്ങുക

പുതിയ ഡാമിന്റെ പണി തുടങ്ങിയാല്‍ അമ്മായി ഒന്നയയും. അയയാതെ പറ്റില്ല. പിന്നെ കളി നമ്മുടെ കയ്യിലാവും. വിളിക്കാതെ തന്നെ അമ്മായി ചര്‍ച്ചക്ക് വരും. സായിപ്പ് ഉണ്ടാക്കിയ 999 വര്‍ഷത്തെ കരാര്‍ ടോയ്ലെറ്റ് പേപ്പറാക്കി ചന്തി തുടക്കാന്‍ ഉപയോഗിച്ചിട്ട്‌ പുതിയ കരാറും വ്യവസ്ഥകളും നമ്മള്‍ നിശ്ചയിക്കും. ഗ്ലോബല്‍ ടെണ്ടര്‍ വിളിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ പണി തീര്‍ക്കാനുള്ള ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു എന്നാണ് മന്ത്രി ജോസഫ്‌ പറഞ്ഞിരിക്കുന്നത്. ഒന്നുമില്ലേലും ഒരു ടെണ്ടര്‍ വിളിച്ചാല്‍ തന്നെ സ്ഥിതിഗതികള്‍ മാറിമറിയും. ഇപ്പോഴുള്ള ഡാം പൊട്ടിയാലുള്ള ഭവിഷ്യത്ത് ഓര്‍ത്തിട്ടാണ് ജനങ്ങള്‍ അതിനു മേല്‍ കൈ വെക്കാത്തത്. പക്ഷെ ഒരു പുതിയ ഡാം വന്നു കഴിഞ്ഞാല്‍ പിന്നെ ആ പേടിയുണ്ടാവില്ല. ഇടുക്കി ജില്ലയിലെ എല്ലാ വീടുകളിലും നല്ല കമ്പിപ്പാര കാണും. അധ്വാനിച്ചു ജീവിക്കുന്ന ആളുകളാണ് അവിടെയുള്ളത്. ഒറ്റ രാത്രിയുടെ പണിയേ വേണ്ടൂ. അമ്മായി രാവിലെ കക്കൂസില്‍ പോകുന്നതിനു മുമ്പ് തന്നെ ഡാമിന്റെ പണി കഴിഞ്ഞിരിക്കും. അല്പം തന്ത്രപരമായി നീങ്ങിയില്ലെങ്കില്‍ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ പാടാണ്. ആ ഒരു തന്ത്രം നമ്മള്‍ ഇപ്പോള്‍ എടുത്തില്ലെങ്കില്‍ അണ്ണന്മാര്‍ നമ്മളെ ക്ഷ.. ണ്ണ.. ങ്ങ.. മ്മ വരപ്പിക്കും. ഡല്‍ഹിയില്‍ പോയി വരുന്നതിന്റെ വണ്ടിക്കൂലി പോയിക്കിട്ടും എന്നല്ലാതെ ഈ ചര്‍ച്ചകള്‍ കൊണ്ടൊന്നും വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ല. പത്തമ്പത് കൊല്ലമായില്ലേ ഈ ചര്‍ച്ചയും കൊണ്ട് നടക്കുന്നു!!!.

ചര്‍ച്ചകള്‍ എല്ലാം നിര്‍ത്തിവെക്കണം എന്നല്ല പറയുന്നത്. അത് ഒരു ഭാഗത്ത് നടക്കട്ടെ. പ്രക്ഷോഭങ്ങളുടെ ഫലമായി ഇപ്പോള്‍ കേരളത്തിനു ലഭിച്ചിട്ടുള്ള ഒരു മേല്‍ക്കോയ്മയുടെ ഗുണം ഉപയോഗപ്പെടുത്തി വാട്ടര്‍ ലെവല്‍ താഴ്ത്തിക്കൊണ്ട് വരാനുള്ള ശ്രമം തുടരുക. അതുവഴി ഡാമിന്റെ പ്രഷര്‍ കുറയ്ക്കുക. ഒരു ദുരന്തം ഉണ്ടായാലും അതിന്റെ വ്യാപ്തി കുറക്കാന്‍ നമുക്ക് അതുകൊണ്ട് സാധിച്ചു എന്ന് വരാം. അതോടൊപ്പം പുതിയ ഡാമിന് തറക്കല്ലിടുക. ഈ പോളിസി കൊണ്ട് ഒരു ഗുണമുള്ളത് തമിഴനുമായി നമ്മള്‍ നേരിട്ടൊരു ഏറ്റുമുട്ടലിന് പോകുന്നില്ല എന്നുള്ളതാണ്. നമ്മുടെ കാശ്, നമ്മുടെ മണ്ണ്, നമ്മുടെ പുഴ. നമ്മുടെ ഡാം. പുതിയ ഡാമിന്റെ പണി കഴിഞ്ഞാല്‍ ഉടന്‍ നമുക്ക് കമ്പിപ്പാരയുടെ പണി തുടങ്ങാം. മലയാളിയോടാണോ കളി?.

Fun & Info @ Keralites.net


എല്ലാ രാഷ്ട്രീയര്‍ക്കാരോടും ഒരഭ്യര്‍ത്ഥനയുണ്ട്. ഇതിനിടയില്‍ വാഴ വെട്ടാന്‍ നടക്കരുത്. നിങ്ങളുടെ ഒടുക്കത്തെ രാഷ്ട്രീയക്കളികള്‍ ഈ പ്രശ്നത്തിലെങ്കിലും മാറ്റിവെക്കണം. മുല്ലപ്പെരിയാറില്‍ മത്സരിച്ചു ബോട്ട് സവാരി നടത്തിയത് കൊണ്ടൊന്നും പ്രശ്നം തീരില്ല. അടിയന്തര നിയമസഭ വിളിച്ചു കൂട്ടി പാസ്സാക്കാനുള്ളത് എന്താണെന്ന് വെച്ചാല്‍ പാസ്സാക്കി പുതിയ ഡാമിന്റെ പണി തുടങ്ങാനുള്ള ഏര്‍പ്പാട് ചെയ്യുക. ചാണ്ടി സാറിന്റെ ജനസമ്പര്‍ക്കം നല്ല പരിപാടി തന്നെയാണ്. പക്ഷെ ഇപ്പോള്‍ അതിനേക്കാള്‍ അടിയന്തിരമായി വേണ്ടത് ഈ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ജനങ്ങള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലേ സമ്പര്‍ക്കം നടത്തിയിട്ട് കാര്യമുള്ളൂ. അമ്മക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന എന്ന് പറഞ്ഞ പോലുള്ള പരിപാടികള്‍ തത്ക്കാലം നിര്‍ത്തിവെക്കുന്നതാണ് നല്ലത്. ഡാമിന്റെ കാര്യത്തില്‍ ഒരു തീര്‍പ്പാക്കിയിട്ടു സമ്പര്‍ക്കം തുടരാം.

പുതിയ ഡാം ഉണ്ടാക്കാന്‍ നമ്മുടെ PWD ക്കാരെ എല്പിക്കരുത്. ഉദ്ഘാടനത്തിന്റെ അന്ന് തന്നെ ഡാം പൊളിഞ്ഞാല്‍ ആകെ നാറ്റക്കേസാകും. പഴയ സായിപ്പിന്റെ കമ്പനിയെത്തന്നെ പണി ഏല്പിക്കണം. കാശിന്റെ കാര്യം പ്രച്നമാക്കേണ്ട. അത് എങ്ങനേലും ഉണ്ടാക്കാം എന്ന് മാണി സാര്‍ ഇതിനകം പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ കാശില്ലെങ്കില്‍ കാശ് ഞാന്‍ ഉണ്ടാക്കിത്തരാം എന്ന് വി എസ്സും പറഞ്ഞിട്ടുണ്ട്. ഇനി വേണ്ടത് കേന്ദ്രന്റെ കയ്യില്‍ നിന്ന് ഒരു ഒപ്പാണ്. ഡല്‍ഹിയിലുള്ള അഞ്ചാറു മന്ത്രി കൊണാപ്പന്മാര്‍ക്ക് മന്ത്രിമാര്‍ക്ക് അതെങ്കിലും വേടിച്ചു തരാന്‍ കഴിയും എന്നാണെന്റെ വിശ്വാസം. അതിനു കൂടി കഴിയില്ലെങ്കില്‍ പിന്നെ അവരെയൊക്കെ ചെയ്യേണ്ടത് മുക്കാലിയില്‍ കെട്ടി അടിക്കുകയല്ല, പിടിച്ചിരുത്തി സന്തോഷ്‌ പണ്ഡിറ്റിന്റെ സിനിമ നാല് വട്ടം കാണിക്കുകയാണ്. അതിനുള്ള അവസരം അവരായിട്ടു ഉണ്ടാക്കരുത്. ഗുഡ് ബൈ..


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment