Saturday 19 November 2011

[www.keralites.net] AADHAAR........

 

'ആധാര്‍' സുരക്ഷാപ്രശ്‌നമെന്ന് ചിദംബരം
 



ന്യൂഡല്‍ഹി: സവിശേഷ തിരിച്ചറിയല്‍ നമ്പറായ 'ആധാറി'ന് വേണ്ടി, യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി നടത്തുന്ന വിവരശേഖരണത്തിനെതിരെ ആഭ്യന്തര മന്ത്രാലയം രംഗത്ത്.

നമ്പര്‍ നല്‍കാന്‍വേണ്ടി സത്യസ്ഥിതി പരിശോധിക്കാതെ വിവരങ്ങള്‍ ശേഖരിക്കുന്നത്, രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആഭ്യന്തരമന്ത്രി പി. ചിദംബരം മുന്നറിയിപ്പ് നല്‍കി. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിങ് അലുവാലിയയ്ക്ക് നല്‍കിയ ഒരു കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം ഉയര്‍ത്താനിരിക്കുകയാണ് ചിദംബരം.

വിവരങ്ങളുടെ സത്യസ്ഥിതി ആരായാതെ വിവരശേഖരണം നടത്തുന്നതുമൂലം ഓരോ പ്രദേശത്തും യഥാര്‍ഥ താമസക്കാരല്ലാത്തവരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതാണ് ദേശീയസുരക്ഷയെ ബാധിച്ചേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ ജനസംഖ്യ കണക്കാക്കാന്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ കുറ്റമറ്റ മാര്‍ഗം സ്വീകരിച്ചിട്ടുള്ളപ്പോള്‍ പുതിയ എണ്ണമെടുക്കലിന്റെ ആവശ്യകതയെത്തന്നെ ആഭ്യന്തരമന്ത്രാലയം ചോദ്യം ചെയ്തിരിക്കുകയാണ്. 

എന്നാല്‍, ആധാര്‍ പദ്ധതി തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകാറാകുമ്പോഴാണ് ആഭ്യന്തര മന്ത്രാലയം തടസ്സവാദം ഉന്നയിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2009 ജനവരിയിലാണ് യുണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ രൂപവത്കരിച്ചത്. 'ഇന്‍ഫോസിസി'ന്റെ സി.ഇ.ഒ. ആയിരുന്ന നന്ദന്‍ നിലേക്കനി ഇതിന്റെ അധ്യക്ഷനായി ചുമതലയേല്‍ക്കുകയും ചെയ്തു. 2010 സപ്തംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആധാര്‍ നമ്പറുകളുടെ ആദ്യവിതരണം മഹാരാഷ്ട്രയിലെ ആദിവാസിപ്രദേശമായ നന്ദൂര്‍ ബാര്‍ ജില്ലയില്‍ നടത്തി. 

ആധാര്‍ നമ്പറുകളുടെ ആവശ്യകത മുമ്പേതന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. പൗരന്മാര്‍ക്കുമാത്രമല്ല, സ്ഥലവാസിയായി ആര്‍ക്കും രജിസ്റ്റര്‍ ചെയ്യാവുന്ന ഒന്നാണ് ഇതെന്നതാണ് പരാതികളിലൊന്ന്. സമൂഹത്തിലെ അടിത്തട്ടിനെയും ഉള്‍ക്കൊള്ളിച്ചുള്ള വികസനത്തിനും സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അടിത്തട്ടുവരെ എത്തുന്നു എന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി ഒരു ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതേസമയം, ജനങ്ങളെ മതപരമായോ ഭാഷാപരമായോ ഇരകളാക്കാന്‍ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദവും ആദ്യംതന്നെ ഉയര്‍ന്നിരുന്നു. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള സര്‍ക്കാറിന്റെ കടന്നുകയറ്റമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. സ്വകാര്യവ്യക്തിയെപ്പറ്റിയുള്ള വിവരങ്ങളെല്ലാംതന്നെ കമ്പ്യൂട്ടറില്‍ ആധാര്‍ നമ്പര്‍ ക്ലിക്ക് ചെയ്താല്‍ അധികൃതര്‍ക്കു ലഭിക്കുമെന്നതാണ് ഇതിന് കാരണമായി പറഞ്ഞത്.

പത്തു വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് സെന്‍സസ് നടത്തുന്ന സമ്പ്രദായം നിലവിലുള്ളപ്പോള്‍ ആധാര്‍ നമ്പറിന്റെ ആവശ്യകത എന്തായിരുന്നു എന്നത് അന്നും ഇന്നും വ്യക്തമല്ല. അടിസ്ഥാനരേഖ എന്ന നിലയിലുള്ള സ്വീകാര്യത ആധാര്‍ നമ്പര്‍ കൊണ്ട് ലഭിക്കുകയുമില്ല. അമേരിക്ക, ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ പരീക്ഷിച്ച് ഉപേക്ഷിച്ച സമ്പ്രദായമാണിതെന്നും ആരോപണമുണ്ട്. തുടക്കത്തില്‍ ആളൊന്നിന് 30-35 രൂപ മാത്രം ചെലവ് വരുമെന്നു പ്രതീക്ഷിച്ചിരുന്ന പദ്ധതിക്ക് ഇപ്പോള്‍ 450-500 ഓളം രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടെ മൊത്തം 1,50,000 കോടിയുടെ ഒരു സംരംഭമായിത്തീരും ഇത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment