Wednesday 23 November 2011

[www.keralites.net] മുല്ലപ്പെരിയാര്‍:ഫേസ്‍ബുക്ക് നിരോധിക്കണമെന്ന് വൈക്കോല്‍ വാസു!!!!

 

തമിഴ്‍നാടിന്റെ സ്വന്തമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന കള്ളക്കഥ പ്രചരിപ്പിക്കുന്നതിന് മലയാളികള്‍ ഉപയോഗിക്കുന്ന ഫേസ്‍ബുക്കും ജിമെയിലും നിരോധിക്കണമെന്നും മാര്‍ക്ക് സക്കര്‍ബര്‍ഗും ലാറി പേജും കുമാരി ജയലളിതയുടെ കാലില്‍ വീണ് മാപ്പു പറയണമെന്നും വെള്ളംതിരുടുംമക്കള്‍ കക്ഷിയും മലയാള്‍ത്താ സത്തിടെടാ മുന്നേറ്റകഴകവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായി നിര്‍മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാര്‍.പൂര്‍ണമായും കേരളത്തിലൂടെയാണ് ഒഴുകുന്നതെങ്കിലും പെരിയാര്‍ തമിഴ്‍നാടിന്റെതാണ്.തമിഴ്‍നാട്ടിലെ പഴയ നേതാവായിരുന്ന പെരിയോറിന്റെ സ്മാരകമായി അന്നത്തെ മുഖ്യമന്ത്രി നിര്‍മിച്ചതാണ് പെരിയാര്‍. എന്നാല്‍, പെരിയാറും അതിലെ വെള്ളവും കേരളത്തിന്റേതാണെന്ന മട്ടില്‍ ചിലര്‍ പ്രചാരണം നടത്തുന്നതിനെ രാഷ്ട്രീയമായും കായികമായും നേരിടുമെന്നും പാര്‍ട്ടി നേതാവ് വൈക്കോല്‍ വാസു പറഞ്ഞു.
ഫേസ്‍ബുക്കിലൂടെ മലയാളികള്‍ മുല്ലപ്പെരിയാറ്‍ ഡാമിന്റെ ചിത്രവും വിഡിയോയും മറ്റുമുപയോഗിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്.ഡാമിന്റെ അകം പൊള്ളയാണെന്നാണ് അവര്‍ വാദിക്കുന്നത്.സുപ്രീം കോടതിയുടെ പരിഗണയിലിരിക്കുന്ന കേസില്‍ ഇത്തരം തെറ്റിദ്ധാരണകള്‍ പ്രചരിപ്പിക്കുന്നത് കോടതിയലക്ഷ്യമാണ്.ഡാം പൊട്ടിയാല്‍ (അതൊരിക്കലും പൊട്ടുന്ന ഡാമല്ല) കേരളത്തിലെ 30 ലക്ഷം മനുഷ്യല്‍ മരിച്ചുപോകുമെന്ന കള്ളക്കഥയാണ് അവര്‍ പ്രചരിപ്പിക്കുന്നത്.ഇത് കേരള സര്‍ക്കാരിന്റെ ഗൂഡാലോചനയുടെ ഭാഗമാണ്. തമിഴ്‍നാടിനു വെള്ളം തരാതിരിക്കാന്‍ വേണ്ടി ഡാം തകര്‍ക്കാനുള്ള കേരളത്തിന്റെ പദ്ധതിയാണ് ഇതിലൂടെ പുറത്തു വന്നിരിക്കുന്നത്.ഡാം പൊട്ടിച്ച ശേഷം അത് തനിയെ പൊട്ടിയതാണെന്നു സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്.
ഡാം999 എന്ന സിനിമയും ഇതേ ലക്ഷ്യത്തിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. അത് പ്രിന്റുകള്‍ സൂക്ഷിച്ച കളര്‍ ലാബും അത് പ്രദര്‍ശിപ്പിക്കാനിരുന്ന തിയറ്ററുകളും തങ്ങള്‍ തകര്‍ത്തു കഴിഞ്ഞെന്നും കേരളത്തിലും ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാരും സുപ്രീം കോടതിയും ഇടപെടണമെന്നും വൈക്കോല്‍ വാസു ആവശ്യപ്പെട്ടു.ഡാം പൊട്ടിയാലും ഇല്ലെങ്കിലും തമിഴ്‍നാടിന്റെ താല്‍പര്യം സംരക്ഷിക്കപ്പെടണം.999 വര്‍ഷത്തേക്ക് സ്ട്രോങ്ങായി നില്‍ക്കുന്ന ഡാമാണ് മുല്ലപ്പെരിയാറിലുള്ളത്.വെറും 125 വര്‍ഷമായപ്പോഴേക്കും അത് പൊളിക്കണമെന്നു വാശി പിടിക്കുന്നത് ഹീനമാണ്.
ഡാം പൊട്ടുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തര നടപടികളെടുക്കുന്നതിന് കേരള സര്‍ക്കാര്‍ സ്വന്തം ചെലവില്‍ ദ്രുതകര്‍മ സേനയെ നിയോഗിക്കണമെന്ന് വൈക്കോല്‍ വാസു ആവശ്യപ്പെട്ടു. ഡാം പൊട്ടിയാല്‍ ആ നീമിഷം മുതല്‍ കേരളത്തിലെ മറ്റു ജലസ്രോതസ്സുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് തമിഴ്‍നാടിന് ജലസേചനത്തിനാവശ്യമായ രീതിയില്‍ എത്തിക്കുന്നതിനായാണ് ദ്രുതകര്‍മസേനയെ നിയോഗിക്കേണ്ടത്.ഈ സേനയെ രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കുന്നില്ല എന്നുറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം.ഡാം പൊട്ടുന്നതുവരെയെങ്കിലും മലയാളികള്‍ അതെപ്പറ്റി അഭിപ്രായം പറയുന്നത് നിയമം മൂലം നിരോധിക്കണമെന്നും വൈക്കോല്‍ വാസു ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാര്‍ ഡാം പൊട്ടി ആ വെള്ളം ഇടുക്കി ഡാമിലെത്തിയാല്‍ ഇടുക്കി ഡാം പൊട്ടുകയും കേരളം ഒലിച്ചുപോവുകയും ചെയ്യുമെന്നാണ് പറയുന്നത്.ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനെതിരേ ആരോപണമുന്നയിക്കാതെ ജനങ്ങളോടു സ്നേഹമുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇടുക്കി ഡാം പൊളിച്ചുമാറ്റുകയാണ് വേണ്ടതെന്നും വാസു കൂട്ടിച്ചേര്‍ത്തു.മുല്ലപ്പെരിയാര്‍ ഡാം ഒഴികെ ഇടുക്കിയിലുള്ള മറ്റു 14 ഡാമുകള്‍ പൊളിച്ചുനീക്കിയാല്‍ ഈ പ്രതിസന്ധിയില്‍ നിന്നു പരിഹാരം കാണാവുന്നതേയുള്ളൂ.അതിനു തയ്യാറാവാതെ മുല്ലപ്പെരിയാര്‍ മാറ്റി പുതിയതു പണിയണമെന്നു വാശി പിടിക്കുന്നതിനു പിന്നില്‍ വിദേശ ഡാം കമ്പനികളുടെ താല്‍പര്യമാണ്.ഡാം999 എന്ന ഹോളിവുഡ് സിനിമയ്‍ക്കു പിന്നിലും ഇതേ താല്‍പര്യമാണുള്ളത്.
മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ തനിക്കും ആശങ്കയുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞത് തമിഴ്‍ ജനതകളോടുള്ള വെല്ലുവിളിയും വംശീയ അധിക്ഷേപവുമാണ്.സര്‍ദാര്‍ജി ജോക്ക് ആണെങ്കിലും മേലില്‍ ഇത്തരം ജോക്കുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രധാനമന്ത്രിയെ ശക്തമായ ഭാഷയില്‍ താക്കീത് ചെയ്യാനും വേണ്ടി വന്നാല്‍ ഭീഷണിപ്പെടുത്താനും കരുണാനിധിയും ജയലളിതയും മറ്റും തയ്യാറാവണമെന്നും വൈക്കോല്‍ വാസു ആവശ്യപ്പെട്ടു.ഈ പ്രശ്നത്തില്‍ കേന്ദ്രസര്ക്കാരോ സുപ്രീം കോടതിയോ കേരളത്തിനു അനുകൂലമായ ഒരു നിലപാടെടുത്താല്‍ തമിഴ്‍നാട് ഇന്ത്യന്‍ യൂണിയനില്‍ നിന്നു രാജി വച്ച് സ്വതന്ത്രരാജ്യമാവുകയും ഇന്ത്യയോടു യുദ്ധം ചെയ്ത് കേരളം പിടിച്ചെടുക്കുയും ചെയ്യണമെന്നും വെള്ളംതിരുടുംമക്കള്‍ കക്ഷിയും മലയാള്‍ത്താ സത്തിടെടാ മുന്നേറ്റകഴകവും വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment