മാതൃഭൂമി പത്രത്തില്‍ (22/11/2011) മൂന്നു കര്‍ഷക ആത്മഹത്യകളെപ്പറ്റി പറയുന്നുണ്ട്. ആത്മഹത്യ ചെയ്തവര്‍ ഏതെങ്കിലും ബാങ്കില്‍ നിന്നും വായ്പയെടുത്തവരാണെങ്കില്‍ ബാങ്കുകാരായി കുറ്റക്കാര്‍. ആരു പ്രതിപക്ഷത്താണെങ്കിലും അതു ഭരണപക്ഷത്തിന്റെ വീഴ്ച്ചയെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇന്നത്തെ മൂന്ന് ആത്മഹത്യകളെ മാത്രം വിലയിരുത്താം. ഭേദമാവാത്ത രോഗം, അപകടങ്ങളിലോ മറ്റോ പറ്റിയ ഗുരുതമായ അംഗവൈകല്യം ഇതൊന്നുമല്ലാതെ കൃഷി പോയതിനും കടം കേറിയതിനും മറ്റും ആത്മഹത്യ ചെയ്യുന്നത് വളരെ ചീപ്പ് ആണെന്ന അഭിപ്രായമാണ് ഇതെഴുതുന്നയാള്‍ക്ക്.
ആദ്യത്തെയാള്‍ക്ക് സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുണ്ട്. അതില്‍ കൃഷി ചെയ്യുന്നത് കൂടാതെ ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് ഇഞ്ചിക്കൃഷി ചെയ്തിരുന്നു. എന്റെ അഭിപ്രായത്തില്‍ ഒരു മാതിരി തൃപ്തിയോടെ ജീവിക്കാന്‍ അത്രയും സ്ഥലത്ത് സ്വന്തം നിലയ്ക്ക് കൃഷി നടത്തിയാല്‍ മതിയാവും. ഒന്നര വര്‍ഷം മുമ്പെടുത്ത രണ്ട് ലക്ഷം രൂപയുടെ കാര്‍ഷികവായ്പ്പയായിരുനു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കേരളത്തില്‍ സ്വന്തമായി രണ്ടരയേക്കര്‍ സ്ഥലമുള്ളയാള്‍ രണ്ട് ലക്ഷം രൂപയുടെ വായ്പതിരിച്ചടയ്ക്കാന്‍ സ്വല്‍പം സ്ഥലം വില്‍ക്കാതെ ആത്മഹത്യ ചെയ്തത് ബാങ്കുകാരുടെ കുറ്റം കൊണ്ടാണെന്ന് ഞാന്‍ കരുതുന്നില്ല.
രണ്ടാമത്തെയാള്‍ക്ക് ഒരു ലക്ഷത്തിലേറെ കടമുണ്ടായിരുന്നു, രണ്ടു പെണ്മക്കളെ വിവാഹം ചെയ്തയച്ചതിനാല്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നു.
മൂന്നാമത്തെയാള്‍ 50 സെന്റ് സ്ഥലവും വീടും പണയം വച്ച് അന്‍പതിനായിരം രൂപ വായ്പയെടുത്തു. (അത്രയും വലിയ വായ്പ കാര്‍ഷിക വായ്പ്പയായിരിക്കില്ല.) അദ്ദേഹത്തിനും മകളുടെ വിവാഹത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക ബാധ്യതയായിരുന്നത്രേ.
മരിച്ചവരോടുള്ള സകലബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടേ, ആരാണ് ഈ മരണങ്ങള്‍ക്ക് ഉത്തരവാദി. പെണ്മക്കളുടെ വിവാഹം എന്തുകൊണ്ടാണ് സാമ്പത്തിക ബാധ്യതയാവുന്നത്? എങ്ങനെയാണ് ബാങ്കുകാര്‍ ഇത്തരം മരണങ്ങള്‍ക്ക് ഉത്തരവാദികളാവേണ്ടത്? അടുത്തുള്ള വീട്ടിലെ അബ്കാരിയും കള്ളപ്പണക്കാരനും എയിഡഡ് സ്കൂള്‍ അധ്യാപകനും മക്കളുടെ വിവാഹം നടത്തുന്നത് കണ്ട് ആ മോടിയോട് മല്‍സരിക്കുകയാണോ അതിനു പാങ്ങില്ലാത്തവന്‍ ചെയ്യേണ്ടത്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന രീതിയില്‍ ഒരു വിവാഹം വേണ്ടെന്ന് പെണ്‍മക്കള്‍ക്ക് പറയാനാവില്ലേ. അതെങ്ങനെ? വിവാഹത്തിനു മുന്‍പ് എതിര്‍ലിംഗക്കാരനായ ഒരാളോടു സംസാരിക്കാനോ പരിചയപ്പെടാനോ ഇവിടെ പാടില്ലല്ലോ, മോറല്‍ പോലീസുണ്ടല്ലോ. എന്നിട്ട് പെണ്ണുകാണലും ചായകുടിയും സ്ത്രീധനമുറപ്പിച്ചുള്ള കച്ചവടവുമായി, നമ്മുടെ നിലയെന്തുമാവട്ടേ അയല്‍ക്കാരന്‍ നടത്തിയതേക്കാള്‍ ഗമയില്‍ മോളുടെ വിവാഹവും നടത്തി, അതിനായി ഒരു കാര്‍ഷികവായ്പയും സംഘടിപ്പിച്ച്, ഗതിയില്ലാതെ, മിത്യാഭിമാനം സംരക്ഷിക്കാന്‍ ജീവനൊടുക്കുന്നത്, കഷ്ടം തന്നെ.
ബാങ്കുകാര്‍ വായ്പ നല്‍കുന്നത് പലിശയടക്കം തിരിച്ചുപിടിക്കാന്‍ തന്നെയാണ്. പണം നിക്ഷേപിച്ചവന്‍ വരുമ്പോള്‍, വായ്പയെടുത്തയാള്‍ തിരിച്ചടച്ചില്ല, അത് അടയ്ക്കുമ്പോള്‍ തരാം എന്നു പറയാനാവില്ലല്ലോ. കൃത്യമായി തിരിച്ചടച്ചവരെ പറ്റിച്ച് ഒന്നും അടയ്ക്കാത്തവര്‍ക്ക് മാത്രമാണ് കഴിഞ്ഞതവണ വായ്പ എഴുതിത്തള്ളിക്കിട്ടിയത്. അതുകാരണം കൃത്യമായി തിരിച്ചടയ്ക്കാന്‍ ആര്‍ക്കും താത്പര്യവുമില്ല. അടയ്ക്കാന്‍ പറഞ്ഞുചെല്ലുന്ന ബാങ്കുദ്യോഗസ്ഥരെ തടയുക, ചീത്ത പറയുക എന്നിവയും സാധാരണം.
ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വായ്പ എഴുതിത്തള്ളുന്നത്, കടത്തിലായവരെ വീണ്ടും ആത്മഹത്യചെയ്യാന്‍ പ്രേരിപ്പിക്കുണ്ടാവില്ലേ. അപ്പോള്‍ സര്‍ക്കാര്‍ നിലപാട് ജനവിരുദ്ധമാണെന്നു വരും.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.