Sunday 20 November 2011

[www.keralites.net] നീലച്ചിത്രനടിയെന്നാല്‍ വേശ്യയല്ല-ഇന്ത്യന്‍ വംശജനായ നീലച്ചിത്രനടി സണ്ണി

 

നീലച്ചിത്രനടിയെന്നാല്‍ വേശ്യയല്ല: സണ്ണി ലിയോണ്‍

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ എത്തുമെന്ന് റിപ്പോര്‍ട്ട് വന്നതോടെ ഇന്ത്യന്‍ വംശജനായ നീലച്ചിത്രനടി സണ്ണി ലിയോണ്‍ വാര്‍ത്തകളില്‍ നിറയുകയാണ്. എല്ലാവരും നീലച്ചിത്രതാരം എന്ന നിലയ്ക്കുതന്നെയാണ് സണ്ണിയെ വിശേഷിപ്പിക്കുന്നത്. ഷോ കൊഴുപ്പിക്കാന്‍ വേണ്ടിത്തന്നെയാണ് സണ്ണിയെ ബിഗ് ബോസ് ഹൗസില്‍ കൊണ്ടുവരുന്നതെന്ന് പ്രത്യേകിച്ച് പറയേണ്ടകാര്യമില്ല.

ഇന്ത്യക്കാരായ ദമ്പതികള്‍ക്ക് ജനിച്ച കരണ്‍ മല്‍ഹോത്രയാണ് സണ്ണി ലിയോണായി മാറിയിരിക്കുന്നത്. സണ്ണി പറയുന്നത് നീലച്ചിത്രനടിയെന്ന ലൈംഗികത്തൊഴിലാളിയെന്നര്‍ത്ഥമില്ലെന്നാണ്. കാനഡയില്‍ ജനിച്ച സണ്ണി യുഎസ് നീലച്ചിത്രരംഗത്തെ ഇളക്കിമറിക്കുന്ന താരമാണ്. പക്ഷേ താനൊരിക്കലും ഒരു നീലച്ചിത്രനടിയായി മാറണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് സണ്ണി പറയുന്നു. എന്നാല്‍ ഈ രംഗത്ത് കിട്ടുന്ന പ്രിതഫലം മികച്ചതാണെന്നും സണ്ണി സാക്ഷ്യപ്പെടുത്തുന്നു.

നീലച്ചിത്രരംഗത്താണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതെന്നറിഞ്ഞപ്പോള്‍ പഞ്ചാബുകാരായ എന്റെ മാതാപിതാക്കള്‍ക്ക് വലിയ ഷോക്കായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചപോലെതന്നെയാണ് അവര്‍ പ്രതികരിച്ചത്. പക്ഷേ അത് നേരിടാന്‍ ഞാന്‍ നേരത്തേ തയ്യാറെടുത്തിരുന്നു. ഈ ജോലിചെയ്യുന്നതിന് മുമ്പ് എന്തുകൊണ്ട് തങ്ങളെ അറിയിച്ചില്ലെന്ന് ചോദിച്ച അച്ഛന്‍ പറഞ്ഞത് എന്ത് ചെയ്യുന്നുവെങ്കിലും അത് നന്നായി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമന്നാണ്- സണ്ണി പറയുന്നു.

കന്യകാത്വം നഷ്ടമായത് 16ല്‍: സണ്ണി ലിയോണ്‍

 

എന്റെ സ്വവര്‍ഗലൈംഗികതയുടെ ചിത്രങ്ങള്‍ കണ്ട് അമ്മയുടെ കണ്ണുതള്ളിയിട്ടുണ്ട്. പക്ഷേ അമ്മയ്ക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഈ രംഗത്ത് ജോലിചെയ്തപ്പോഴും എന്റെ വ്യക്തിത്വത്തിന് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല.

അജ്ഞത കൊണ്ടാണ് ആളുകള്‍ നീലച്ചിത്രത്തില്‍ അഭിനയിക്കുന്നവരെ ലൈംഗികത്തൊഴിലാകളെപ്പോലെകാണുന്നത്. ഇന്ത്യയില്‍ ശക്തമായ ഒരു നീലച്ചിത്രമേഖലിയല്ലെന്നാണ് എനിക്ക്് തോന്നുന്നത്. ഇവിടുത്തെ ആളുകള്‍ക്ക് അതിന്റെ സാങ്കേതികവശം അറിയാനുമിടയില്ല.

അതുകൊണ്ടാണ് അവര്‍ ഈ ജോലിയെ തെറ്റിദ്ധരിക്കുന്നത്. ഞാന്‍ ആഴ്ചയില്‍ 60-70 മണിക്കൂറുകള്‍ ജോലിചെയ്യുന്നു. പതിനാറാം വയസ്സില്‍ എന്റെ കന്യകാത്വം നഷ്ടപ്പെട്ടിട്ടുണ്ട്. ഹൈസ്‌കൂളിലെ ഒരു ബാസ്‌കറ്റ് ബോള്‍താരവുമായിട്ടായിരുന്നു എന്റെ ആദ്യബന്ധം. മാതാപിതാക്കള്‍ ഇന്ത്യക്കാരാണെങ്കിലും ഏറെക്കാലം വിദേശത്ത് താമസിച്ചതിനാല്‍ അവരുടെ ചിന്തകള്‍ ഏറെ വ്യത്യസ്തമാണ്.

പക്ഷേ ഒരു ഇന്ത്യക്കാരിയെപ്പോലെതന്നെയാണ് ഞാന്‍ വളര്‍ന്നത്. ഇന്ത്യക്കാര്‍ അത് അറിയണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്. ബോളിവുഡിലും എനിയ്ക്ക് താല്‍പര്യമുണ്ട്. ബിഗ് ബോസില്‍ വരുന്നതോടെ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമാകാനും കഴിയുമെന്നാണ് എന്റെ പ്രതീക്ഷ- സണ്ണി പറയുന്നു.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment