ഈ ഇടവഴിയിലാണെന്‍റെ ബാല്യം-
ഓടിക്കളിച്ചതും , ഓടി മറഞ്ഞതും ...
ഓത്തു പള്ളിയിലേക്കു വേഗം നടന്നതും
ഈ ഇടവഴിയിലെ മവിന്ചോടാണ്...
ചാറ്റല്‍ മഴയ്ക്ക് കുടയായ് നിവര്ന്നതും
ഒരു ചെറു കാറ്റിനാല്‍ പൊഴിഞ്ഞ,
കണ്ണിമാങ്ങ പെറുക്കി വീതിച്ചതും ...
വീതത്തില്‍ കൂടുതല്‍ കിട്ടിയെന്നു പറഞ്ഞു അവളോട്
തല്ലു വെച്ചതും, സുല്ല് പറഞ്ഞു ഓടിയോളിച്ചതും
ഈ ഇടവഴിയിലായിരുന്നു ...
ആദ്യമായ് മുറിബീഡി പുകച്ചതും,
പ്രണയിനിക്കായ് കരുതിവെച്ച
പ്രണയ ചുംബനങ്ങള്‍ കൈമാറിയതും
ഈ ഇടവഴി കോണിലായിരുന്നു ...
ആദ്യമായ് സൈക്ലിന്‍ ചക്രം ഉരുട്ടിയതും
അടിതെറ്റി വീണു കാല്‍ പൊട്ടിയൊലിചപ്പോള്‍
ഔഷധമാം കമ്മ്യൂണിസ്റ്റ് പച്ച അവള്‍ പുരട്ടിതന്നതും
ഈ ഇടവഴിയിലായിരുന്നു ...
ഒരുപാടു ഓര്‍മ്മകള്‍ക്കിടയിലൂടെ
ഓടി കിടക്കുകയാണീയിടവഴി.........!!!!!!
With Love Regards...
Varsha....'d rain
"Smile to Life...Life will Smile back."
Varsha....'d rain
"Smile to Life...Life will Smile back."
www.keralites.net |
No comments:
Post a Comment