Tuesday 22 November 2011

[www.keralites.net] എല്ലാവരും കാണേണ്ട സിനിമ!

 

ഈ സിനിമ എല്ലാ മലയാളി പ്രേക്ഷകരും കാണണമെന്നുതന്നെ ഞാന്‍ പറയും. കാരണം, ആദ്യകാല സിനിമകള്‍, അതായത് 50കളിലും 60കളിലും ഇറങ്ങിയ സിനിമകള്‍, അവയുടെയൊക്കെ നിലവാരം എത്രമാത്രം ഉന്നതമായിരുന്നു എന്ന് ഓര്‍മ്മിക്കാന്‍ 'കൃഷ്ണനും രാധയു'മായുള്ള താരതമ്യം ഉതകും. സിനിമ എന്ന പേരില്‍ ഒരു മനുഷ്യന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ക്ക് അറിഞ്ഞുകൊണ്ട് നമ്മളും വിധേയരാകണം. സമകാലീന സിനിമകളുടെ നിലവാരത്തകര്‍ച്ചയോട് ഈ സിനിമ കണ്ടുകൊണ്ട് പ്രതികരിക്കുക എന്നത് ഒരു അവസരമായാണ് ഞാന്‍ കണ്ടത്.

സിനിമയെക്കാള്‍, പ്രേക്ഷകരെയാണ് ഞാന്‍ കണ്ടത് എന്നതാണ് സത്യം. സ്ക്രീനിനു മുന്നില്‍ ഇത്രമാത്രം ആര്‍പ്പു വിളികളോടെയും തെറിയഭിഷേകത്തോടെയും ഒരു സിനിമയെ സ്വീകരിക്കുന്നത് ജീവിതത്തില്‍ ആദ്യമായി കാണുകയാണ്. എന്‍റെ കൂട്ടുകാര്‍ക്ക് ആ കാഴ്ചയ്ക്കുള്ള ഭാഗ്യം നഷ്ടപ്പെട്ടു. സന്തോഷ് പണ്ഡിറ്റേ, നന്ദി. നിങ്ങളെ തെറിവിളിച്ചുകൊണ്ട് യുവജനത ജീവിതം ആഘോഷിക്കുകയാണ്.

നെഗറ്റീവ് സിനിമകള്‍, അതിന്‍റെ പരീക്ഷണം ഇന്ത്യയില്‍ ഇതാദ്യമാണെന്നു തോന്നുന്നു. കാഴ്ചക്കാരന്‍റെ ക്ഷമയെ, ആസ്വാദനശേഷിയെ, ഇത്രയും കാലം പരിചയിച്ച സിനിമാ സംസ്കാരത്തെ എല്ലാം വെല്ലുവിളിച്ചുകൊണ്ട് ഒരു 'തറ സിനിമ' ഉണ്ടാക്കി അതിന് ഇത്ര വലിയൊരു ആള്‍ക്കൂട്ടം സൃഷ്ടിച്ചത് ഇന്ത്യയില്‍ ഇതാദ്യമെന്ന് നിസംശയം പറയാം. ഹോളിവുഡിലൊക്കെ ഏറ്റവും മോശം സിനിമയ്ക്ക് സമ്മാനമേര്‍പ്പെടുത്തിയിട്ടുണ്ട്. ആ സമ്മാനങ്ങള്‍ ലഭിക്കുന്ന സിനിമകളേക്കാള്‍ പതിനായിരം മടങ്ങ് താഴെയാണ് 'കൃഷ്ണനും രാധയും' എന്ന വൃത്തികെട്ട സൃഷ്ടിയുടെ നിലവാരം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment