കഴുത്ത് ഉളുക്കുവാനുള്ള കാരണങ്ങള്‍ അറിയൂ
കഴുത്തുളുക്കുന്നതാണോ ഇത്ര വലിയ പ്രശ്‌നം എന്ന് പലരും ചോദിച്ചേക്കാം. മിക്കവാറും തനിയെ മാറുന്നതു കൊണ്ട് ഇത് ഗുരുതര പ്രശ്‌നമായി ആരും കരുതാറുമില്ല.
എന്നാല്‍ ചിലരില്‍ ഇടയ്ക്കിടെ കഴുത്തുളുക്കാറുണ്ട്. മാത്രമല്ലാ, വശങ്ങളിലേക്ക് അനക്കാന്‍ പോലുമാകാത്ത വിധം കഠിനമായ വേദനയുമുണ്ടാകാം. കഴുത്തുളുക്കുന്നത് മാറാന്‍ ഡോക്ടറെ കാണേണ്ടി വരുന്ന അവസ്ഥ പോലും അപൂര്‍വമായെങ്കിലും ഉണ്ടാകാറുമുണ്ട്.
സാധാരണയായി ഉറങ്ങുമ്പോള്‍ ശരിയായ രീതിയില്‍ തല വയ്ക്കാത്തതാണ് കഴുത്തുളുക്കുവാന്‍ കാരണമാകാറ്.
തലയിണയും കഴുത്തുളുക്കുന്നതിന് കാരണമാകാറുണ്ട്. അധികം മൃദുലമായ തലയിണ ഉപയോഗിച്ചാല്‍ കഴുത്തിന് വേണ്ട ബലം ലഭിക്കില്ല. അതുപോലെ അധികം ഉയരമുള്ള തലയിണയും ഉപയോഗിക്കുന്നത് നല്ലതല്ല.
തെറ്റായ രീതിയില്‍ തല തിരിച്ചു നോക്കുന്നതും ഭാരമുള്ള സാധനങ്ങള്‍ ഉയര്‍ത്തുമ്പോളും കഴുത്തുളുക്കുവാന്‍ സാധ്യതയുണ്ട്.
കഴിവതും ശരിയായ രീതിയില്‍ കിടന്നുറങ്ങുവാന്‍ ശ്രദ്ധിക്കുക. കഴുത്ത് ഉളുക്കാതിരിക്കുവാനുളള പ്രധാന മാര്‍ഗം ഇതാണ്.
വല്ലാതെ ഉയരം കൂടിയതും വളരെ മൃദുവായതുമായ തലയിണകള്‍ ഉപയോഗിക്കരുത്. കഴുത്തിനും തലയ്ക്കും ആവശ്യത്തിന് സപ്പോര്‍ട്ട് നല്‍കുന്ന തലയിണ വേണം ഉപയോഗിക്കുവാന്‍.
കഴുത്തുളുക്കിയാല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടവല്‍ കഴുത്തില്‍ കെട്ടുന്നതും കഴുത്തില്‍ ചൂടുവയ്ക്കുന്നതും നല്ലതാണ്. മസിലുകള്‍ അയയാനും വേദന കുറയ്ക്കുവാനും ഇത് സഹായിക്കും.
കഴുത്തിന് ചെയ്യാവുന്ന വ്യായാമങ്ങളുണ്ട്. ഇവ ദിവസവും ചെയ്യുന്നത് മസിലുകള്‍ക്ക് നല്ലതാണ്. മസിലുകള്‍ക്ക് പെട്ടെന്ന് ചലിക്കുവാനുള്ള തഴക്കം ലഭ്ിക്കും.
പെയിന്‍ ബാമുകള്‍ ഇട്ട് ചെറുതായി തിരുമ്മുന്നത് നല്ലതാണ്്. എന്നാല്‍ ഇതൊരു ശാശ്വത പരിഹാരമല്ല. ഉളുക്കും വേദനയും മാറ്റാന്‍ വേദനസംഹാരികള്‍ കഴിയ്ക്കുന്നത് നല്ല പ്രവണതല്ല. വേദന മാറുമെങ്കിലും ഉളുക്ക് ഗുളികകള്‍ കൊണ്ട് മാറാന്‍ സാധ്യത കുറവാണ്. മാത്രമല്ലാ, പെയിന്‍ കില്ലറുകള്‍ കഴിയ്ക്കുന്നത് പാര്‍ശ്വഫലങ്ങളുമുണ്ടാക്കും.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net