Monday 10 October 2011

[www.keralites.net] Really safe for all.........

 

കസബിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
Posted on: 10 Oct 2011

Fun & Info @ Keralites.netന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ അമീര്‍ കസബിന്റെ വധശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും നോട്ടീസയക്കാനും കോടതി നിര്‍ദേശിച്ചു. നീതിന്യായ വ്യവസ്ഥയെ മാനിച്ച് എതിര്‍വാദത്തിന് കസബിന് പൂര്‍ണമായും അവസരം നല്‍കണമെന്ന് ജസ്റ്റിസുമാരായ അഫ്താബ് ആലം, സി.കെ പ്രസാദ് എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. ജനവരി 31ന് വീണ്ടും വാദം കേള്‍ക്കും.

വധശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് കസബ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജനവരി 31വരെയാണ് വധശിക്ഷ സ്‌റ്റേ ചെയ്തിട്ടുള്ളത്. ദയ അര്‍ഹിക്കുന്ന കുറ്റമല്ല കസബ് ചെയ്തതെന്നും നീതിന്യായ വ്യവസ്ഥയുടെ നടപടക്രമങ്ങളുടെ ഭാഗമായാണ് ഇതെന്നും കോടതി വ്യക്തമാക്കി. 

2008 നവംബര്‍ 26 നാണ് 25 വിദേശികളടക്കം 166 പേരുടെ മരണത്തിന് കാരണമായ മുംബൈ ഭീകരാക്രമണം നടന്നത്. 26 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ ആക്രമണം നീണ്ടുനിന്നു. 

കസബിനെതിരെ ചുമത്തിയ 86 കുറ്റങ്ങള്‍ ശരിവെച്ച പ്രത്യേക കോടതി ജഡ്ജി എം.എല്‍. തഹലിയാനിയാണ് കസബിന് വധ ശിക്ഷ വിധിച്ചത്. മുംബൈ ഹൈക്കോടതി വിധി ശരിവെയ്ക്കുകയും ചെയ്തിരുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment