Saturday, 29 October 2011

[www.keralites.net] അറിയാഭംഗികള്‍ തേടി ഒരു യാത്രാ സംഘം.

നിങ്ങള്‍ ഒരു പ്രകൃതി സ്നേഹിയാണോ ?
കാടിനേയും  മറ്റു കാട്ടുജീവികളെയും കാണാനും അടുത്തറിയാനും  ആഗ്രഹിക്കുന്ന ഒരാളാണോ ?
പ്രകൃതി സ്നേഹികളായ കുറച്ചു ആളുകളെ പരിചയപ്പെടാനും അവരോടൊപ്പം ചുരുങ്ങിയ ചിലവില്‍ യാത്രകള്‍ നടത്താനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ?

എങ്കില്‍ തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ഏകദേശം ഇരുപതു വര്‍ഷത്തോളമായി കേരളത്തില്‍ വന യാത്രകള്‍ നടത്തുന്ന സാഹസിക സാംസ്കാരിക കേന്ദ്രം എന്ന സംഘടനയില്‍ അംഗം ആകാം. പ്രകൃതിയെ സ്നേഹിക്കുന്ന ആളുകളുടെ മാത്രം കൂട്ടായ്മയായ ഈ സംഘടനയിലൂടെ കേരളത്തിലെ കാടുകളെ അടുത്തറിയാം, സാഹസിക യാത്രകള്‍ നടത്താം. സ്ത്രീകള്‍ക്കും ഈ യാത്രകളില്‍ പങ്കെടുക്കാം. താല്പര്യം ഉള്ളവര്‍ ഈ വെബ്‌ സൈറ്റുമായി ബന്ധപ്പെടുക ... 



ഈ സംഘടനയിലൂടെ ഞാന്‍ നടത്തിയ ഏറ്റവും പുതിയ കാനന യാത്രയിലെ ചില ചിത്രങ്ങള്‍ ഇതാ നിങ്ങള്‍ക്കായി ...

 16 വയസ്സുള്ള വിദ്യാര്‍ഥിനി മുതല്‍ 58 വയസുള്ള ആളുകള്‍ വരെ ഉണ്ടായിരുന്ന
 അവിസ്മരണീയമായ ഒരു സാഹസിക യാത്രയില്‍ തൃശ്ശൂരിലെ പീച്ചി കാടുകളില്‍ നിന്നും പകര്‍ത്തിയ ചില ചിത്രങ്ങള്‍ ആണിത് .
 
 








www.keralites.net