Sunday 2 October 2011

[www.keralites.net] സ്റ്റാര്‍ സിംഗര്‍ ഭാവി കോടതി തീരുമാനിക്കും; ദാസേട്ടനും ജഡ്‌ജിമാരും ഏഷ്യാനെറ്റും പ്രതിപ്പട്ടികയില്‍

 

സ്റ്റാര്‍ സിംഗര്‍ ഭാവി കോടതി തീരുമാനിക്കും; ദാസേട്ടനും ജഡ്‌ജിമാരും ഏഷ്യാനെറ്റും പ്രതിപ്പട്ടികയില്‍.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ അങ്ങനെ കോടതിയിലെത്തി. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ് കോടതി, ഏഷ്യാനെറ്റ് ചാനലില്‍ നടന്നു വരുന്ന സ്റ്റാര്‍ സിംഗര്‍ റിയാലി ഷോയ്ക്ക് എതിരേ നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. ഏഷ്യാനെറ്റ് ചാനല്‍, ജഡ്‌ജിമാര്‍, ഡോ.കെ.ജെ യേശുദാസ് എന്നിവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അന്യായത്തോടൊപ്പം ഇപ്പോള്‍ നടന്നു വരുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ സിക്സ് നിര്‍ത്തി വയ്ക്കണമെന്ന അപേക്ഷിച്ച് ഇന്‍ജങ്ഷന്‍ പെറ്റീഷനും ഫയല്‍ ചെയ്തിട്ടുണ്ട്. ഇതോടെ കഴിഞ്ഞ ഗ്രാന്റ് ഫിനാലെയുടേയും നടന്നു വരുന്ന സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിന്റെയുമെല്ലാം ഭാവി അനിശ്ചിതത്വത്തിലാകാന്‍ സാധ്യതയുണ്ട്.

സിവില്‍ പ്രൊസീജിയര്‍ കോഡ് റൂള്‍ 39 ഓര്‍ഡര്‍ 1, 2 പ്രകാരം അഡ്വ. പുഞ്ചക്കരി ജി.രവീന്ദ്രന്‍ നായര്‍ മുഖേനെ തിരുവനന്തപുരം ആനയറ സ്വദേശി എന്‍.ആര്‍. ഹരിയും, തിരുമല സ്വദേശി എം. അരവിന്ദും ചേര്‍ന്ന് കഴിഞ്ഞ മാസം 29നാണ് അന്യായം സമര്‍പ്പിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ്, മാനേജിങ് ഡയറക്ടര്‍ മാധവന്‍, സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് പ്രൊഡ്യൂസര്‍ സജു ഡേവിഡ്, ജഡ്‌ജിങ് പാനല്‍ അംഗങ്ങളായ ശരത്, എം.ജി ശ്രീകുമാര്‍, കെ.എസ്. ചിത്ര അനുരാധാ ശ്രീറാം, ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ യേശുദാസ് എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ എട്ടു വരെയുള്ള പ്രതികളാണ്.

ഐഡിയാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് വിജയികളെ പ്രഖ്യാപിച്ചതിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി ഡെയ്‌ലി മലയാളം പ്രസിദ്ധീകരിച്ച പ്രത്യേക ലേഖനം താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ നിന്നും വായിക്കാവുന്നതാണ്.

ഗാനഗന്ധര്‍വന്‍ സ്റ്റാര്‍ സിംഗര്‍ ജഡ്‌ജ്‌മെന്റിനെ സ്വാധീനിച്ചു? ജനരോഷം ആര്‍ത്തിരമ്പുന്നു

ഏഷ്യാനെറ്റിലെ പരിപാടികളുടെ സ്ഥിരം പ്രേക്ഷകരായ തങ്ങള്‍ ശുദ്ധമലയാളത്തിലുള്ള പരിപാടികള്‍ ആസ്വദിക്കണമെന്ന ആഗ്രഹത്തോടെയാണ് അവ കാണുന്നതെന്ന് വാദികള്‍ പറയുന്നു. ഇതുസംബന്ധിച്ച് ഏഷ്യാനെറ്റ് നടത്തി വരുന്ന പരസ്യങ്ങളും പ്രസ്താവനകളും തങ്ങളെ ആകര്‍ഷിച്ചിട്ടുള്ളതായും വാദികള്‍ അവകാശപ്പെടുന്നുണ്ട്. നവാഗതരായ ഗായകര്‍ക്ക്ഏറെ പ്രോത്സാഹനം നല്‍കുന്ന ഒരു റിയാലിറ്റി ഷോ ആയിട്ടാണ് സ്റ്റാര്‍ സിംഗര്‍ പരിപാടി ജനശ്രദ്ധ നേടുന്നതെന്നും വാദികള്‍ പറയുന്നു. സീസണ്‍ ഫൈവ് വിജയിയെ നിശ്ചയിച്ചതിന് എതിരേ മാത്രമല്ല അന്യായം സമര്‍പ്പിച്ചിട്ടുള്ളത്. ആങ്കറായ രഞ്ജിനി ഹരിദാസിനെതിരെയും പരാതി അന്യായത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എന്നാല്‍ രഞ്ജിനിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മലയാള ഭാഷയെ വികലമാക്കിയും ഉച്ഛാരണ ശുദ്ധിയില്ലാതെ ഇംഗ്ലീഷ് കൂട്ടിക്കലര്‍ത്തി ഭാഷയെ അപഹാസ്യമക്കിയും മോശമായ വസ്ത്രധാരണം ചെയ്തുമാണ് അവതാരിക പ്രത്യക്ഷപ്പെടുന്നതെന്ന് അന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവതാരികയെ നിയന്ത്രിക്കാന്‍ അധികാരമുള്ള പ്രതികള്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ അമിത സ്വാതന്ത്ര്യം നല്‍കി പ്രത്യക്ഷമായും പരോക്ഷമായും അവതാരികയെ അംഗീകരിച്ച് പരിപാടികള്‍ സംപ്രേക്ഷണം ചെയ്തു വരുന്ന ചാനലിന് മലയാളം ചാനല്‍ എന്ന് അവകാശപ്പെടാന്‍ അവകാശമില്ലെന്നും അന്യായത്തില്‍ പറയുന്നു. പരിപാടിയിലൂടെ നേട്ടം കൊയ്ത് ലാഭമുണ്ടാക്കുന്നതിന് വേണ്ടിയാണ് ഭാഷയിലും വേഷത്തിലും വിട്ടുവീഴ്‌ച്ചയ്ക്ക് പ്രതികള്‍ തയ്യാറാവുന്നതെന്നും കുറ്റപ്പെടുത്തുന്നു.

സ്റ്റാര്‍ സിംഗറിന്റെ അന്തിമവിധി എസ്.എം.എസിനെ ആശ്രയിച്ചാണെന്ന് പ്രതികള്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ല. പൊതുജനങ്ങളെ പരസ്യമായി കബളിപ്പിച്ചും ചതിച്ചും ചാനല്‍ വളര്‍ച്ചയെ മാത്രം ലക്ഷ്യമിട്ട്, പരസ്യമായി നല്‍കിയിട്ടുള്ള ഉറപ്പുകള്‍ പാലിക്കാതെയുള്ള പ്രതികളുടെ നടപടികള്‍, ഇവരെ വിശ്വസിച്ച് പരിപാടികള്‍ കാണാന്‍ തുടങ്ങിയ വാദികളെ ചതിയ്ക്കുന്നതിന് തുല്യമാണെന്നും കുറ്റപ്പെടുത്തുന്നു.

കഴിഞ്ഞ മാസം 24ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സീസണ്‍ ഫൈവ് ഗ്രാന്റ് ഫിനാലെ ആയിരക്കണക്കിന് പ്രേക്ഷകരെ നേരിട്ടും ചാനലിലൂടെയും ആകര്‍ഷിച്ചതാണ്. ലോകമെമ്പാടുമുള്ള കാണികള്‍ നെഞ്ചിടിപ്പോടെ വീക്ഷിക്കുന്ന ഒരു പരിപാടിയാണിതെന്ന് പ്രതികള്‍ ഇതിനെ വിശേഷിപ്പിച്ചിരുന്നു. മലയാളികള്‍ ഒരിക്കലും ആഗ്രഹിക്കാത്ത വേഷത്തിലാണ് അവതാരിക പ്രത്യക്ഷപ്പെട്ടത്. വിജയികളെ നിശ്ചയിക്കുന്നതിന് എസ്.എം.എസ് ഒരു നിര്‍ണ്ണായക ഘടകമാണെന്നും മത്സരഫലം സുതാര്യമാണെന്നും ബാഹ്യസ്വാധീനങ്ങള്‍ ഉണ്ടാവില്ലെന്നും പ്രതികള്‍ നേരത്തേ അറിയിച്ചിട്ടുള്ളതാണ്.

ആസ്വാദ്യത അല്പം പോലും ഇല്ലാത്ത 'ഫ്യൂഷന്‍' എന്ന അരോചകമായ പാട്ട് പാടിയ കല്പന എന്ന മത്സരാര്‍ത്ഥിയ്ക്ക് സമ്മാനം നല്‍കുന്നതിന് വേണ്ടിയാണ് ഗാഗഗന്ധര്‍വന്‍ ഡോ. യേശുദാസിനെ മുന്നില്‍ ഇരുത്തിയതെന്നും വാദികള്‍ പറയുന്നു. ജഡ്‌ജിമാരെ വെല്ലുവിളിച്ചാണ് പാട്ട് തീര്‍ന്ന ഉടന്‍ യേശുദാസ് എണീറ്റ് നിന്നത്. മൂന്ന് മത്സരാര്‍ത്ഥികളും റിസല്‍ട്ടിന് വേണ്ടി കാത്ത് നില്‍ക്കുമ്പോള്‍ ഡോ.യേശുദാസ് കല്പനയ്ക്ക് അനുകൂലമായി റിസല്‍ട്ട് പറഞ്ഞതോടെ വിധികര്‍ത്താക്കള്‍ക്ക് അവരുടെ യഥാര്‍ത്ഥ അഭിപ്രായം വെളിപ്പെടുത്താനാവാതെ വരുകയും യേശുദാസിന്റെ അഭിപ്രായത്തിന് അംഗീകാരം നല്‍കുന്നതിന് നിര്‍ബന്ധിക്കപ്പെടുകയും ചെയ്തുവെന്നും അന്യായത്തില്‍ പറയുന്നു. സ്വന്തം സുഹൃത്തിന്റെ മകളായ കല്പനയ്ക്ക് ഒന്നാം സ്ഥാനം നേടിക്കൊടുക്കണമെന്ന ആഗ്രഹവും താല്പര്യവും, ജഡ്‌ജിയല്ലാതെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന യേശുദാസിന് ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്.

തിളക്കമുള്ള പാട്ട് പാടിയിട്ടും മൃദുലയേയും ഇമ്മാനുവലിനേയും തഴഞ്ഞും, എസ്.എം.എസ്‌ ഏറ്റവുമധികം നേടിയ ആന്റണിയെ നാലാം സ്ഥാനത്തേയ്ക്ക് മാറ്റിയും പ്രതികള്‍ നല്‍കിയ പരസ്യ പ്രചരണങ്ങളില്‍ വിശ്വസിച്ചവരെ അപമാനിക്കുകയും ചതിയ്ക്കുകയും ചെയ്തുവെന്ന് അന്യായത്തില്‍ പറയുന്നു. കല്പന അവസാനം പാടിയ പാട്ട് മലയാള ഭാഷയെ ആക്ഷേപിക്കുന്ന തരത്തിലുള്ളയിരുന്നു. തെറ്റായ രീതിയില്‍ പ്രഖ്യാപിച്ച സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് ഗ്രാന്റ് ഫിനാലെയിലെ റിസല്‍ട്ട് അസ്ഥിരപ്പെടുത്തണമെന്നും നിലവിലുള്ള ജഡ്‌ജിമാരെയും യേശുദാസിനേയും മാറ്റി നിര്‍ത്തി സത്യസന്ധവും സുതാര്യവുമായ രീതിയില്‍ പുതിയ ഗ്രാന്റ് ഫിനാലെ നടത്തണമെന്നും വാദികള്‍ അപേക്ഷ ഉന്നയിക്കുന്നുണ്ട്. ഈ കേസില്‍ തീരുമാനം ഉണ്ടാകുന്നതു വരെ സീസണ്‍ സിക്സ് സ്റ്റാര്‍ സിംഗര്‍ പ്രോഗ്രാമിനെ തടഞ്ഞുകൊണ്ടുള്ള ഇംഞ്ചങ്‌ഷന്‍ ഉത്തരവ് നല്‍കണമെന്നും അപേക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കേസില്‍ പ്രതികളായി കക്ഷി ചേര്‍ക്കപ്പെട്ടവര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കോടതി ഉത്തരവായി. ഒക്‌ടോബര്‍ 10 നായിരിക്കും സീസണ്‍ സിക്സ് പ്രോഗ്രാമിനെതിരായ ഇഞ്ചങ്‌ഷന്‍ പെറ്റീഷന്‍ പരിഗണിക്കുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ ഫൈവ് റിസല്‍ട്ട് അസ്ഥിരപ്പെടുത്തണമെന്ന ഹര്‍ജി ഡിസംബര്‍ 3 മൂന്നിന് പരിഗണിയ്ക്കും. അന്നേ ദിവസത്തേയ്ക്ക് ഹാജരാകാന്‍ പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കാനും ഉത്തരവായിട്ടുണ്ട്.

Thanks & Regards

Anish Philip
If my mails are irritating you, feel free to inform me to remove your ID from my Regular mail sending list

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment