Friday 7 October 2011

[www.keralites.net] മദായിന്‍ സ്വാലിഹ് ലോകപൈതൃക പട്ടികയില്‍

 

മദായിന്‍ സ്വാലിഹ് ലോകപൈതൃക പട്ടികയില്‍
 
 
Fun & Info @ Keralites.netജിസാന്‍: സൗദി അറേബ്യയിലെ മദായിന്‍ സ്വാലിഹ് യുനെസേ്കായുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി. കാനഡയില്‍ നടന്ന ലോക ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. പാറകള്‍ തുരന്നുണ്ടാക്കിയ അല്‍ഭുതമാണിത്.

മദീനയില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ വടക്ക് അല്‍ ഉല നഗരില്‍ നിന്ന് 22 കിലോമീറ്റര്‍ ദൂരത്ത് മരുഭൂമിയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ പാറകളാണിത്. 


Fun & Info @ Keralites.netപതിമൂന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഈ പ്രദേശത്ത് ചെറുതും വലുതുമായ 132 ശിലാവനങ്ങളാണുള്ളത്. 

സൗദിയില്‍ ലോകപൈതൃക പട്ടികയില്‍ ഇടം നേടുന്ന പ്രഥമസ്ഥലമാണ് മദായിന്‍ സ്വാലിഹ്.

മുന്‍വശത്തെ അലങ്കാര കൊത്തുപണികളോടെയുള്ള ഇവിടത്തെ ഭീമന്‍ ശവക്കല്ലറകള്‍ ക്രിസ്തുവിന് മുമ്പ് ഒന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്. നബ്തിയന്‍ സംസ്‌ക്കാരത്തിന് മുമ്പുള്ള 50 ലിഖിതങ്ങളും ചിത്രകലകളും ഇവിടെയുണ്ട്. ഇവിടുത്തെ ശവക്കല്ലറകളും കിണറുകളും നബ്തികളുടെ വാസ്തു, ശില്‍പ നിര്‍മ്മാണ നൈപുണ്യത്തിന്റെ മാതൃകയാണ്. 140 രാജ്യങ്ങളിലെ 855 സ്ഥലങ്ങള്‍ യുനെസേ്കായുടെ ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

kadapadu:-mathrubhoomi

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment