Friday 7 October 2011

Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

 

പ്രിയ ജോണ് തോമസ്‌ സുഹൃത്തേ, 

താങ്കള്‍ അവകാശപ്പെടുന്ന ഈ അസമത്വം എല്ലാ രാജ്യക്കാര്‍ക്കും സാധാരണ അനുഭവപ്പെടാറുള്ളത് തന്നെ ആണ് പക്ഷെ അതിങ്ങനെ വ്യഖ്യാനിക്കപ്പെടാനുള്ളതല്ല. വിവിധ രാജ്യങ്ങളിലായി താങ്കളുടെ സ്ഥാപനത്തിനു തന്നെ അഞ്ചു ശാഖകള്‍ ഉണ്ടെന്നു താങ്കള്‍ പറയുന്നു. അതില്‍ നിന്ന് തന്നെ ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നുണ്ടോ എന്ന് മനസ്സിലാക്കാം. താഴെക്കൊടുക്കുന്ന പട്ടിക എനിക്ക് വിക്കിപീഡിയയില്‍ നിന്നും ലഭിച്ചതാണ്. ഒന്ന് ശ്രദ്ധിക്കൂ. 

  • Raveendran Pillai - Director of Nasser s Al Hajri Corporation, Saudi Arabia.
  • PNC Menon - Founder of Sobha developers in Oman and UAE. He is an Omani National now.
  • M.A. Yusuf Ali - Founder of EMKE Group, Lulu Hypermarkets and Supermarkets in United Arab Emirates.

[edit]Non-resident people of Kerala origin

ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു എങ്കില്‍ ഈ മുകളില്‍ പറഞ്ഞവര്‍ ഒന്നും ഒരുകാലത്തും ഈ നിലയില്‍ എത്തിപ്പെടില്ലായിരുന്നു. മാസം ഒരുലക്ഷം ശമ്പളം വാങ്ങുന്നവനും ആയിരം രൂപ ശമ്പളം വാങ്ങുന്നവനും അസ്ഥിരത്വം ഉള്ളവരാണ്. രണ്ടുപേരും ഒരേ ആവശ്യത്തിന് തന്നെ ആയിരിക്കും മുറവിളി കൂട്ടുന്നത്‌. അതിനു ഇന്ത്യക്കരനെന്നോ ബംഗ്ലാദേശിയെന്നോ പാലസ്തീനിയെന്നോ ഈജിപ്ഷ്യന്‍ എന്നോ ഒരു വ്യത്യാസവും ഇല്ല. പിന്നെ നോബല്‍ സമ്മാനം: ഒന്നിനും കൊള്ളാത്ത ഒബാമക്ക് നോബല്‍ സമ്മാനം കൊടുത്തു എന്ന് താങ്കള്‍ പറഞ്ഞു. ജന ഗാന മന അധിനായകനെ (ജോര്‍ജ് രാജാവ്‌) പറ്റി കവിത എഴുതിയില്ലയിരുന്നു എങ്കില്‍ വിശ്വകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടുമായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടെണ്ടാതാണ് എന്നും താങ്കള്‍ തന്നെ പറയുന്നു .അങ്ങനെ ഒന്നിനും കൊള്ളാത്തവര്‍ക്കും ആളെ പുകഴ്ത്തുന്നവനും കൊടുക്കുന്നു എന്ന് നിങ്ങള്‍ പറയുന്ന ആ സമ്മാനം കിട്ടിയാലേ ഗാന്ധിജിയെ ജനങ്ങള്‍ ശ്രദ്ധിക്കൂ/മനസ്സിലാക്കൂ  എന്ന് എനിക്ക് തോന്നുന്നില്ല. 

ഈ ചര്‍ച്ച തുടങ്ങിയതിന്‍റെ കാര്യത്തില്‍ വരാം. ഗാനഗന്ധര്‍വന്‍ ശ്രീ യേശുദാസ്‌ അവകാശപ്പെട്ടത് പോലെ കല്പന എന്ന പെണ്‍കുട്ടി അമേരിക്കയില്‍ ജനിക്കുകയായിരുന്നു എങ്കില്‍ ഈ അവസ്ഥയില്‍ വരുമായിരുന്നോ? എന്തിനേറെ പറയുന്നു ശ്രീ യേശുദാസിനെ എത്ര അമേരിക്കക്കാര്‍ക്ക് അറിയാമായിരിക്കും? എത്ര അമേരിക്കക്കാര്‍ക്ക് യേശുദാസിന്റെ പാട്ട് കേള്‍ക്കാന്‍ ഇഷടമുണ്ടാകും? ഗള്‍ഫില്‍ ഇരിക്കുമ്പോള്‍ നാടിനെ പുകഴ്ത്തുകയും നാട്ടിലെത്തുമ്പോള്‍ നാടിനെ പുച്ച്ചിക്കുകയും ചെയ്യുന്ന ഒരു ശരാശരി പ്രവാസിയെയാണ് അന്ന് ആ പരിപാടിയില്‍ എല്ലാവരും യേശുദാസില്‍കണ്ടത്. 

ഇവിടെ നിങ്ങളും യേശുദാസിന്റെ വാക്കുകളും തമ്മിലുള്ള വൈരുദ്ധ്യം നോക്കാം. ശ്രീ യേശുദാസ്‌ പറയുന്നത് ഇന്ത്യക്കാര്‍ എല്ലാവരും പാപികള്‍ ആണെന്നും അവര്‍ അമേരിക്കയില്‍ ജനിക്കണം എന്നുമാണ്. ആ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ അതിലല്‍പ്പം കാര്യമുണ്ടെന്നും പറയുന്ന നിങ്ങള്‍ അതെ സമയം തന്നെ ഇന്ത്യക്കാര്‍ക്ക് മറ്റുരാജ്യങ്ങളില്‍ വേണ്ടത്ര മാന്യത കിട്ടുന്നില്ലെനും അവകാശപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ താങ്കള്‍ യേശുദാസിനെ അനുകൂലിക്കുകയാണോ പ്രതിക്കൂലിക്കുകയാണോ അതോ ഈ വിഷയത്തിലൂടെ ഇതില്‍നിന്നെല്ലാം മാറി ചിന്തിക്കുന്ന വ്യത്യസ്തനായ  ഒരാളാവാന്‍ ശ്രമിക്കുകയാണോ? 

ഇന്ത്യയില്‍ നാം വിദേശികള്‍ക്കു നല്‍കുന്ന സ്നേഹവും മര്യാദയും നമ്മുടെ രാജ്യത്തിന്‍റെ ആതിഥേയമര്യാദയുടെ ഭാഗമാണ്. അത് അത്രയും അളവില്‍ തിരികെ അവരുടെ രാജ്യത്തും കിട്ടണമെന്ന് വാശി പിടിക്കുന്നത്‌ ശെരിയാണോ? 

അനു മുരളി.


From: John Thomas <joal0791@yahoo.com>
To: Anu Murali <anumuraligis@yahoo.com>; "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Thursday, 6 October 2011, 16:08:12
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

Dear Mr/Miss/Mrs Anu Murali,

I don't know how far is your reach around the global when you ridicule me. I have my own company which has branches over 5 countries including India and have visited several countries around the globe. That is how I have formed my perspectives on this subject. So don't talk like a moron. The Nobel prize is not just another prize like the awards in Kerala or India in large. A Nobel leuarant is respected all around the world as he/she has been awarded it for some solid contribution to the mankind. As Gandhiji has contributed a lot to the mankind and in my perspective he should have been given that.

John


From: Anu Murali <anumuraligis@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>; "joal0791@yahoo.com" <joal0791@yahoo.com>
Sent: Thursday, October 6, 2011 9:50 AM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

മിസ്റ്റര്‍ ജോണ്‍ തോമസ്‌.. 

ഒരു നോബല്‍ സമ്മാനം കിട്ടാതിരുന്നാല്‍ നശിച്ചു പോകുന്നതല്ല ഭാരതത്തിന്റെ യശസ്സ്. താങ്കള്‍ ഗള്‍ഫില്‍ ഏതു രാജ്യത്താണ് എന്നറിയില്ല. എന്നാലും പറയുകയാണ്‌. താങ്കളുടെ ചുറ്റുമുള്ള 'o' വട്ടം കണ്ടു അതാണ്‌ ലോകം എന്ന് പറയരുത്. ഭാരതത്തിലെ തൊഴിലാളികളെക്കാള്‍ കുറഞ്ഞ വേതനത്തിന് മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ പണിയെടുക്കാന്‍ തയ്യാറുള്ളപ്പോഴും ഇത്രയും അധികം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ പണിയെടുക്കുന്നതും പണിയെടുക്കാന്‍ പോകാന്‍ ഇരിക്കുന്നതും അവരുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് തന്നെ ആണ്. കാര്യങ്ങള്‍ വ്യക്തമായി അറിയില്ലെങ്കില്‍ അതിനെപ്പറ്റി വിടുവായത്തം പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ യേശുദാസിന്റെ കാര്യം: അയാള്‍ ആയിരക്കണക്കിന് ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് കല്പന എന്ന ഒരു പാട്ടുകാരി ഭാരതത്തില്‍ ജനിച്ചത്‌ ഏതോ മുജ്ജന്മ പാപം കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ കുറെ ആള്‍ക്കാര്‍ അതിനു കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. അതിലോരാളായി മാത്രമേ താങ്കളെ കാണുന്നുള്ളൂ. സ്വന്തം അമ്മയെ തല്ലിയാലും അതിനും രണ്ടു കാരണം കണ്ടെത്തുന്ന കാലമാണ്. താങ്കള്‍ ഇത് പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ..

അനു മുരളി


From: John Thomas <joal0791@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 5 October 2011, 22:29:48
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

യേശുദാസ് എന്ന ഗായകന്റെ അനവസരത്തിലുള്ള വിവരക്കേട് വിളമ്പലും ആയി ബന്ധപ്പെട്ടു നാട്ടിലെ സകല രാജ്യസ്നേഹികളും നടത്തുന്ന മാന്യമായതും അല്ലാത്തതും ആയ അഭ്പ്രായങ്ങള്‍ നിരവധി ദിവസങ്ങളായി എവിടെ പ്രത്യക്ഷപ്പെടുന്നു. ഇതേ പറ്റി കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കാര്യം മനസിലായി, പറഞ്ഞത് തീര്‍ത്തും അനവസരത്തില്‍ ആണെങ്കിലും ഇതില്‍ അല്‍പ്പം കാര്യമുണ്ട്. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഈ രാജ്യത്തിന്‌ അര്‍ഹിക്കുന്ന ഒരു മാന്യത ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇല്ല തന്നെ. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ പകുതി പോലും വരില്ല മൊത്തം അറബി രാജ്യങ്ങളുടെ ജനസംഖ്യ. എങ്കിലും അറബി യു എന്നിന്റെ ഔദ്യോതിക ഭാഷകളില്‍ ഒന്നായിരിക്കുമ്പോള്‍ ഹിന്ദിക് ആ പദവി ഇല്ല. ഇന്ത്യയുടെ യു എന്‍ സ്ഥിരാങ്കത്വവും അത് പോലെ തന്നെ. ഗാന്ധിജിക്ക് നോബല്‍ സമ്മാനം നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. ഒന്നിനും കൊള്ളാത്ത ഒബാമക്ക് പോലും അവര്‍ അത് കൊടുത്തു. ജന ഗാന മന അധിനായകനെ (ജോര്‍ജ് രാജാവ്‌) പറ്റി കവിത എഴുതിയില്ലയിരുന്നു എങ്കില്‍ വിശ്വകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടുമായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടെണ്ടാതാണ്. ഇത് തന്നെ ആണ് ഇന്ത്യന്‍ കലകളോടും മറ്റുമുള്ള വിദേശികളുടെ സമീപനം. ഒരു മൈക്രോ മൈനോരിറ്റി ഇതില്‍ അപവാദമായി ഉണ്ടാകാം, കലാമണ്ഡലത്തിലും മറ്റും കാണുന്ന മദാമ്മമാരെപ്പോലെ.

വ്യതിപരമായും നല്ല ഒരു സമീപനമല്ല വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ആഗോള തലത്തില്‍ ഏറ്റവും അധികം മറ്റുള്ളവരാല്‍ ഹരാസ് ചെയ്യപ്പെടുന്നത് ഒരു പക്ഷെ ഇന്ത്യ തൊഴിലാളികള്‍ ആയിരിക്കും.

സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്ത പലെസ്തെനികള്‍ പോലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തോഴിലകളെ പീടിപ്പിക്കുനതായ് കാണാന്‍ സാധിചിട്ടിടുണ്ട്. ദുബൈയില്‍ മലബാറി എന്ന് പറഞ്ഞാല്‍ എന്തോ കൊള്ളാത്തവന്‍ എന്നാണ് അര്‍ഥം. നല്ല ജോലിയില്‍ ഇരിക്കുന്ന പല മലയാളികളും സ്വന്തം അസ്ഥിത്വം വെളിവാകാതിരിക്കാന്‍ ആങ്കലെയത്തിലും ഹിന്ദിയിലും ഒക്കെയാണ് മൊഴിയുന്നത്.

യൂറോപ്പിലെ മലയാളി നേര്സുമാരെ പറ്റി ഗുണ്ടെര്‍ ഗ്രാസ്സ് കളിയാക്കി എഴുതിയതും വായിചിട്ടിണ്ട്. സായിപ്പിന്റെ പള്ളിയില്‍ പോകാന്‍ ചന്കോറപ്പില്ലത്തവര്‍ നാടന്‍ പള്ളീലച്ചന്മാരെ അമേരിക്കയിലേക്ക് കേറ്റി അയക്കുന്നുമുണ്ട്. അങ്ങനെ ഒരുപാട് അച്ചന്മാര്‍ക്ക് അമേരിക്കയില്‍ പണികിട്ടുന്നുണ്ട്.

ചുരുക്കത്തില്‍ നമ്മുടെ ഗന്ധര്‍വന്‍ വിടുവായ പറഞ്ഞതാനെക്കിലും ഇന്ത്യക്കാര്‍ക്ക് വെളിയില്‍, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ വിചാരിക്കുന്ന പോലെയുള്ള വിലയൊന്നും ഇല്ല. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഇതൊരു ദുഃഖ സത്യമാണ്.

എല്ലാ രാജ്യസ്നേഹികള്‍ക്കും എന്തെ മുന്‍‌കൂര്‍ ക്ഷമാപണം.

From: Jacob Joseph <rsjjin@yahoo.com>
To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, October 5, 2011 3:30 PM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

നാം ഉള്‍പ്പെടുന്ന മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ശ്രീ യേശുദാസ്‌ പറഞ്ഞത്.

നമുക്ക്‌ നമ്മെ കുറിച്ചു ഒരു മതിപ്പുമില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴംചോല്ലും കൂട്ടിനുണ്ട്.

മംഗ്ലീഷ് പറയുന്ന അവതാരകരും, മലയാളം പറഞ്ഞതിന് ശിക്ഷ നല്‍കുന്ന സ്കൂളുകളും മറ്റും അദ്ദേഹത്തിന് കൂട്ടിനുണ്ട്.

ട്രിവാണ്ട്രം, ക്വയിലോണ്‍, ട്രിചൂര്‍, കാലികറ്റ് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മലയാളികള്‍ മദ്രാസും, കല്‍കത്തയും  ബോംബെയുമോക്കേ മറന്നേ പോയി.

പുറത്തുനിന്നും ആരെങ്കിലും കേരളത്തില്‍ വന്നാല്‍ നമ്മള്‍ അവരുടെ ഭാഷയില്‍ അവരോട് സംസാരിക്കാന്‍ ശ്രമിക്കും, നമ്മള്‍ കേരളത്തിനു പുറത്ത്‌ ചെന്നാലോ, അപ്പോഴും നമ്മള്‍ അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കും.

എന്തിനേറെ പറയുന്നു? കാര്‍ കരയിലും വെള്ളത്തിലും ഓടിക്കാന്‍ ശ്രമിച്ച ഒരു മലയാളിക്കെതിരെ അധികാരികള്‍ അറസ്റ്റ്‌ ഭീഷണി മുഴക്കിയതായ വാര്‍ത്ത ഒരിക്കല്‍ ടിവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. അദ്ദേഹം നിര്‍മിച്ച കാര്‍ ഇപ്പോളും ഷെഡില്‍ കിടന്നു തുരുമ്പെടുക്കുന്നുണ്ടത്രെ. ഇത്രയും വലിയ കാര്യങ്ങളൊക്കെ ഒരു മലയാളി ചെയണോ എന്ന ചിന്ത നമ്മളില്‍ രൂഡമൂലമാണ്.
From: Joe Joseph A U <joejosephau@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, October 4, 2011 11:34 PM
Subject: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

"ഇവള്‍ കല്‍പ്പന, wonderful അവള്‍ ഇവിടെ ജനിക്കേണ്ട കുട്ടിയല്ല വല്ല അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍...."

മുന്ജന്മത്തില്‍ ചെയ്ത പാപം കൊണ്ടാണോ ഇവിടെ (കേരളത്തില്‍) ജനിച്ചത്‌ എന്ന് ഞാന്‍ സംശയിക്കുന്നു...(കൈയ്യടി) .യേശുദാസ്‌.

http://www.youtube.com/watch?v=kVLZc_AkHsI

പ്രിയ ദാസേട്ട താങ്കളെ വിമര്‍ശിക്കാനുള്ള ഒരു വിധത്തിലുള്ള യോഗ്യതയും ഇല്ലാത്ത, ഒരു വിധത്തിലുള്ള പേരോ പ്രശസ്തിയോ ഇല്ലാത്ത ഒരു പീറ,സാധാരണക്കാരന്‍ മലയാളി ആണ് ഞാന്‍. താങ്കളുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. കാരണം. എന്‍റെ കേരളം,എന്‍റെ ഭാഷ,എന്‍റെ സംസ്കാരം, എനിക്ക് പ്രിയപ്പെട്ടതാണ്.അതിനെ ,സംഗീതത്തിന്റെയും, തത്വ ചിന്തയുടെയും സര്‍വജ്ഞ പീഠം ചവിട്ടിയ താങ്കള്‍ ചവിട്ടി അരച്ചു.താങ്കളില്‍ നിന്നും അങ്ങനെ ഒരു വര്‍ത്തമാനം തീരെ അപ്രതീക്ഷിതം ആയിരുന്നു..

ഓര്‍മവച്ച നാള്‍മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന താങ്കളുടെ വിഗ്രഹം ഞാന്‍ തന്നെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു പൊട്ടിച്ചു.. അറിവില്ലായ്മ ആണെങ്കില്‍ ക്ഷമിക്കുമല്ലോ,ഏതാനും സംശയങ്ങള്‍ ചോദിച്ചോട്ടെ.

കേരളത്തില്‍ ജനിച്ച എല്ലാവരും മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ആണോ?

അമേരിക്കയില്‍ ജനിച്ചാല്‍ പാപം ഇല്ലേ ? താങ്കളുടെ പിതാവും,ഗുരുവും, ഒക്കെ ആ മാരക പാപം ചുമക്കുന്നവരും പാപികളും ആയിരിക്കും അല്ലെ?

ഈ അമേരിക്കയില്‍ എങ്ങനെയാ,സായിപ്പന്മാര്‍ക്ക് ശാസ്ത്രീയ സംഗീതവും, കര്‍ണാടക സംഗീതവും ഒക്കെ നല്ല പരിജ്ഞാനം ആയിരിക്കും അല്ലെ?

ഒബാമ ഇന്നാള് ബിന്‍ ലാദന്‍ മരിച്ചപ്പോള്‍ ആനന്ദ ഭൈരവി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു എന്ന് ഏതോ പത്രം എഴുതിക്കണ്ടു.ഭയങ്കരം തന്നെ!

ഈ രിയാലിടി ഷോ, പോട്ടെ താങ്കള്‍ എന്തോ അതിനെ വിമര്‍ശിച്ചു പറയുന്നത് കേട്ടല്ലോ, ഇപ്പോള്‍ എന്താ ഇങ്ങനെ?

താങ്കളുടെ പാട്ടുകേട്ട് വളര്‍ന്ന ഞങ്ങള്‍ മലയാളികള്‍ ഒക്കെ ഇവിടെ ജനിച്ചത്‌ കൊണ്ട് മുന്ജന്മത്തില്‍ പാപം ചെയ്തു എന്ന് ഉറപ്പിക്കാം അല്ലെ?

അത് മാറ്റാന്‍ ഒബാമയോട് ഒന്ന് പറയുമോ, താങ്കള്‍ ഒരു സായിപ്പിന് ജനിച്ച യഥാര്‍ത്ഥ അമേരിക്കകാരന്‍ ആണല്ലോ അല്ലെ?

അമേരിക്കയില്‍ മയാമി ബീച്ചില്‍ എവിടെയോ ആണ് താങ്കള്‍ ജനിച്ചത്‌ അല്ലെ? സായിപ്പന്മാരാനല്ലേ താങ്കളെ പ്രോത്സാഹിപ്പിച്ചു, സ്നേഹിച്ചു ഇത്ര വലിയ മഹാന്‍ ആക്കിയത്?

താങ്കള്‍ വളരെ നന്ദി ഉള്ളവന്‍ ആണ് ദാസേട്ട ആ നന്ദി നിങ്ങള്‍ സായിപ്പന്‍ മാരോട് കാണിച്ചു. സ്തുത്യര്‍ഹം. വളരെ നന്ദി പ്രിയ ദാസേട്ട, ഇനിയും വരണെ കേരളത്തിലേക്ക്...ഞങ്ങള്‍ പാപികളെ കാണാന്‍..

Joe, The Knight Templar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment