Wednesday 26 October 2011

[www.keralites.net] റോഡില്‍ പടക്കം പൊട്ടിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് തൂങ്ങിമരിച്ചു.

 


തിരു: റോഡില്‍ പടക്കം പൊട്ടിച്ചെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച യുവാവ് തൂങ്ങിമരിച്ചു. ലോക്കപ്പിലിട്ട് തല്ലിച്ചതച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്കുകാരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിതുര തേവിയോട് സിമി ഭവനില്‍ സിനു (26) ആണ് പൊലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. വിതുരയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് വിതുര എസ്ഐ ആര്‍ രാജേഷ്, എഎസ്ഐ കെ ജയകുമാര്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വിതുര എസ്ഐയുടെ നേതൃത്വത്തിലാണ് സിനുവിനെ വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയത്. റോഡരികിലുള്ള വീട്ടുമുറ്റത്ത് കുട്ടികളോടൊപ്പം പടക്കം പൊട്ടിക്കുകയായിരുന്ന സിനുവിനെ എസ്ഐ മര്‍ദിച്ച് ജീപ്പില്‍ കയറ്റുകയായിരുന്നു. സിനുവിനോടൊപ്പം, വിതുര കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപം താമസിക്കുന്ന സുഹൃത്ത് വിജീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ വഴിയില്‍ പടക്കം പൊട്ടിച്ചതായി പറഞ്ഞ് കല്ലാറില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ഷംനാദ് എന്ന യുവാവും ജീപ്പിലുണ്ടായിരുന്നു. യുവാക്കളെ സ്റ്റേഷനിലെത്തിച്ചശേഷം തന്നെ ചീത്ത വിളിച്ചെന്നു പറഞ്ഞ് എസ്ഐ സിനുവിനെ മര്‍ദിച്ചു. എന്നാല്‍ , താന്‍ ചീത്ത വിളിച്ചിട്ടില്ലെന്ന് സിനു പറഞ്ഞെങ്കിലും എസ്ഐ ചെവിക്കൊണ്ടില്ല. ഇരു കവിളിലും മാറിമാറി തല്ലി. എഎസ്ഐയെയും ഡ്രൈവറെയും കൂട്ടി എസ്ഐ സ്റ്റേഷനില്‍ നിന്ന് പോയശേഷം സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരന്‍ സിനുവിനെ കഴുത്തിന് കുത്തിപ്പിടിച്ച് കൈമുട്ട് കൊണ്ട് ആഞ്ഞിടിച്ചു. ഇടിയേറ്റ സിനു തളര്‍ന്നു വീണെന്ന് ദൃക്സാക്ഷിയായ വിജീഷ് പറഞ്ഞു. നിലത്തു വീണ സിനുവിന്റെ വാരിയെല്ലില്‍ ബൂട്ടിട്ട് ചവിട്ടി. രാത്രി പതിനൊന്നോടെ സുഹൃത്തുക്കളായ ബാബുവും ജിതിന്‍രാജും സ്റ്റേഷനിലെത്തി സിനുവിനെയും വിജീഷിനെയും ജാമ്യത്തിലിറക്കി. ഇവരോട് താന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് സിനു പറഞ്ഞിരുന്നു. സിനുവിനെ വീട്ടിലെത്തിച്ച് അമ്മ മീനയോട് കാര്യങ്ങള്‍ പറഞ്ഞശേഷം മടങ്ങിയ സുഹൃത്തുക്കള്‍ 11.30ന് ശേഷം ഫോണില്‍ മൂന്നു തവണ വിളിച്ചു. ടിവി കാണുകയാണെന്ന് സിനു മറുപടി പറഞ്ഞു. ഭക്ഷണം നല്‍കി ഉറങ്ങാന്‍ കിടന്ന അമ്മ രാത്രി ഒന്നരയോടെ എഴുന്നേറ്റപ്പോള്‍ സിനുവിനെ കണ്ടില്ല. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ വീടിനോടു ചേര്‍ന്നുള്ള കടമുറിക്കുള്ളില്‍ തൂങ്ങിനില്‍ക്കുന്ന സിനുവിനെയാണ് കാണാനായത്. നിലവിളി കേട്ടെത്തിയ അയല്‍വാസികളും സുഹൃത്തുക്കളും വിതുര പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പുലര്‍ച്ചെ രണ്ടരയോടെ പൊലീസ് സംഘം മരണം നടന്ന കടമുറി അടച്ച് സീല്‍ ചെയ്തു. നാട്ടുകാര്‍ പ്രകോപിതരാണെന്നു മനസ്സിലാക്കിയ വിതുര സ്റ്റേഷനിലെ പൊലീസുകാര്‍ നേരംപുലര്‍ന്ന് മണിക്കൂറുകളോളം സ്ഥലത്ത് എത്തിയില്ല. പിന്നീട്, പാലോട്, വലിയമല സ്റ്റേഷന്‍ എസ് ഐമാരുടെ നേതൃത്വത്തില്‍ പൊലീസെത്തി. വിതുര എസ്ഐ എത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊന്മുടി സംസ്ഥാനപാത ഉപരോധിച്ചു. മരിച്ച സിനു ഐസര്‍ (ഇന്ത്യന്‍ സ്പേസ് എഡ്യൂക്കേഷന്‍ റിസര്‍ച്ച്) നിര്‍മാണമേഖലയിലെ വാച്ച്മാനാണ്. ഡിവൈഎഫ്ഐ തേവിയോട് യൂണിറ്റ് അംഗമാണ്. അച്ഛന്‍ : സോമന്‍ . സഹോദരി: സിമി. ആര്‍ഡിഒ ജയപ്രകാശ് വീട്ടിലെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ട് ആറേകാലോടെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

--
F R I E N D

F - Few
R - Relations
I - In
E - Earth
N - Never
D - Die

R
ahul M B

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment