Monday 3 October 2011

[www.keralites.net] സ്വന്തം പങ്ക് വിഎസ് മറച്ചുവച്ചു: കോടതി

 

സ്വന്തം പങ്ക് വിഎസ് മറച്ചുവച്ചു: കോടതി


Fun & Info @ Keralites.netകൊച്ചി: മകന്‍ വി.എ. അരുണ്‍ കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നടപടിയെടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തനിക്കും തന്റെ ഓഫിസിനും എതിരെയുള്ള ആരോപണങ്ങള്‍ അന്വേഷണ പരിധിയില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കിയെന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വിജിലന്‍സ് അന്വേഷണത്തിനെതിരെ അരുണ്‍കുമാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് ഉത്ത...രവി...
ല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഉമ്മന്‍ചാണ്ടി അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് 2011 മാര്‍ച്ച് ഒന്നിനു നല്‍കിയ കത്തിന്റെ ആദ്യവാചകത്തില്‍തന്നെ ക്രമക്കേടുകളില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫിസിനും പങ്കുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ('അങ്ങയെക്കുറിച്ചും അങ്ങയുടെ ഓഫിസിനെക്കുറിച്ചും മകന്‍ അരുണ്‍ കുമാറിനെക്കുറിച്ചും നിയമ സഭയ്ക്കകത്തും പുറത്തും ഉന്നയിക്കപ്പെട്ട ആരോപണങ്ങളെപ്പറ്റി മറുപടി പറയാന്‍ സഭയ്ക്കകത്തു ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാതെ മനഃപൂര്‍വം മറ്റു വിഷയങ്ങള്‍ പറഞ്ഞ് ബോധപൂര്‍വം അങ്ങ് ഒഴിഞ്ഞുമാറിയ സാഹചര്യത്തിലാണ് ഞങ്ങള്‍ ഈ കത്ത് തരുന്നത് എന്നതാണ് ഉമ്മന്‍ചാണ്ടി നല്‍കിയ കത്തിലെ ആദ്യവാചകം.

'അങ്ങയുടെ മകനെതിരെയും അങ്ങേക്കെതിരെയും ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നു കത്തിന്റെ അവസാനഭാഗത്ത് അഭ്യര്‍ഥിക്കുകയും ചെയ്യുന്നു). ഈ കത്ത് വിജിലന്‍സിന്റെ ചുമതലയുള്ള അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനു മാര്‍ച്ച് ഒന്‍പതിന് വി.എസ.് അയച്ചു കൊടുത്തു. ആ കത്തിന്റെ രണ്ടാം ഖണ്ഡികയില്‍ 'എന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെതിരെ (അഡീഷനല്‍ ഡയറക്ടര്‍ ഐഎച്ച്ആര്‍ഡി) ഉന്നയിച്ച ആരോപണങ്ങള്‍ ഉചിതമായ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മാത്രമാണ് നിര്‍ദേശിച്ചിട്ടുള്ളത്.

കോടിയേരി ബാലകൃഷ്ണനാകട്ടെ അന്നുതന്നെ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി. ലോകായുക്തയെ അന്വേഷണച്ചുമതല ഏല്‍പിക്കണമെന്നാണു കത്തിലെ നിര്‍ദേശം. ആ കത്തിലും അരുണ്‍കുമാറിന്റെ കാര്യം മാത്രമേ പരാമര്‍ശിക്കുന്നുള്ളൂവെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി വി.എസ്. അന്വേഷണപരിധിയില്‍നിന്നു സ്വയം ഒഴിവാകുകയും തന്റെ ഓഫിസിനെ ഒഴിവാക്കുകയുമാണ് ചെയ്തത്.

വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രിയും അഡീ.ചീഫ് സെക്രട്ടറിയും ഇതേ വഴി പിന്‍തുടര്‍ന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ 2011 ജൂണ്‍ 16 ന്, പരാതി ലോകായുക്തയ്ക്കു വിട്ട ഉത്തരവു പിന്‍വലിച്ചു വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെതിരെയായിരുന്നു അരുണ്‍കുമാറിന്റെ ഹര്‍ജി. വി.എസ്, പരാതി ലോകായുക്തയ്ക്കു വിട്ട 2011 മാര്‍ച്ച് 10ന് ഐഎച്ച്ആര്‍ഡി ലോകായുക്ത നിയമത്തിന്റെ പരിധിയിലോ അരുണ്‍കുമാര്‍ പൊതുസേവകന്റെ ഗണത്തിലോ ആയിരുന്നില്ല.

നിയമപ്രകാരം പൊതുപ്രവര്‍ത്തകന്റെ നടപടികള്‍ മാത്രമേ ലോകായുക്തയ്ക്കു പരിഗണിക്കാനാവൂ. അതിനാല്‍ പരാതി ലോകായുക്തയ്ക്കു വിട്ട നടപടി നിയമപരമല്ല. പരാതി വിട്ട ശേഷം 2011 മേയ് നാലിനാണ് ഐഎച്ച്ആര്‍ഡിയെ ലോകായുക്തയുടെ പരിധിയിലാക്കിയത്. ഇക്കാര്യത്തില്‍ തുടര്‍വിജ്ഞാപനത്തിലൂടെ തിരുത്തല്‍ സാധ്യമല്ലെന്നു സെപ്റ്റംബര്‍ 30 ലെ ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു.

ചന്ദനപ്പണം മുതല്‍ പിഎച്ച്ഡി വരെ
ചന്ദന ഫാക്ടറി ഉടമ ഖാദര്‍ പാലോത്തില്‍ നിന്നു വി.എസ്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ഏഴുലക്ഷം രൂപ കൈപ്പറ്റി, പിഎച്ച്ഡി റജിസ്ട്രേഷനു വ്യാജരേഖയുണ്ടാക്കി തുടങ്ങി പത്തോളം ആരോപണങ്ങളാണ് ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നത്. വിദേശയാത്ര, സ്വത്ത് സമ്പാദനം എന്നിവയും ഇതില്‍പ്പെടുന്നു. പരാതി ലോകായുക്തയ്ക്കാണു വിഎസ് കൈമാറിയത്. പൊതുസേവകനല്ലാത്ത അരുണ്‍കുമാറിനെതിരെയുള്ള പരാതി അന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നിരിക്കെയായിരുന്നു വിഎസിന്റെ ഇൌ നടപടി.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment