Monday 3 October 2011

Re: [www.keralites.net] അച്യുതാനന്ദന്‍ ??????????????????

 

അഴിമതി വീരനമാര്‍ക്ക് കുട പിടിക്കുന്ന നിങ്ങളെ പോലുള്ള മൂന്നാംകിട കൂലിയെഴുതുകാര്‍
ഹസരെയേ പോലും വെറുതെ വിട്ടോ??
കുഞ്ഞാപ്പയേയും ബാലക്രിഷ്ണപിള്ളയെയും സന്ടിയഗോ മാര്ടിനെയും ഒക്കെ പുന്ന്യളന്മാരാകി
മൂന്നുനേരം മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു അവരുടെ വിസര്‍ജ്യം പുന്ന്യാഹമാക്കി സേവിക്കുന്ന തന്നെപ്പോലുള്ളവര്‍
കഴിഞ്ഞ കുറെ കാലമായി വീ എസിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കുന്നു. കേരളീയ സമൂഹം അറിയാനും പ്രതികരിക്കാനും
ആഗ്രഹിക്കുന്നത് തന്നെയാണ് വീ എസ് ചെയ്യുന്നത്. വീ എസ് ചെയ്യുന്നത് കേരളം അന്ഗീകരിക്കുന്നതിന്റെ മറുപടി ആണ് ഇന്നും
പലരും ഒതുക്കാന്‍ ശ്രെമിച്ചിട്ടും സാധിക്കാതെ കേരള പൊതു സമൂഹത്തില്‍ വീ എസ് നില നില്കുന്നത്. ഇത്രയും വലിയ ഉപന്യാസം എഴുതിയത് പല നികൃഷ്ട ജന്മങ്ങളെയും വെള്ള പൂശാന്‍ ആയിരിക്കും പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഗുണം അതിനു കിട്ടും എന്ന് തെറ്റിദ്ധരിക്കണ്ട


From: DXB § 32 »-(¯`v´¯)-» <dxb32@yahoo.co.uk>
To: Keralites <Keralites@yahoogroups.com>
Sent: Monday, October 3, 2011 1:17 AM
Subject: [www.keralites.net] അച്യുതാനന്ദന്‍ ??????????????????
 
അച്യുതാനന്ദന്‍ ??????????????????

Fun & Info @ Keralites.net"വീട്ടമ്മയുടെ വള നഷ്ടപ്പെട്ടു. കണ്ടെത്തിയത് ക...ാക്കക്കൂട്ടില്‍' എന്നൊരു വാര്‍ത്തയുണ്ടായിരുന്നു ബുധനാഴ്ച ദീപികയുടെ കോട്ടയം പേജില്‍. പട്ടിമറ്റത്താണു സംഭവം. വീടിനോട് ചേര്‍ന്ന് പുറത്തുണ്ടാക്കിയ താല്‍ക്കാലിക കുളിമുറിയില്‍ കയറിയപ്പോള്‍ വീട്ടമ്മ സ്വര്‍ണവളയൂരി ഒരു കമ്പില്‍ തൂക്കിയിട്ടു. കുളി കഴിഞ്ഞപ്പോള്‍ വള കാണുന്നില്ല. പുറത്തുനിന്നൊരാളും ആ വഴിയെ വന്നിട്ടുമില്ല. കുളിമുറിക്കു മുകളില്‍ ഒരു കാക്ക പറന്നുവന്നിരുന്നതൊഴികെ. സംഭവം ഭര്‍ത്താവിനോട് പറഞ്ഞു. പിറ്റേന്നും കുളിക്കാന്‍ കയറുമ്പോള്‍ പരീക്ഷണാര്‍ത്ഥം അതേ കമ്പില്‍ ഒരു മുക്കുവള തൂക്കിയിട്ടു. വീണ്ടും കാക്ക വന്നു. വള കൊത്തിയെടുത്ത് നേരെ പറന്നത് മരക്കൊമ്പിലേക്ക്. കാക്കക്കൂട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ അതാ കിടക്കുന്നു വള രണ്ടും. സഖാവ് അച്യുതാനന്ദന്‍ ഈ സംഭവം അറിഞ്ഞില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍, ആ "കാക്ക' ഒരു "മലപ്പുറം കാക്ക' ആകേണ്ട നേരം കഴിഞ്ഞു. അത്രമതിയാകുമല്ലോ അച്യുതാനന്ദന് ഒരു കലാപം നയിക്കാന്‍. ജാതിയും മതവും ഭൂഖണ്ഡവും വേര്‍തിരിച്ച് അര്‍മാദിക്കാന്‍.
മറ്റുള്ളവര്‍ക്കെന്തു സംഭവിക്കുമെന്ന് വേവലാതി പൂണ്ടും പ്രത്യാഘാതങ്ങളെക്കുറിച്ചാലോചിച്ച് തലപുണ്ണാക്കിയും നേരം കളയേണ്ട സാമൂഹിക പ്രതിജ്ഞാബദ്ധത അച്യുതാനന്ദ സഖാവിന്റെ അളവില്‍ പറഞ്ഞതല്ല. തനിക്കു താന്‍ ശരി എന്ന പ്രാകൃത ചിന്തയില്‍ സമൂഹ മനസ്സിനെന്തു പ്രസക്തി? പ്രതികരണമായാലും പ്രക്ഷോഭമായാലും തന്റെ വ്യക്തിമഹാത്മ്യം ലബ്ധപ്രതിഷ്ഠമാകുന്ന മാധ്യമക്കാഴ്ചകളിലേക്കു മാത്രമേ അച്യുതാനന്ദന്‍ മിഴി തുറന്നിട്ടുള്ളൂ. അല്ലാത്തപ്പോഴൊക്കെ ഉറക്കമായിരുന്നു. വരുംവരായ്ക നോക്കാത്ത ആ എടുത്തുചാട്ടങ്ങളിലെ ബുദ്ധിശൂന്യത വായിച്ചെടുക്കാം. കെ.എം. ഷാജഹാന്റെ "ചുവന്ന അടയാളങ്ങള്‍' എന്ന പുസ്തകത്തില്‍. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അച്യുതാനന്ദന്റെ sൈ്രവറ്റ് സെക്രട്ടറിയായിരുന്നു ഷാജഹാന്‍. അച്യുതാനന്ദനു "മഹാത്മാ' പരിവേഷം നല്‍കിയ വാര്‍ത്താ ശില്‍പി. "പാളിപ്പോയ ആരോപണം' എന്ന തലക്കെട്ടിലെ അധ്യായം ഇങ്ങനെ:

""മകനെ കാണാന്‍ വന്ന നാഗാലാന്‍ഡ് വനിതയെ ജയിലില്‍ ബലാത്സംഗം ചെയ്തു' എന്ന് വി.എസ്. ഭാര്യാവീട്ടിലിരുന്ന് ടി.വി. കാണവേ 2002 ആഗസ്ത് 18ന് കണ്ട ഈ വാര്‍ത്ത എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകളഞ്ഞു. തലേന്ന് കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് പോരുമ്പോള്‍ വി.എസ് ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. "ബലാത്സംഗം ചെയ്തത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാര്‍' എന്നും വി.എസ് പാലക്കാടുവെച്ച് പത്രസമ്മേളനത്തില്‍ പറഞ്ഞതായി ടി.വിയില്‍നിന്ന് അറിയാനായി. "വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കിടക്കുന്ന മകനെ കാണാന്‍ ജൂലൈ 17ന് ജയിലിലെത്തിയ വീട്ടമ്മയെ ജയില്‍ ജീവനക്കാര്‍ ബലാത്സംഗം ചെയ്തു എന്ന് വ്യക്തമാക്കി ഒരു സംഘം തടവുകാരയച്ച "കത്തിന്റെ' അടിസ്ഥാനത്തിലാണ് വി.എസ്. പത്രസമ്മേളനം നടത്തിയതെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു. പിന്നീട് വി.എസിനെ നേരിട്ട് ഫോണില്‍ വിളിച്ചപ്പോള്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
സ്ഫോടനാത്മകമായിരുന്നുവല്ലോ ഈ വാര്‍ത്ത. അതുകൊണ്ടുതന്നെ പിറ്റേന്ന് ഈ വാര്‍ത്ത പത്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇതേക്കുറിച്ച് വി.എസിനോട് സംസാരിച്ചപ്പോള്‍, വിവരങ്ങള്‍ അന്വേിച്ചുകൊണ്ടിരിക്കുകയാണെന്നും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആരെയെങ്കിലും നാഗാലാന്റിലേക്ക് അയക്കുന്ന കാര്യം ആലോചിക്കണം എന്നും പറഞ്ഞു. 2002 ആഗസ്ത് 25നാണെന്നു തോന്നുന്നു, "വിയ്യൂരില്‍ മറ്റൊരു സ്ത്രീപീഡനം കൂടി' എന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നുകണ്ട പത്രലേഖകരോട് വി.എസ് പറഞ്ഞു. വാര്‍ഡന്മാരാണ് സ്ത്രീയെ പീഡിപ്പിച്ചത് എന്നും വി.എസ് പറഞ്ഞു. "ജയില്‍ വാര്‍ഡന്മാര്‍ വി.എസിനെതിരെ നിയമനടപടിക്ക് അനുമതി തേടി' എന്നും പിറ്റേന്ന് വാര്‍ത്ത വന്നു. ഈ വാര്‍ത്ത കൂടി വന്നതോടെ അങ്കലാപ്പ് വര്‍ധിച്ചു. ഇക്കാര്യത്തെക്കുറിച്ച് അന്വേിച്ച മാധ്യമപ്രവര്‍ത്തകരോട് ആക്ഷേപത്തെക്കുറിച്ച് വിശദമായി അന്വേിക്കുന്നു' എന്ന മറുപടിയാണ് വി.എസ്. നല്കിയത്. ഇതിനിടെ ഈ വിഷയത്തില്‍ വി.എസിനെ പരിഹസിച്ചുകൊണ്ട് പത്രങ്ങളില്‍ കൂടുതല്‍ കാര്‍ട്ടൂണുകളും ലേഖനങ്ങളും വന്നു. തെളിവുകള്‍ ഹാജരാക്കാന്‍ വി.എസിനൊട്ട് കഴിഞ്ഞതുമില്ല. എന്നാല്‍, ആഴ്ചകള്‍ക്കു ശേഷം ഈ ആക്ഷേപം ഉന്നയിക്കുന്നതില്‍ തനിക്ക് പിശകുപറ്റി എന്നു വി.എസ് പരസ്യമായി പറഞ്ഞു.''ഇക്കാര്യത്തില്‍ തനിക്കു തെറ്റുപറ്റി എന്ന് അച്യുതാനന്ദന്‍ പരസ്യപ്രസ്താവന ചെയ്യേണ്ടിവന്നത് ഹൃദയ വിശാലത കൊണ്ടായിരിക്കില്ല. അപകീര്‍ത്തിക്കേസിലെ ജയില്‍വാസം പ്രതിപക്ഷനേതാവായാലും അനുഭവിച്ചുതീര്‍ക്കേണ്ടിവരും എന്നതുകൊണ്ടുതന്നെയാവണം.
നിയമസഭാംഗവും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമെല്ലാമായി സര്‍ക്കാര്‍ ഖജനാവിലെ ലക്ഷങ്ങള്‍ ശമ്പള യാത്രാപ്പടി ഇനത്തില്‍ യഥേഷ്ടം കൈപ്പറ്റി സസുഖം ജീവിക്കുന്ന അച്യുതാനന്ദന്‍ എന്ന പൊതുപ്രവര്‍ത്തകനെകൊണ്ട് കേരളം എന്ത് നേടി എന്നൊരു കണക്കെടുപ്പ്കൂടി പ്രസക്തമാകുന്നുണ്ട്.
കേരളപ്പിറവിക്കു ശേഷം വേറെയും മുഖ്യമന്ത്രിമാര്‍ വാണരുളിയിട്ടുണ്ട് ഭൂമിമലയാളത്തില്‍. പക്ഷേ അവരൊക്കെ താന്താങ്ങളുടെ ഭരണ പ്രാപ്തിയിലും ബുദ്ധിമികവിലും ആദര്‍ശശുദ്ധിയിലും സാമൂഹിക പ്രതിബദ്ധതയിലുമാണ് കീര്‍ത്തി നേടിയത്. ഒരാള്‍ക്കും അളവില്‍കവിഞ്ഞ മാധ്യമ പോഷണമില്ലായിരുന്നു. മീഡിയകളാല്‍ നിര്‍മിക്കപ്പെട്ട പൊയ്ക്കുതിരകളല്ലായിരുന്നു അച്യുതാനന്ദനൊഴികെയുള്ള ആ കേരള മുഖ്യമന്ത്രിമാര്‍. അതുകൊണ്ടു തന്നെ അവര്‍ വാങ്ങിയ ശമ്പളത്തിന്റെയും ചെയ്ത കര്‍മങ്ങളുടെയും കണക്കെടുപ്പ് ആവശ്യമില്ല മലയാളികള്‍ക്ക്. ഇത് അങ്ങനെയല്ല, പത്രപ്പരസ്യത്തിലൂടെ ഒരു ചരക്കുമാത്രമേ പ്രബുദ്ധ കേരളത്തിന്റെ രാഷ്ട്രീയ വിപണിയില്‍ ഇന്നോളം ഇറക്കുമതി ചെയ്യപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടാണ് "വാര്‍ത്താപുരുഷന്‍' എന്ന അവാര്‍ഡിന് ആദ്യാവസാനം മലയാളത്തില്‍ അച്യുതാനന്ദന്‍ മാത്രം അര്‍ഹനായതും. വാര്‍ത്തയില്‍ മാത്രമുള്ള പുരുഷന്‍, "വാര്‍ത്തകൊണ്ടും വാര്‍ത്തക്കുവേണ്ടിയും ജീവിക്കുന്ന പുരുഷന്‍' എന്നര്‍ത്ഥം.
ആലപ്പുഴ പുന്നപ്രയില്‍ 1923 ഒക്ടോബര്‍ 20നു ജനിച്ച വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ മൂന്നാഴ്ച കഴിഞ്ഞാല്‍ വയസ്സ് 89ലേക്ക് പ്രവേശിക്കും. മനുഷ്യനില്‍ വിപ്ലവ വീര്യം ജ്വലിക്കുന്ന കൗമാരത്തിലും യൗവനത്തിലും മധ്യവയസ്സിലും അത് ഒരുവിധം കെടാതെ കൊണ്ടുനടക്കാനാവുന്ന ശരാശരി വാര്‍ധക്യത്തിലും "പൊതുതാല്‍പര്യത്തിന്റെ' സമര പോര്‍മുഖങ്ങളില്‍ അച്യുതാനന്ദനെ മലയാളി കണ്ടിട്ടില്ല. പുന്നപ്രവയലാര്‍ പ്രക്ഷോഭത്തില്‍ ഉണ്ടെന്നും ഇല്ലെന്നും തര്‍ക്കിക്കുന്നവരാണ് സി.പി.എമ്മുകാര്‍പോലും.
കമ്യൂണിസ്റ്റായതിനു ജയിലില്‍കിടന്ന അച്യുതാനന്ദന്‍ പുറത്തുകടക്കാന്‍ കമ്യൂണിസത്തിന്റെ ശത്രുക്കള്‍ക്ക് രക്തം നല്‍കിയ "ദാനശീലന്‍' ആണെന്ന് പാര്‍ട്ടിയിലെ ശത്രുപക്ഷം പരിഹസിക്കാറുണ്ട്. എന്നുവെച്ചാല്‍ ത്യാഗത്തിനു ജൂബ്ബയിട്ട ആ ജീവിതകഥ സ്വന്തം പാര്‍ട്ടിക്കാര്‍പോലും പ്രത്യക്ഷരം അംഗീകരിക്കുന്നില്ലെന്ന്. പിന്നീടെപ്പോഴാണ് അച്യുതാനന്ദന്‍ എന്ന കപടനാട്യം കേരളത്തിന്റെ "സമര മുഖ'മാകുന്നത്.

അധികാരലഹരി നുരയുന്ന മനസ്സുമായി ഗതികിട്ടാ പ്രേതംപോലെ സഖാവ് അലയുകയാണെന്നു തിരിച്ചറിഞ്ഞ ഒരു മാധ്യമ സംഘം ഒരുക്കിയ തിരക്കഥ പ്രകാരം "പുതിയ വിപ്ലവകാരി' പിറക്കുകയായിരുന്നു. ശതാഭിഷേകത്തിന്റെ ഉമ്മറപ്പടിയിലിരിക്കുന്ന പ്രായത്തില്‍.
അധികാരമോഹങ്ങള്‍ക്കു പ്രതിബന്ധമാകുമെന്നു കണ്ടവരെയെല്ലാം അപകീര്‍ത്തിയില്‍ തളക്കാനുള്ള കെണിയൊരുക്കുക മാത്രമാണ് അച്യുതാനന്ദന്റെ പൊതുജീവിതംകൊണ്ട് കേരളത്തിനു കിട്ടിയ സംഭാവന. അതിനു നാട് നല്‍കിയ വില വളരെവലുതും. രണ്ടു മുന്നണികള്‍ക്കു മധ്യെയാണ് കേരളവും അതിന്റെ ഭാവിയും. എെക്യമുന്നണിയും ഇടതുമുന്നണിയും. ഒരു കൂട്ടര്‍ ഭരിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രതിപക്ഷത്തിരിക്കും. വികസനത്തിനു നേതൃത്വം നല്‍കുമ്പോഴുള്ള പാകപ്പിഴവുകളെ പ്രതിപക്ഷ ഇടപെടല്‍കൊണ്ടു തിരുത്തും. ചിലപ്പോള്‍ അധികാരഭ്രഷ്ടരാക്കും. തെരഞ്ഞെടുപ്പ് വരും. പക്ഷേ അപമാനിക്കില്ല. വിധിനിശ്ചയിക്കാന്‍ ജനങ്ങളുടെ കോടതിക്കു വിടും. കേരളത്തിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടികളിലൊന്നായ സി.പി.എമ്മിന്റെ കൈകാര്യകര്‍തൃത്വം അച്യുതാനന്ദനിലെത്തുവോളം അതായിരുന്നു കേരളം. ഇ.എം.എസും എ.കെ.ജിയും നായനാരുമുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും.പക്ഷേ അച്യുതാനന്ദന്‍ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയെ സി.പി.എമ്മിന്റെ ചെലവില്‍ തകിടംമറിച്ചു. ആ പാര്‍ട്ടിയുടെ നയവും പരിപാടികളും പ്രതിയോഗികളുടെ വ്യക്തിജീവിതം കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ മാത്രമായി. എതിര്‍പക്ഷത്തെ ശക്തരെ വ്യക്തിഹത്യ ചെയ്യുകയല്ലാതെ ജനങ്ങള്‍ക്കു നല്‍കാന്‍ സി.പി.എമ്മിന്റെ പക്കല്‍ ഒന്നുമില്ലെന്ന് അച്യുതാനന്ദന്‍ തെളിയിച്ചു. സി.പി.എമ്മും വിപ്ലവകാരികളായ പോഷകഘടകങ്ങളും തെരുവിലിറങ്ങുന്നത് രാഷ്ട്രീയ പ്രതിയോഗികളുടെ കോലം കത്തിക്കാന്‍ വേണ്ടി മാത്രമായി. ഭരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും അതു മാത്രമായി സി.പി.എം ഉണങ്ങിച്ചുരുങ്ങി. സി.പി.എമ്മിന് അക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴക്കും ഇടതുമുന്നണിക്ക്. അങ്ങനെ ഇടതു ഭരണത്തില്‍ കേരളം ഗോത്രവൈരങ്ങളുടെയും പരദൂഷണത്തിന്റെയും ശത്രുനിഗ്രഹത്തിന്റെയും പ്രാകൃത ഭൂ വിഭാഗമായി. മാറിവന്ന യു.ഡി.എഫ് ഭരണം വികസനത്തിനു ശ്രമിക്കുമ്പോള്‍ അതിനു നേതൃത്വം നല്‍കുന്ന മുന്‍നിരക്കാരെയെല്ലാം കേസിലും അപവാദത്തിലും തളച്ച് ശ്രദ്ധമാറ്റി നിര്‍വീര്യമാക്കാനുള്ള ശ്രമമായി.തത്വത്തില്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ കേരളം അച്യുതാനന്ദന്റെ "ഭയ കൗടില്യ ലോപങ്ങള്‍"ക്ക് അതിന്റെ ശീഘ്രവളര്‍ച്ചയെ ബലികൊടുക്കേണ്ടിവന്നു. തനിക്കും തന്റെ ഒരേയൊരു മകനും വേണ്ടി ഒരു തലമുറയെ തന്നെ മണ്ണിട്ടുമൂടിയെന്നര്‍ത്ഥം. പിതാവിന്റെയും പുത്രന്റെയും അധികാര, ധനമോഹങ്ങള്‍ക്ക് ഇ.എം.എസിന്റെ കേരളം നല്‍കുന്ന വിലയാണിതെന്ന് സി.പി.എമ്മുകാര്‍ ഓര്‍ക്കുന്നത് നന്നാവും.

"കേരളം മലയാളികളുടെ മാതൃഭൂമി' എന്നെഴുതിയ നമ്പൂതിരിപ്പാടിന്റെ നക്ഷത്രസങ്കല്‍പങ്ങളെയാണല്ലോ സി.പി.എം വാ തോരാതെ പറഞ്ഞു നടക്കുന്നത്. അതിന്റെ അനന്തരാവകാശിയാണോ അച്യുതാനന്ദനെന്നു തുറന്നുപറയേണ്ട ബാധ്യതയും സി.പി.എമ്മിനുണ്ട്.
തരിശായിക്കിടക്കുന്ന വയലില്‍ വാഴയും കപ്പയും കഴുങ്ങും വെച്ചത് രാജ്യദ്രോഹമായി ചിത്രീകരിച്ച് കര്‍ഷകസ്വപ്നങ്ങളുടെ കഴുത്തു വെട്ടിനിരത്തിയാണ് അച്യുതാനന്ദന്‍ മുഖ്യമന്ത്രി പദമേറിയത്. മകന്‍ അരുണ്‍കുമാറിനെതിരെ വിവാദ സ്വാമി സന്തോഷ്മാധവന്‍ കൊടുത്ത കേസ് 120 ഏക്കര്‍ പാടശേഖരം നികത്താന്‍ അനുമതി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് 80 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ്. ഇതാണ് ആദര്‍ശ മഹാത്മ്യം. മകന്റെ ഇടപാടുകാരോ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ വിവാദസ്വാമിമാരും. ക്രൂരമായ ലൈംഗിക പീഡനത്തില്‍ ഗര്‍ഭിണിയായി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയശേഷം ദുരൂഹമായി മരണപ്പെട്ട ശാരിയുടെ ആത്മാവാണ് അച്യുതാനന്ദന്റെ പുണ്യാള കസേരയുടെ ഒരു കാല്‍. ശാരിയുടെ കുഞ്ഞിന്റെ അച്ഛനാരെന്നറിയാന്‍ അച്യുതാനന്ദനു മാത്രമറിയുന്ന വി.എെ.പിയെ പിടിച്ചാല്‍ മതി. അതിനല്ലേ വേണ്ടത് സി.ബി.എെ അന്വേണം? കൊട്ടിയം പീഡനത്തില്‍ മരണപ്പെട്ട ഷൈനിയുടെ ഘാതകനെ അച്യുതാനന്ദനറിയാം. ആ പെണ്‍കുട്ടി പറഞ്ഞ വിവരങ്ങളടങ്ങിയ കാസറ്റ് അഭിമുഖം നടത്തിയ മഹിളാ സംഘടന, പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ സഖാവിനെ ഏല്‍പിച്ചതാണ്. ആ കാസറ്റ്പോലും മുങ്ങിപ്പോയി. കേരളത്തിലെ സമാന്തര ഭരണകേന്ദ്രമായി അച്യുതാനന്ദപുത്രന്‍ വാണപ്പോള്‍ മരുമകള്‍ രജനിബാലചന്ദ്രന്‍ ഓണ്‍ലൈന്‍ ലോട്ടറി ഡയറക്ടര്‍. ലോട്ടറി മാഫിയ പതിനായിരം കോടി തട്ടുന്നെന്ന് ആദര്‍ശപുംഗവനായ ഭര്‍ത്തൃപിതാവിന്റെ ഗീര്‍വാണവും. മക്കാവു ദ്വീപിലെ ചൂതാട്ടകേന്ദ്രത്തില്‍ പുത്രന്റെ സുഖവാസം. ഗോള്‍ഫ് ക്ലബ്ബ് അംഗത്വം. അല്‍പം മദ്യമാവാം എന്ന് അച്ഛന്റെ അനുമോദനം. വ്യാജ പി.എച്ച്.ഡി സര്‍ട്ടിഫിക്കറ്റുണ്ടാക്കി സ്വപുത്രനു സ്വന്തം വകുപ്പില്‍ ഉദ്യോഗക്കയറ്റം. പുത്രനു മേധാവിയായി മേയാന്‍വേണ്ടി മാത്രം ഒരു എെ.ടി അക്കാദമിയും. പുത്രന്‍ ചന്ദന മാഫിയകളില്‍ നിന്ന് ഏഴു ലക്ഷം വാങ്ങിയെന്ന് മറ്റൊരു കേസ്.
അച്യുതാനന്ദനെകൊണ്ട് കിട്ടിയ ഒരു ഗുണത്തിനു ജനാധിപത്യപാര്‍ട്ടികള്‍ നന്ദി പറയണം. സംഘടനാ മുഷ്കിന്റെ ഏക ശിലാഘടനയില്‍ അഹന്തകൊണ്ടിരുന്ന സി.പി.എം എന്ന പാര്‍ട്ടിരൂപത്തെ തച്ചുടച്ച് തല്‍സ്ഥാനത്ത് സ്വന്തം പ്രതിമ സ്ഥാപിച്ചതിന്. കേവലം വ്യക്തി കേന്ദ്രീകൃത ഹാസ്യനാടകമായി സി.പി.എമ്മിനെ പൊളിച്ചടുക്കിയെന്ന് അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തില്‍ ഓര്‍മിക്കപ്പെടും.

ആറു പതിറ്റാണ്ടുകൊണ്ട് ആര്‍ജിച്ചെടുത്ത കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ കഴുത്തില്‍ അരാഷ്ട്രീയ വാദത്തിന്റെ കൊലക്കയര്‍ മുറുക്കിയ ആരാച്ചാരായും അച്യുതാനന്ദനെന്ന കറുത്ത പാട് ചരിത്രത്തിലുണ്ടാവും.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment